Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
ഒരാഴ്ച മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം നിർവ്വഹിച്ച ബംഗളുരു – മൈസൂർ എക്‌സ്പ്രസ്സ് വേയിലെ വെള്ളപൊക്കത്തിന്റേത് എന്ന പേരിൽ ഒരു ചിത്രം.
Fact
രാമനഗരത്തിലെ റോഡിലെ അണ്ടർപാസ് 2022ൽ ഉണ്ടായ മഴയിൽ പൂർണമായും വെള്ളത്തിനടിലായ ചിത്രങ്ങളാണിത്.
ഒരാഴ്ച മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടനം നിർവ്വഹിച്ച ബംഗളുരു – മൈസൂർ എക്‌സ്പ്രസ്സ് വേയിലെ വെള്ളപൊക്കത്തിന്റേത് എന്ന പേരിൽ ഒരു ചിത്രം ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും പ്രചരിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 മാർച്ച് 12-ന് ഉദ്ഘാടനം ചെയ്തതാണ് ബംഗളുരു – മൈസൂർ എക്‌സ്പ്രസ്സ് വേ. 8,480 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ് ഈ പദ്ധതി. 58 കിലോമീറ്റർ ദൈർഘ്യമുള്ള ഒന്നാം ഘട്ടം ബംഗളൂരു മുതൽ നിദാഘട്ടയ്ക്കും 61 കിലോമീറ്ററിന്റെ രണ്ടാം ഘട്ടം നിദാഘട്ടയ്ക്കും മൈസൂരിനും ഇടയിലാണ്. ഈ എക്‌സ്പ്രസ് വേയുടെ നിർമ്മാണം ഈ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 3 മണിക്കൂർ മുതൽ 75 മിനിറ്റ് വരെ കുറയ്ക്കും. 19 പാലങ്ങൾ, 4 റെയിൽവേ മേൽപ്പാലങ്ങൾ, 44 ചെറിയ പാലങ്ങൾ, കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കുമായി 50 അടിപ്പാതകൾ എന്നിവയുണ്ട്.
ഈ പാത ഒരു മഴ പെയ്തപ്പോൾ വെള്ളപ്പൊക്കത്തിൽ അകപെട്ടുവെന്നാണ് പ്രചരണം. രണ്ടു പടങ്ങളാണ് പ്രചരിക്കുന്നത്. ഒന്നാം ചിത്രത്തിൽ ചില വാഹനങ്ങൾ പകുതിയിലധികം മുങ്ങി പോയിരിക്കുന്നത് കാണാം. വെള്ളം നിറഞ്ഞ റോഡിലൂടെ നടന്നു പോവുന്ന മനുഷ്യരെയും ചിത്രത്തിൽ കാണാൻ കഴിയുന്നുണ്ട്. റോഡിലെ വെളളത്തിലകപ്പെട്ട് പോയ കാർ ഏതാനും പേർ ചേർന്ന് തള്ളിനീക്കുന്നതാണ് ഒന്നാമത്തെ ചിത്രത്തിൽ. അതോടൊപ്പം മുങ്ങിപ്പോയ റോഡിന് ഒരുവശത്തായി നിരവധി വാഹനങ്ങളും ഈ പടത്തിൽ കാണാം.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലേറെ പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
Sulfi A എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് ഞങ്ങൾ കാണും വരെ 763 പേർ ഷെയർ ചെയ്തിട്ടുണ്ട്.
മലപ്പുറം സഖാക്കൾ fb/ഗ്രൂപ്പ് എന്ന ഗ്രൂപ്പിൽ നിന്നുമുള്ള പോസ്റ്റ് 190 പേർ ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിട്ടുണ്ട്,
ഈ ചിത്രങ്ങൾ രണ്ടും പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതിനായി ആദ്യം ചിത്രങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി.
ചില വാഹനങ്ങൾ പകുതിയിലധികം മുങ്ങി പോയിരിക്കുന്നത് കാണിക്കുന്ന ചിത്രം .ഓഗസ്റ്റ് 30,2022 ൽ ഹിന്ദുസ്ഥാൻ ടൈംസിൽ നിന്നും ഈ ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ചിൽ കിട്ടി. എഎൻഐയ്ക്ക് ക്രെഡിറ്റ് കൊടുത്താണ് അവർ ഈ ചിത്രം കൊടുത്തിരിക്കുന്നത്. “ബെംഗളൂരു-മൈസൂർ ഹൈവേയിലെ രാമനഗരയിലെ വെള്ളപ്പൊക്കത്തിൽ അടിപ്പാതയിൽ കുടുങ്ങിയ വാഹനങ്ങൾ,” എന്നാണ് ചിട്ടത്തിന്റെ അടിക്കുറിപ്പ്.
“ബംഗളൂരു: വെള്ളക്കെട്ട് കാരണം ഈ ഭാഗങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിട്ടു,” എന്ന തലക്കെട്ടിലുള്ള വാർത്തയിൽ ലൈവ്മിന്റും ഈ ചിത്രം ഓഗസ്റ്റ് 30,2022ന് പ്രസിദ്ധികരിച്ചിട്ടുണ്ട്.
എച്ച് ടി ഓട്ടോ എന്ന വെബ്‌സെറ്റിൽ പിടിഐയ്ക്ക് ക്രെഡിറ്റ് കൊടുത്ത് ഓഗസ്റ്റ് 29,2022ന് പ്രസിദ്ധീകരിച്ച ചിത്രമാണിത് എന്ന് ഞങ്ങളുടെ റിവേഴ്‌സ് ഇമേജ് സെർച്ചിൽ തെളിഞ്ഞു.കനത്ത മഴയെ തുടർന്ന് കർണാടകയിലെ രാംനഗറിൽ വെള്ളം കയറിയ ബെംഗളൂരു-മൈസൂർ ഹൈവേയിൽ കുടുങ്ങിയ കാർ ആളുകൾ തള്ളുന്നുവെന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്..
Day In Pics: August 29, 2022 എന്ന ഫോട്ടോ ആൽബത്തിൽ ഔട്ട്ലൂക്ക് സമാനമായ അടികുറിപ്പോടെ അതേ ദിവസം ചിത്രം പ്രസിദ്ധീകരിച്ചു.
രാമനഗരത്തിലെ റോഡിലെ അണ്ടർപാസ് 2022ൽ ഉണ്ടായ മഴയിൽ പൂർണമായും വെള്ളത്തിനടിലായ ചിത്രങ്ങളാണ് ഒരാഴ്ച മുൻപ് പ്രധാനമന്ത്രി ഉത്ഘാടനം നിർവ്വഹിച്ച ബംഗളുരു – മൈസൂർ എക്‌സ്പ്രസ്സ് വേയിലെ വെള്ളപൊക്കത്തിന്റെ ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിപ്പിക്കുന്നത്.
Sources
News report in Hindustan Times on August 30,2022
News report in Live Mint on August 30,2022
photo album Day In Pics published by outlook on August 29,2022
News report in HT auto on August 29,2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
January 10, 2024
Sabloo Thomas
November 28, 2023
Sabloo Thomas
September 23, 2023