Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
ദയവായി മറ്റുള്ളവരിലേയ്ക്ക് എത്തിക്കുക.ലോകം ഇന്ന് ആരുടെ കൈപിടിയിലാണ്?? ലോകത്തെ നിയന്ത്രിക്കുന്നത് ആരാണ്? കൂട്ടമായുള്ള മനുഷ്യരുടെ മരണം ആരുടെ അജണ്ടയാണ്.അറിഞ്ഞിരിക്കുക നിങ്ങൾ അപകടത്തിലാണ്, കർത്താവ് വരാറായി.അവസാനംവരെയും സഹിച്ചു നിൽക്കുന്നവൻ രക്ഷപ്പെടും എന്ന വിവരണത്തോടെ ഒരു വീഡിയോ ജെറുസലേം ലൈവ് എന്ന ഐ ഡിയിൽ നിന്നും മേയ് എട്ടാം തീയ്യതി പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇതു വരെ വീഡിയോയ്ക്ക് 312 ഷെയറുകളും 39K വ്യൂവുകളും 1.2 റിയാക്ഷനുകളും കിട്ടി.
ലോകം മുഴുവനും ഇപ്പോള്‍ പടര്‍ന്നു പന്തലിച്ചുവരുന്ന ഇല്ല്യൂമിനേറ്റി പോലുള്ള സംഘടനകളാണ് കൊറോണ പടർത്താൻ കാരണമെന്നു വീഡിയോ ആരോപിക്കുന്നു. വളരെ കഴിവുകളുള്ള ആളുകളെ കണ്ടെത്തി അവരെ കൂടെക്കൂട്ടുന്ന ഈ സംഘടനകൾ അവരുടെ കഴിവുകളെ പ്രയോജനപ്പെടുത്തുന്നു. അവരെ വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് എത്തിക്കുന്നു. ഈ വിഭാഗങ്ങൾ മാധ്യമങ്ങളെ നിയന്ത്രിക്കുന്നു. അവർ സിനിമ താരങ്ങളെ നിയന്ത്രിക്കുന്നു. അവർ തങ്ങളുടെ നിലനിൽപ്പിനെ മറച്ചുവെക്കുന്നു. അവർ ലോകത്തെ ഭരിക്കുന്നു.
കൊറോണ വൈറസ് കണ്ടുപിടിച്ച പൈശാചിക ശക്തികൾ ഈ വിഭാഗത്തിലുള്ളവരാണ്. മനുഷ്യത്വത്തെ നിയന്ത്രിക്കാൻ നിഗൂഢ ശക്തികളെ അനുവദിക്കുന്നതിനുള്ള ഒരു തന്ത്രമാണ് കൊറോണ എന്നും ഈ വീഡിയോ ആരോപിക്കുന്നു.
കൊറോണ രോഗം പടർത്തുന്നത്, ക്രിസ്തുമതത്തെയും, പ്രത്യേകിച്ചു കത്തോലിക്കാ സഭയെയും, തകർക്കാണ് എന്നാണ് വീഡിയോയിലെ ആരോപണം.
Fact Check/Verification
രാഷ്ട്രീയക്കാർ, ബാങ്കർമാർ, ബിസിനസുകാർ , സെലിബ്രിറ്റികൾ എന്നിവരടങ്ങുന്നതായി പറയപ്പെടുന്ന ഇല്ലുമിനാറ്റി – ലോകത്തെ നിയന്ത്രിക്കുന്ന ഒരു നിഴൽ ഗ്രൂപ്പാണ്,എന്ന വിശ്വാസത്തിൽ നിന്നാണ് ഈ ഗൂഢാലോചന സിദ്ധാന്തം രൂപപ്പെടുന്നത് എന്ന് ബ്രിട്ടണിലെ സൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.
