Tuesday, December 24, 2024
Tuesday, December 24, 2024

HomeFact Checkഅജിത്തിന് സർക്കാർ ജോലി നൽകുക എന്നു സാംസ്‌കാരിക പ്രവർത്തകർ ആവശ്യപ്പെട്ടുവെന്ന പ്രചരണം വ്യാജം

അജിത്തിന് സർക്കാർ ജോലി നൽകുക എന്നു സാംസ്‌കാരിക പ്രവർത്തകർ ആവശ്യപ്പെട്ടുവെന്ന പ്രചരണം വ്യാജം

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തിലെ പരാതിക്കാരിയായ അനുപമയുടെ ഭർത്താവ്‌  അജിത്തിന്  സർക്കാർ ജോലി നൽകാൻ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ കത്ത് നൽകിയെന്ന തരത്തിൽ ഒരു പ്രചരണം സോഷ്യൽ മീഡിയയിൽ സജീവമായി നടക്കുന്നുണ്ട്.

“ഭരണകൂട ഭീകരതയുടെ ഇര അജിത്തിന് സർക്കാർ ജോലി നൽകുക പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. സർക്കാരിനോടും മുഖ്യമന്ത്രിയോടും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരുടെ നിവേദനം,”  എന്ന ഒരു പോസ്റ്ററിന്റെ രൂപത്തിലാണ് പ്രചരണം. 

നുണറായി ഫലിതങ്ങൾ എന്ന ഐഡിയുടെ പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 100 ഷെയറുകൾ ഉണ്ടായിരുന്നു.

Lakshmi Nair എന്ന ഐഡിയുടെ പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 48 ഷെയറുകൾ ഉണ്ടായിരുന്നു.

മുൻപും അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവവുമായി ബന്ധപ്പെട്ടു പ്രചരണങ്ങൾ നടന്നിരുന്നു. അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ പോറ്റമ്മ തിരിച്ചു കൊണ്ട് വരുന്നത് എന്ന് രീതിയിൽ  ഒരു ചിത്രം ഫേസ്ബുക്കിൽ പ്രചരിച്ചത് സംബന്ധിച്ച് ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്തിരുന്നു.അത് ഇവിടെ വായിക്കാം:

 Factcheck/ Verification

ഈ വിഷയത്തിന്റെ സത്യാവസ്ഥ അറിയാൻ ആദ്യം ഞങ്ങൾ കത്തിൽ ഉൾപ്പെട്ടവരിൽ ഒരാളായ ജെ ദേവികയുടെ ഫേസ്ബുക്ക് പ്രൊഫൈൽ പരിശോധിച്ചു. അവിടെ തങ്ങളുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണ് എന്ന് വ്യക്തമാക്കി കൊണ്ട്  ദളിത് വിഭാഗത്തിൽ ഉൾപ്പെടുന്ന അജിത്ത് കുമാർ നേരിടുന്ന സൈബർ ആക്രമണത്തെ കേരള പട്ടിക ജാതി പട്ടിക വർഗ്ഗ കമ്മിഷന് മുന്നിൽ കൊണ്ട് വരാനും വേണ്ടി കമ്മിഷന്റെ അധ്യക്ഷന് എഴുതിയ ഒരു തുറന്ന കത്ത് കണ്ടു. അതിൽ നിന്നും ഇപ്പോൾ നടക്കുന്ന പ്രചരണം വ്യാജമാണ് എന്ന് മനസിലായി.

J Devika’s Facebook Post

അജിത്തിന് സർക്കാർ ജോലി നൽകുക എന്നു സാംസ്‌കാരിക പ്രവർത്തകർ ആവശ്യപ്പെട്ടുവെന്ന പ്രചാരണം: അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്

തുടർന്ന് ഞങ്ങൾ കത്തിൽ ഒപ്പിട്ടിരിക്കുന്ന മറ്റൊളായ ബി ആർ പി ഭാസ്കറിനെ ബന്ധപ്പെട്ടു. അനുപമയ്ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് സാമൂഹിക പ്രവര്‍ത്തകര്‍ തയാറാക്കിയ നിവേദനം എഡിറ്റ് ചെയ്താണ് ഈ പോസ്റ്റർ തയ്യാറാക്കിയത് എന്ന് അദ്ദേഹം വ്യക്തമാക്കി. കവി സച്ചിദാനന്ദനെ വിളിച്ചപ്പോൾ അദ്ദേഹവും ഈ കാര്യം വ്യക്തമാക്കി.

തുടർന്ന് കത്തിൽ ഒപ്പിട്ട മറ്റൊരാളായ സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകരയെ വിളിച്ചു. അനുപമ ശിശു ക്ഷേമ സമിതിക്ക് മുന്നിൽ സമരം തുടങ്ങി രണ്ടാമത്തെ ദിവസമായ  നവംബർ 12 ന് സർക്കാരിനോടും മുഖ്യമന്ത്രിയോടും അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള മനുഷ്യരെ സംഘടിപ്പിച്ച് ഞാൻ തയ്യാറാക്കിയ നിവേദനത്തിൽ ഒപ്പിട്ടവരുടെ പേരുകളും ഒപ്പം അനുപമ നടത്തിയ സമരത്തിന് ഉപയോഗിച്ച പോസ്റ്ററുകളും  എഡിറ്റ് ചെയ്താണ് ഇപ്പോൾ  പ്രചരിപ്പിക്കുന്നത് എന്ന് ശ്രീജ പറഞ്ഞു.
മുഖ്യമന്ത്രിക്കും ഡി ജി പിക്കും സൈബർ സെല്ലിനും ഇത് സംബന്ധിച്ചു പരാതി നൽകിയെന്നും അവർ പറഞ്ഞു.

Conclusion

അനുപമയുടെ കുഞ്ഞിനെ അമ്മയുടെ അനുവാദമില്ലാതെ ദത്ത് നൽകിയ സംഭവത്തിൽ   സർക്കാരും   മുഖ്യമന്ത്രിയും  അടിയന്തിരമായി  ഇടപ്പെട്ടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ളവർ  ഒപ്പിട്ട  നിവേദനമാണ് എഡിറ്റ് ചെയ്തു തെറ്റായ രീതിയിൽ  പ്രചരിപ്പിക്കുന്നത്. അജിത്തിന് സർക്കാർ ജോലി നൽകണം എന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടില്ല.

വായിക്കാം: സിപിഎം വര്‍ക്കല ഏരിയ സമ്മേളനത്തില്‍ കൂട്ടത്തല്ല് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം

Result: Fabricated news/False Content

Sources

J Devika’s Facebook Post

Telephone Conversation with  K Satchidanandan

Telephone Conversation with BRP Bhaskar

Telephone Conversation with Sreeja Neyyatinkara

ഞങ്ങൾ ഒരു അവകാശശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular