Fact Check
Talibanന്റെ പേരിൽ പ്രചരിക്കുന്ന ഈ പടം പഴയതാണ്
Talibanന്റെത് എന്ന പേരിൽ ഒരു കുട്ടി റോക്കറ്റ് ലോഞ്ചർ പിടിച്ചു നിൽക്കുന്ന ഒരു പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
താലിബാൻ ഒരു വിസ്മയം. കേരളത്തിലെ മാധ്യമങ്ങളുടെ വിസ്മയം എന്ന കുറിപ്പോടെയാണ് ഇത് പ്രചരിക്കുന്നത്.
അഖണ്ഡ ഭാരതം എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും പോസ്റ്റ് ചെയ്ത പടത്തിന് ഞങ്ങൾ നോക്കുമ്പോൾ 119 ഷെയറുകൾ ഉണ്ട്.
Fact Check/Verification
ഞങ്ങൾ ഈ പടത്തിനെ കുറിച്ച് കൂടുതൽ അറിയാൻ ഇത് google reverse image സെർച്ച് ചെയ്തു. ഇൻറർനെറ്റിൽ ഇത് ധാരാളമായി പ്രചരിക്കുന്നുണ്ട് എന്ന് മനസിലായി.

ഇത്തരം തിരച്ചിലുകളിൽ നിന്നും പടം 2019 മുതൽ പാകിസ്താനിലെ വിവിധ ഐഡികളിൽ നിന്നും ഷെയർ ചെയ്യപ്പെടുന്നുണ്ട് എന്ന് മനസിലായി.
ഇന്ത്യ വിരുദ്ധ പരാമർശങ്ങളോടെയാണ് ഈ ചിത്രം ഷെയർ ചെയ്യപ്പെടുന്നത്. ഇത് ഈ ചിത്രം വെച്ചുള്ള വിവിധ ട്വീറ്റുകളുടെ പരിഭാഷയിൽ നിന്നും ഞങ്ങൾക്ക് മനസിലായി.

എന്നാൽ കുട്ടികളുടെ കയ്യിൽ ഇത്തരം ആയുധം കൊടുക്കുന്ന രക്ഷിതാക്കളെ വിമർശിക്കുന്ന പോസ്റ്റും ഇതിനിടയിൽ കാണാനായി.

”നിങ്ങൾ എന്റെ നാട്ടുകാരെ വിധിക്കുക, ഇത്തരം വിവരമില്ലാത്ത പിതാക്കന്മാർ ഉള്ളപ്പോൾ നമ്മുടെ രാജ്യത്ത് എങ്ങനെ സമാധാനം ഉണ്ടാകും?” എന്നാണ് ആ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നത്.
വായിക്കാം:ഉജ്ജയിനിയിലെ Colony പൊളിച്ചത് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ്
Conclusion
ഈ ഫോട്ടോ താലിബാൻ അധിനിവേശത്തിനു ശേഷം അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതല്ല. ഈ ഫോട്ടോ ഇന്ത്യ വിരുദ്ധ പരാമർശങ്ങളോടെ 2019 മുതൽ പാകിസ്ഥാനിൽ നിന്നുള്ള വിവിധ ഫേസ്ബുക്ക് പ്രൊഫൈലുകളും ട്വീറ്റർ ഹാൻഡിലുകളും ഷെയർ ചെയ്തിട്ടുണ്ട്.
Result: Misleading
Our Sources
Google Reverse Image Search
Tweets
Facebook Posts
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.