Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralKashmirലെ 90കൾക്ക് ശേഷമുള്ള ആദ്യത്തെ ജന്മാഷ്‌ടമി ആഘോഷമല്ല ഈ കൊല്ലത്തേത്

Kashmirലെ 90കൾക്ക് ശേഷമുള്ള ആദ്യത്തെ ജന്മാഷ്‌ടമി ആഘോഷമല്ല ഈ കൊല്ലത്തേത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

 ജന്മാഷ്ടമി ആഘോഷങ്ങൾ Kashmir താഴ്‌വരയിൽ  90കൾക്ക് ശേഷം ആദ്യമായി ഈ കൊല്ലമാണ് നടക്കുന്നത് എന്ന തരത്തിൽ  ഒരു ഫോട്ടോയും, വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

“1990 കളിലെ കാശ്മീരി പണ്ഡിറ്റുകളുടെ പാലായനത്തിന് ശേഷം ഇതാദ്യമായി ശ്രീനഗറിൽ ജന്മാഷ്ടമി ആഘോഷം.നവഭാരതത്തിലെ കശ്മീർ” എന്ന വിവരണത്തോടെയാണിത്.

Kl Kavipada എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ഞങ്ങൾ നോക്കുമ്പോൾ  62 ഷെയറുകൾ ഉണ്ടായിരുന്നു.

ആർക്കൈവ്ഡ് ലിങ്ക് 

Bhagavath TV എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത വീഡിയോയ്ക്ക് 4 ഷെയറുകൾ ഉണ്ടായിരുന്നു.

ആർക്കൈവ്ഡ് ലിങ്ക് 

SOM എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ നോക്കുമ്പോൾ  23  ഷെയറുകൾ ഉണ്ടായിരുന്നു.

ആർക്കൈവ്ഡ് ലിങ്ക് 

Rudra Sena Keralam എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത  വീഡിയോയ്ക്ക് 47 ഷെയറുകൾ ഉണ്ടായിരുന്നു.

ആർക്കൈവ്ഡ് ലിങ്ക് 

Fact check/ Verification

ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് ഒരു വസ്തുത പഠനം നടത്തി. അപ്പോൾ ഫസ്റ്റ് പോസ്റ്റിന്റെ ഒരു ലേഖനം ലഭിച്ചു. അതിലെ വിവരങ്ങൾ അനുസരിച്ചു രണ്ടു വർഷങ്ങൾക്ക് ശേഷമാണ് ഇത്തരം ഒരു ആഘോഷം കശ്‍മീരിൽ ശ്രീനഗറിലെ ലാൽചൗക്കിൽ നടക്കുന്നത്.

2018 വരെ Kashmir ജന്മാഷ്ടമി ആഘോഷിച്ചിരുന്നു

2019 ൽ Jammu and Kashmirന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ആഘോഷം  റദ്ദാക്കാൻ കാരണമായപ്പോൾ, കോവിഡ് -19 കാരണമാണ്  2020 ൽ ആഘോഷം റദ്ദാക്കിയത് എന്ന് ഫസ്റ്റ് പോസ്റ്റിന്റെ  ലേഖനം പറയുന്നു.

ഞങ്ങളുടെ അന്വേഷണത്തിൽ 2018ലെ  ജന്മാഷ്ടമി ആഘോഷത്തിന്റെ Greater Kashmir എന്ന മാധ്യമം പ്രസിദ്ധീകരിച്ച വീഡിയോ കണ്ടെത്തി.

അതേ വർഷം കാശ്മീരിൽ നടന്ന  ജന്മാഷ്ടമി  ആഘോഷത്തിന്റെ എപി  കൊടുത്ത ഫോട്ടോയും ഞങ്ങൾക്ക് കണ്ടെത്താനായി.

2007ൽ ജന്മാഷ്ടമി കാശ്മീരിൽ ആഘോഷിക്കുന്നതിന്റെ ഹിന്ദുസ്ഥാൻ ടൈംസ്   കൊടുത്ത വാർത്തയും  ഞങ്ങൾ കണ്ടെത്തി.

2006ൽ   ജന്മാഷ്ടമി കാശ്മീരിൽ ആഘോഷിക്കുന്നതിന്റെ റോയിട്ടേഴ്‌സ് കൊടുത്ത ഫോട്ടോയും  ഞങ്ങൾ കണ്ടെത്തി.

വായിക്കാം:Talibanന്റെ പേരിൽ പ്രചരിക്കുന്ന ഈ പടം പഴയതാണ്

Conclusion

മോദി ഭരണകാലത്ത് 90കൾക്ക് ശേഷം  ആദ്യമായി കാശ്മീരിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ സാധ്യമായി എന്ന തരത്തിൽ  പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഞങ്ങൾ കൃത്യമായ തെളിവുകളോടെ കണ്ടെത്തി. 2018 വരെ  ജന്മാഷ്ടമി ആഘോഷം കാശ്മീരിൽ സംഘടിപ്പിച്ചിരുന്നു.

Our Sources

First Post

Reuters Archives

API images

Hindustan Times

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular