Tuesday, November 5, 2024
Tuesday, November 5, 2024

HomeFact CheckViralബീവറേജസ്  മതിൽ:  ലോക്ക്ഡൗണിനു  ശേഷം വീണോ?

ബീവറേജസ്  മതിൽ:  ലോക്ക്ഡൗണിനു  ശേഷം വീണോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ബിവറേജസ് ഔട്ട്‌ലെറ്റുകളടക്കമുള്ള മദ്യശാലകള്‍ സംസ്ഥാനത്ത് ജൂൺ 17നു ലോക്ക്ഡൗണിനു ശേഷം  തുറന്നു. അതിനു ശേഷം പലയിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനു മുന്‍പുതന്നെ ആളുകള്‍ ക്യൂ നിൽക്കുന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു.

ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് മുന്നില്‍ വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യത കണക്കിലെത്ത് കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയാണ് മദ്യശാലകൾ തുറന്നത്. സാമൂഹിക അകലം പാലിച്ച്‌ ആളുകള്‍ വരിനില്‍ക്കുന്ന കാഴ്ചയാണ് പലയിടത്തും കാണുന്നത്.എന്നാൽ ചിലയിടങ്ങളിൽ ഇത് ലംഘിക്കപ്പെട്ടു.

ടിപിആര്‍ കുറഞ്ഞ സ്ഥലങ്ങളിലെ ബിവറേജസ് ഔട്ട്‌ലെറ്റുകളാണ് തുറന്നത്. ബെവ്കോ ഔട്ട്ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. ബാറുകളില്‍ നിന്നും പാഴ്സലായി മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പ് വരുത്തി വില്‍പ്പന നടത്തണം എന്നാണ് നിര്‍ദ്ദേശം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലാണ് മദ്യശാലകള്‍ തുറന്നത്. 20 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍. ഉള്ള സ്ഥലങ്ങളില്‍ മദ്യശാലകള്‍ തുറക്കില്ല.

ബവ്കോ രാവിലെ 9 മുതല്‍ രാത്രി 7 വരെയും ബാറുകള്‍ രാവിലെ 11 മുതല്‍ രാത്രി 7 വരെയുമാകും പ്രവര്‍ത്തിക്കുക.

ലോക്ക്ഡൗൺ പിൻവലിച്ച ശേഷം ബീവറേജ്‌സ് മതിൽ തകർന്നുവെന്ന പ്രചരണം 

ഈ സാഹചര്യത്തിൽ ധാരാളം പ്രചരണങ്ങൾ അരങ്ങേറി.അതിലൊന്നാണ് പെരുമ്പാവൂരിലെ ബിവറേജസിന്റെ മതിൽ തിരക്കിൽ തകർന്നതായി പ്രചരിക്കുന്ന വീഡിയോ.

കേരളത്തിലെ മദ്യപാനവും  ബീവറേജ്‌സ് ഔട്ട്ലെറ്റുകളും

ഒരു സർവേ പ്രകാരം പുരുഷന്മാരിൽ 10.68 ശതമാനവും സ്ത്രീകളിൽ 0.69 ശതമാനവും മദ്യപിക്കുന്നുണ്ട്. 50-നും 60-നും ഇടയ്ക്കു പ്രായമുള്ളവരാണ് കേരളത്തിൽ കൂടുതൽ മദ്യപിക്കുന്നത്.ബീവറേജ്‌സ് ഔട്ട്ലെറ്റുകൾ വഴിയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യം വിൽക്കുന്നത്

ആർക്കൈവ്ഡ് ലിങ്ക് 

ആർക്കൈവ്ഡ് ലിങ്ക്

ആർക്കൈവ്ഡ് ലിങ്ക് 

Fact Check/Verification

 ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്തിയതോടെ സംസ്ഥാനത്തെ മദ്യ വില്പന ശാലകള്‍ തുറന്നപ്പോൾ രാവിലെ മുതല്‍ തന്നെ സംസ്ഥാനത്തിന്റെ എല്ലായിടത്തും മദ്യം വാങ്ങുന്നതിന് വന്‍ തിരക്ക് അനുഭവപ്പെട്ടതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. രാവിലെ ഒന്‍പതു മുതല്‍ ഔട്ട് ലെറ്റുകള്‍ തുറക്കുമെന്ന് ബീവറേജ്സ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നതിനാൽ  രാവിലെ 8.30 മുതല്‍ തന്നെ നീണ്ട നിരയാണ് പല ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്ക് മുന്നിലും കണ്ടതയാണ് റിപോർട്ടുകൾ.

കഴിഞ്ഞതവണ ലോക്ക്ഡൗൺ കഴിഞ്ഞു തുറന്നതിൽ നിന്ന് വ്യത്യസ്തമായി ബെവ് കോ ആപ്പ് ഇല്ലാതെയാണ് ഇത്തവണ മദ്യ വില്പന തുടങ്ങിയത്. കഴിഞ്ഞതവണ ഇളവുകള്‍ വന്നപ്പോള്‍ ആപ്പ് ഏര്‍പ്പെടുത്തിയെങ്കിലും വലിയ വിവാദങ്ങള്‍ക്ക് കാരണമായത് കൊണ്ടാണിത്. ഇവ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

ബിവറേജസ്: ലോക്ക്ടൗണിന് ശേഷമുള്ള ആദ്യ ദിനം

ഇതിനെ കുറിച്ച് ന്യൂസ് 18ന്റെ റിപ്പോർട്ട് പറയുന്നത് ഇങ്ങനെയാണ്:  നേരത്തെ അറിയിച്ചിരുന്നതു പോലെ രാവിലെ ഒമ്പത് മണിയോടെ തന്നെ ഔട്ട്‌ ലെറ്റുകൾ തുറന്നു. എന്നാൽ മദ്യം വാങ്ങാനെത്തിയവർക്ക് പിന്നെയും കാത്തുനിൽക്കേണ്ടിവന്നു. സ്റ്റോക്ക് കണക്ക് എടുത്ത ശേഷമാണ്  ഒന്നര മാസത്തിനു ശേഷമുള്ള മദ്യ വിൽപന പുനരാരംഭിച്ചത്. പത്തുമണിയോടെ മിക്കവാറും ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ വിൽപന ആരംഭിച്ചു. എന്നാൽ പോലീസിന്റെ കടുത്ത നിയന്ത്രണം കാര്യങ്ങൾ എളുപ്പമാക്കി. കൂടുതൽ തിക്കുംതിരക്കും ഉണ്ടായാൽ ഔട്ട്‌ ലെറ്റുകൾ അടച്ചിടുമെന്ന് ബിവറേജസ് ജീവനക്കാർ മുന്നറിയിപ്പ് നൽകിയതോടെ മദ്യം വാങ്ങാൻ എത്തിയവർ ശാന്തരായി. ഇതോടെ ആദ്യ ദിനത്തെ മദ്യവില്പന പ്രശ്നങ്ങളില്ലാതെ കടന്നുപോയി.

സംസ്ഥാനത്തെ ബാറുകളും ഇന്ന് തുറന്ന് പ്രവർത്തിച്ചു. അവിടെയും പാഴ്സൽ സൗകര്യമാണ് ഏർപ്പെടുത്തിയിരുന്നത്. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റ് കളിൽ ഉണ്ടായ നീണ്ട നിര പോലെ പല ബാറുകളിലും വൻതിരക്കായിരുന്നു. ഇവിടെയും ആപ്പ് ഇല്ലാതെയാണ് മദ്യവിൽപന നടന്നത്. പോലീസ് ഇടപെട്ടാണ് പലയിടത്തും സാമൂഹിക അകലം ഉറപ്പാക്കിയതെന്നു മാത്രം.