ചില ഗൂഢാലോചന സിദ്ധാന്തക്കാർ വിശ്വസിക്കുന്നത് ഈ സംഘം മനുഷ്യരാശിയെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന അന്യഗ്രഹ ജീവികളാണ് എന്നാണ് ബ്രിട്ടനിലെ സൺ പത്രം റിപ്പോർട്ട് ചെയ്യുന്നത്.
യഥാർത്ഥ ഇല്ലുമിനാറ്റി 1700 കളുടെ മധ്യത്തിൽ ബവേറിയൻ നിയമ പ്രൊഫസർ ആദം വീഷാപ്റ്റ് സ്ഥാപിച്ചതാണ്.ക്രിസ്തിയ സഭയുടെ കാഴ്ചപ്പാടുകളെ വെല്ലുവിളിക്കാൻ തയ്യാറുള്ള ആധുനിക ചിന്തകരുടെ ഒരു അക്കാദമിക് സംഘടന ആരംഭിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം.
എല്ലാവർക്കും ബോധോദയവും ധാർമ്മിക പുരോഗതിയും ഉണ്ടാക്കാൻ പ്രോത്സാഹിപ്പിക്കുന്ന വളരെ രഹസ്യമായ ഒരു സമൂഹമായി ഇല്ലുമിനാറ്റി താമസിയാതെ മാറി.
പ്രകോപിതരായ പൗരോഹിത്യം വെയ്ഷോപ്റ്റിന്റെ അക്കാദമിക് യോഗ്യതകൾ റദ്ദാക്കുകയും അദേഹത്തെ നാട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ ഗ്രൂപ്പിനെ രാജ്യത്ത് നിരോധിച്ചു, എന്ന് സൺ പത്രത്തിന്റെ റിപ്പോർട്ടിൽ ഉണ്ട്.
ക്യുഅനോൺ എന്ന മറ്റൊരു ഗൂഢാലോചന സിദ്ധാന്തക്കാരുടെ വാദവും അവരുടെ പേര് പറയാതെ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്റലിജൻസിൽ ഉയർന്ന തലത്തിൽ കോൺടാക്റ്റുകൾ ഉണ്ടെന്ന് അവകാശപ്പെടുന്ന ഇന്റർനെറ്റിലുള്ള ഗൂഢാലോചന സൈദ്ധാന്തികനാണ് ഗ്രെഗ് റൂബിനി. അയാളെ ട്വീറ്റർ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്താക്കുന്നതുവരെ ട്വിറ്ററിൽ തന്റെ സ്ഥാനം “ക്ലാസിഫൈഡ്” എന്നാണ് ലിസ്റ്റുചെയ്തിരുന്നത്. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പൈശാചിക നരഭോജികളുടെയും ശിശു ലൈംഗികതയിൽ അഭിരമിക്കുന്നവരുടെയും രഹസ്യ വിഭാഗമായ സാത്താൻ ആരാധകർക്ക് എതിരെ ഒരു തുറന്ന യുദ്ധം നടത്തുകയാണ് എന്നാണ് അയാളുടെ സിദ്ധാന്തം എന്നാണ് ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തത്.അയാളുടെ പോസ്റ്റുകൾ ആയിരക്കണക്കിന് തവണ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ലോകജനസംഖ്യ കുറയ്ക്കുന്നതിനും ട്രംപിനെ ദുർബലപ്പെടുത്തുന്നതിനും, സാത്താൻ ആരാധകർ ഉപയോഗിക്കുന്ന, രഹസ്യമായ ഒരു ജൈവായുധമായാണ് അയാൾ കൊറോണയെ വിശേഷിപ്പിച്ചത്.നയങ്ങളുടെ ആവർത്തിച്ചുള്ള ലംഘനങ്ങളുടെ പേരിൽ ട്വിറ്റർ റൂബിനിയുടെ അക്കൗണ്ട് 2020 നവംബറിൽ താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ ട്രംപിനെ കുറിച്ചോ ക്യുഅനോൺ എന്ന ഗ്രൂപ്പിനെ കുറിച്ചോ വീഡിയോ ഉണ്ടാക്കിയ ആൾ മൗനം പാലിക്കുന്നു.
കൊറോണ വൈറസ് രോഗത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് കോയമ്പത്തൂരിലെ കുനിയാമത്തൂരിനടുത്ത് താമസിക്കുന്ന സ്വയം പ്രഖ്യാപിത മെഡിക്കൽ പ്രാക്ടീഷണറായ ‘ഹീലർ’ ബാസ്കറിനെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് കളക്ടർ കെ രാജമണിയോട് ആവശ്യപ്പെട്ട വാർത്ത ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് മാർച്ച് 2020ൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
‘ഇല്ലുമിനാറ്റി’ നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ലോകമെമ്പാടും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടാനുള്ള അവസരം ഉണ്ടായത് എന്ന് ഒരു ഓഡിയോ ക്ലിപ്പിൽ ഭാസ്കർ അവകാശപ്പെട്ടു. ലോകത്തെ ജനസംഖ്യ കുറയ്ക്കാനുള്ള ഒരു നീക്കമായാണ് ഭാസ്കർ അതിനെ വിശേഷിപ്പിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാളുകളും തിയേറ്ററുകളും അടച്ചുപൂട്ടാനുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെ ഭാസ്കർ വിമർശിച്ചു.ഈ ഉത്തരവിനെ തുടർന്ന് ഒറ്റപ്പെട്ടു പോവുന്ന ആളുകളെ പിന്നീട് ഇല്ലാതാക്കാനാണ് ഇല്ല്യൂമിനേറ്റിയുടെ ശ്രമം എന്ന് ഭാസ്കർ അവകാശപ്പെട്ടു.
ഫേസ്ബുക്കിന്റെ പുതിയ നയപ്രകാരം,ക്യുഅനോനെ മാത്രമല്ല ഇത്തരത്തിൽ അക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഗ്രൂപ്പുകളെയും പേജുകളെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളെയും നീക്കംചെയ്യും എന്ന് ബി ബി സി പറയുന്നു. ഇത്തരം ഗ്രൂപ്പുകൾ ഉപയോഗിക്കുന്നത് ഗൂഢഭാഷയും ചിഹ്നങ്ങളുമാണെങ്കിൽ പോലും ഫേസ്‌ബുക്ക് നീക്കം ചെയ്യും അവ എന്ന് ബി ബി സി പറയുന്നു.
Conclusion
സാത്താൻ ആരാധകർ ഉപയോഗിക്കുന്ന ഒരു രഹസ്യമായ ജൈവായുധമായി കൊറോണയെ വിശേഷിപ്പിച്ചത് ഗ്രെഗ് റൂബിനി എന്ന ഗൂഢാലോചന സിദ്ധാന്തക്കാരനാണ്.നയങ്ങളുടെ ആവർത്തിച്ചുള്ള ലംഘനങ്ങളുടെ പേരിൽ ട്വിറ്റർ ഇയാളുടെ അക്കൗണ്ട് 2020 നവംബറിൽ താൽക്കാലികമായി നിർത്തിവച്ചു.സാത്താൻ ആരാധകരുടെ വിവിധ ഗ്രൂപ്പുകൾ ആണ് കൊറോണ പരത്തുന്നത് എന്നത് ക്യുഅനോനെ പോലുള്ള സംഘടനകൾ ഉന്നയിക്കുന്ന ആരോപണമാണ്. അത് ആഗോള തലത്തിൽ തന്നെ നിരക്കരിക്കപ്പെട്ടതാണ്.ഇല്ലുമിനാറ്റി – ലോകത്തെ നിയന്ത്രിക്കുന്ന ഒരു നിഴൽ ഗ്രൂപ്പാണ് എന്നതും ഒരു ഗൂഢാലോചന സിദ്ധാന്തം മാത്രമാണ് എന്ന് തെളിഞ്ഞതാണ്.
Result: False
Our Sources
https://www.bbc.com/news/technology-53849295
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.