Claim: ആകാശത്തിൽ ഓടുന്ന കുതിരയുടെ മേഘരൂപം.
Fact: ചിത്രം എഡിറ്റ് ചെയ്തു നിർമ്മിച്ചത്
ആകാശത്തിൽ ഓടുന്ന കുതിരയുടെ രൂപത്തിലുള്ള മേഘമുളള ഒരു വീഡിയോ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. മേഘങ്ങൾക്കിടയിൽ നിൽക്കുന്ന ഒരു കുതിരയുടെ രൂപത്തിലേക്ക് ക്യാമറ തിരിക്കുന്നതിന്ന് മുമ്പ് വീഡിയോയിൽ ആളുകൾ ആർത്ത് വിളിക്കുകയും ആകാശത്തേക്ക് കൈചൂണ്ടുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക:Fact Check: മോദിയെ ലോകത്തിലെ മികച്ച പ്രധാനമന്ത്രിയായി യുനെസ്കോ തിരഞ്ഞെടുത്തോ?
Factcheck/ Verification
ഞങ്ങൾ ഈ വീഡിയോയുടെ കീ ഫ്രേമുകൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ പ്രചരിക്കുന്ന വീഡിയോയിലെ അതേ ആളുകൾ ആകാശത്തേക്ക് കൈ ചൂണ്ടി നിൽക്കുന്ന ഒരു വീഡിയോ Myuz-Ahmed എന്ന പ്രൊഫൈലിൽ നിന്നും കിട്ടി. ഈ വിഡിയോയിൽ പക്ഷേ ആകാശത്തെ മേഘരൂപം ഒരു ഓടുന്ന കുതിരയുടേതല്ല ഒരു കൊട്ടാരത്തിന്റേതാണ്. ആഗസ്റ്റ് 23,2023ലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

ഈ വിഡിയോയിൽ കാണുന്ന മനുഷ്യരെയും ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിലെ മനുഷ്യരെയും താരത്യമം ചെയ്താൽ അവർ ഒരേ ആളുകൾ ആണ് എന്ന് കാണാം.


സെപ്റ്റംബർ 6,2023 ലെ മറ്റൊരു വിഡിയോയിൽ ഇതേ ആളുകൾ താജ് മഹൽ പോലെ ഒരു രൂപം നോക്കി കൈ ചൂണ്ടുന്ന വിഡിയോയും കാണാം.

ഗെയിമെർ എന്നാണ് Myuz-Ahmedന്റെ പ്രൊഫൈൽ പറയുന്നത്. ഈ പ്രൊഫൈലിൽ മേഘങ്ങളിൽ മേഘങ്ങൾക്കിടയിൽ രൂപപ്പെടുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും കെട്ടിടങ്ങളുടെയും വ്യത്യസ്‌ത ചിത്രങ്ങളിലേക്ക് ഇതേ ആളുകളെ കൈചൂണ്ടുന്ന കൂടുതൽ രംഗങ്ങളുണ്ട്.

ഇവിടെ വായിക്കുക:Fact Check: പച്ചക്കറികളില്‍ മരുന്ന് കുത്തിവെയ്ക്കുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്
Conclusion
കുതിരയുടെ രൂപത്തിലുള്ള മേഘം കാട്ടുന്ന ഒരു വീഡിയോ എഡിറ്റഡ് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: Altered Video
Sources
Facebook reels by Myuz-Ahmed on August 23,2023
Facebook reels by Myuz-Ahmed on September 6,2023
Facebook Profile of Myuz-Ahmed
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.