Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
പെഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ വെള്ളം തുറന്നു വിട്ട് പാകിസ്ഥാനിൽ ഉണ്ടാക്കിയ പ്രളയം.
2018ലെ ലാഹോറിലെ വെള്ളപ്പൊക്കത്തിൽ റോഡിൽ വെള്ളം നിറഞ്ഞതിന്റെ ചിത്രം.
പെഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ വെള്ളം തുറന്നു വിട്ട് പാകിസ്ഥാനിൽ ഉണ്ടാക്കിയ പ്രളയം എന്ന രീതിയിൽ ഒരു പോസ്റ്റ് സമൂഹം മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്, വെള്ളം കയറിയ ഒരു റോഡിൽ വാഹനങ്ങളും മനുഷ്യരും നീങ്ങുന്നതും, വെള്ളത്തിൽ അകപ്പെട്ട തന്റെ കൈവണ്ടി ഒരു കച്ചവടക്കാരൻ ഉന്തി നീങ്ങുന്നതും ചിത്രത്തിൽ കാണാം.

“വെള്ളം തന്നില്ലെങ്കിൽ അണുബോംബിടുമെന്നു പാകിസ്ഥാൻ പറഞ്ഞു. അതുകേട്ട് മോദി ഭയന്ന് വിറച്ചു. ഉടൻ തന്നെ വെള്ളം തുറന്നു കൊടുത്തു….ഇനി പരാതിയില്ല,” എന്നാണ് പോസ്റ്റ് പറയുന്നത്.
പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില് ഇതോടെ വെള്ളം കയറിയെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രചാരണം.
ഇവിടെ വായിക്കുക: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ രക്ഷപ്പെടാൻ സഹായിക്കുന്നതല്ല വീഡിയോയിൽ
ഞങ്ങൾ ചിത്രം റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, ہمدرد مہربان آرگنائزیشن എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും ഇതേ ചിത്രം, 20 ജനുവരി 2022ന് പോസ്റ്റ് ചെയ്തതായി കണ്ടെത്തി. പോസ്റ്റിൽ നിരവധി ചിത്രങ്ങൾ പുറകെ കൊടുത്തിരിക്കുന്നതിൽ ഒന്ന് ഈ ചിത്രമാണ്.
“രണ്ടോ മൂന്നോ ദിവസമായി മഴ പെയ്യുന്നു. ഈ ദുഷ്കരമായ സമയങ്ങളിൽ, നിങ്ങളുടെ അയൽപക്കത്തുള്ള ദിവസ വേതനക്കാരന്റെ വീട് ദയവായി പരിപാലിക്കുക,” എന്നാണ് ഉർദുവിൽ ഉള്ള പോസ്റ്റ് പറയുന്നത്.

ഉറുദു ദുനിയാ ന്യൂസ് എന്ന പാക്കിസ്ഥാൻ മാധ്യമം 15 ഓഗസ്റ്റ് 2024ൽ ഇതേ ഫോട്ടോയോടൊപ്പം ഒരു വാർത്ത കൊടുത്തതാണ് ഞങ്ങൾ കണ്ടു. “ഇന്ന് മുതൽ ശക്തമായ മഴ ആരംഭിക്കും, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ സാധ്യത,” എന്നാണ് ഉർദുവിൽ ഉള്ള വാർത്തയുടെ തലക്കെട്ട് പറയുന്നത്.

എന്നാൽ ഇതിൽ ഒന്നും ചിത്രീകരിച്ചിരിക്കുന്ന സ്ഥലം ഏതെന്നും ചിത്രം എന്നുള്ളതാണ് എന്നും പറഞ്ഞിട്ടില്ല.
ഞങ്ങൾക്ക് ഈ ചിത്രം സ്റ്റോക്ക് ഇമേജ് വെബ്സൈറ്റായ ഗേറ്റി ഇമേജസിൽ 2018ൽ പാകിസ്ഥാനിൽ വന്ന വെള്ളപ്പൊക്കത്തിൽ ലാഹോറിൽ വെള്ളം നിറഞ്ഞ റോഡിൻ്റെ ചിത്രം എഎഫ്പിയുടെ ഫോട്ടോഗ്രാഫർ ആരിഫ് അലി 3 ജൂലൈ 2018ന് പകർത്തിയതാണെന്ന വിവരണത്തോടെ നൽകിയിട്ടുണ്ട് കണ്ടെത്തി.
പാക്കിസ്ഥാൻ മധ്യമായ Dawn എഫ്പിയ്ക്ക് ക്രെഡിറ്റ് നൽകി ഫീച്ചറിൽ ജൂലൈ 2018ന് ഈ പടം കൊടുത്തിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ ലാഹോറിൽ വെള്ളം നിറഞ്ഞ റോഡ് എന്നാണ് ചിത്രത്തിന്റെ വിവരണം. ഇതിൽ നിന്നും എല്ലാം 2018ലെ ലാഹോറിലെ വെള്ളപ്പൊക്കത്തിൽ റോഡിൽ വെള്ളം നിറഞ്ഞത്തിന്റെ ചിത്രമാണിതെന്ന് മനസ്സിലായി.

ഇവിടെ വായിക്കുക: പാകിസ്ഥാൻ ആർമിയുടെ വെടിക്കോപ്പ് ഡിപ്പോ തീയിട്ടോ?
2018ലെ ലാഹോറിലെ വെള്ളപ്പൊക്കത്തിൽ റോഡിൽ വെള്ളം നിറഞ്ഞതിന്റെ ചിത്രമാണ്, പെഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ വെള്ളം തുറന്നു വിട്ട് പാകിസ്ഥാനിൽ ഉണ്ടാക്കിയ പ്രളയം എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു,