Claim
“അമേരിക്കയിൽ ആദ്യത്തെ ഇലക്ട്രോണിക് ഹാർട്ട് മാറ്റിവെക്കൽ ശാസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. സ്വന്തമായി ചാർജ് ചെയ്യാവുന്ന ഹാർട്ട് ആദ്യമായി ഫിറ്റ് ചെയ്തത് ടോണി സ്റ്റാർക്ക് എന്നൊരു വ്യക്തിയിൽ ആണ്. ഇദ്ദേഹത്തിനാകട്ടെ ഇന്നത്തെ നമ്മുടെ ലൈക്ക്. ശാസ്ത്രം കുതിക്കട്ടെ. തിരക്കുകൾ ഇല്ലെങ്കിൽ ഒരു ലൈക്ക് കൊടുത്തിട്ടു പോകു,” എന്ന അടികുറിപ്പോടെ ഒരു ഫോട്ടോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു

ഇവിടെ വായിക്കുക: Fact Check: ഈ എസ്എഫ്ഐ നേതാവ് ജയിലിൽ കിടന്നത് എന്തിനാണ്?
Fact
tടോണി സ്റ്റാർക്ക് എന്ന പേര് മാർവെലിന്റെ അയൺ മാൻ സീരിയസിൽ ഉള്ള സിനിമയുടെ നായകന്റെ പേരാണ് എന്ന് കീ വേർഡ് സെർച്ചിൽ മനസ്സിലായി. റോബർട്ട് ഡൗണി ജൂനിയർ എന്ന നടനാണ് ആ റോൾ കൈകാര്യം ചെയുന്നത്. അദ്ദേഹമാണ് ഈ ഫോട്ടോയിൽ ഉള്ള ആളെന്നും മനസ്സിലായി.
റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, ഈ പടം ഫെബ്രുവരി 12,2013ൽ അയൺ മാൻ 3യുടെ പടങ്ങൾ കൊടുത്തിട്ടുള്ള ലൈവ് ജേർണൽ എന്ന വെബ്‌സൈറ്റിലെ നിന്നും കിട്ടി.

Photo in Live Journal.com
അയൺമാൻ 3യിലെ പടം എന്ന പേരിൽ സ്‌പോർട്ടൻ എന്ന വെബ്‌സൈറ്റിലും ഈ പടം കൊടുത്തിട്ടുണ്ട്. 2013 ഇറങ്ങിയ ഇംഗ്ലീഷ് പടമാണ് അയൺമാൻ 3.

Result: False
ഇവിടെ വായിക്കുക: Fact Check: കേരള ബിവറേജസ് കോർപ്പറേഷന്റെ പരസ്യമല്ല വീഡിയോയിൽ
Sources
Photo in Live Journal on February 12, 2013
Photo in Spotern
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.