സംസ്ഥാനത്തൊട്ടാകെ വിൽപ്പന വിലയിരുത്തുന്നതിനായി എക്സൈസ് സംഘവും രാവിലെ മുതൽ പരിശോധന നടത്തി വരികയാണ്. ആപ്പ് ഇല്ലാതെയുള്ള മദ്യവിൽപ്പന വിജയം കണ്ടാൽ തുടർന്നും ഇതുതന്നെ നടപ്പാക്കാനാകും സർക്കാരും തീരുമാനിക്കുക,ന്യൂസ് 18ന്റെ റിപ്പോർട്ട് പറയുന്നു.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ചാണ് മദ്യശാലകൾ തുറക്കുന്നതിനും സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കടുത്ത നിയന്ത്രണമുള്ള ഡി കാറ്റഗറിയിലും സി കാറ്റഗറി മേഖലകളിലും മദ്യവിൽപനയ്ക്ക് അനുവാദമില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള മേഖലകളിലാണ് നിലവിൽ മദ്യവിൽപ്പനയ്ക്ക് അനുമതിയുള്ളത്. എന്നാൽ മറ്റു മേഖലകളിൽ നിന്നുള്ളവർ പുറത്തെത്തി മദ്യം വാങ്ങാൻ ഇടയുണ്ട്. എല്ലാ ആഴ്ചയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചാണ് ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഓരോ ആഴ്ചയും ഇക്കാര്യത്തിൽ മാറ്റമുണ്ടാകും,ന്യൂസ് 18ന്റെ റിപ്പോർട്ട് പറയുന്നു.

സംസ്ഥാനത്തൊട്ടാകെ വിൽപ്പന വിലയിരുത്തുന്നതിനായി എക്സൈസ് സംഘവും രാവിലെ മുതൽ പരിശോധന നടത്തി വരികയാണ്. ആപ്പ് ഇല്ലാതെയുള്ള മദ്യവിൽപ്പന വിജയം കണ്ടാൽ തുടർന്നും ഇതുതന്നെ നടപ്പാക്കാനാകും സർക്കാരും തീരുമാനിക്കുക,ന്യൂസ് 18ന്റെ റിപ്പോർട്ട് പറയുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള മേഖലകളിലാണ് നിലവിൽ മദ്യവിൽപ്പനയ്ക്ക് അനുമതിയുള്ളത്. എന്നാൽ മറ്റു മേഖലകളിൽ നിന്നുള്ളവർ പുറത്തെത്തി മദ്യം വാങ്ങാൻ ഇടയുണ്ട്. എല്ലാ ആഴ്ചയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചാണ് ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഓരോ ആഴ്ചയും ഇക്കാര്യത്തിൽ മാറ്റമുണ്ടാകും,ന്യൂസ് 18ന്റെ റിപ്പോർട്ട് പറയുന്നു.

ഫേസ്ബുക്കിലെ ഈ വീഡിയോ റിവേഴ്‌സ് സേർച്ച് ചെയ്തപ്പോൾ അതിന്റെ വീഡിയോ ഹലോ മലയാളീസ് എന്ന പേജിൽ ഓഗസ്റ്റ് 3,2017ലേതാണ്.അതേ വിഷയത്തിലുള്ള ഒരു വാർത്ത ജൂലൈ 31,2017 ൽ മലയാളം ഇന്ത്യൻ എക്സ്പ്രസ്സിൽ വന്നിട്ടുമുണ്ട്,ആ വാർത്ത പറയുന്നത് ഇങ്ങനെയാണ്:“ ബിവറേജസിനു മുന്നിലെ ക്യൂ സിനിമാ തിയേറ്ററുകളിൽപ്പോലും ചിലപ്പോൾ കാണാനാവില്ല. അപ്പോൾപിന്നെ ഒരു ദിവസം അപ്രതീക്ഷിതമായി ബിവറേജ് അടച്ചിട്ടാലുണ്ടാകുന്ന കാര്യം പറയണ്ടതില്ലല്ലോ? ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല ചെയ്യപ്പെട്ടതിൽ പ്രതിഷധിച്ച് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തപ്പോൾ ഏറ്റവും കൂടുതൽ വിഷമത്തിലായത് മദ്യപാന്മാരാണ്. പെട്ടെന്നുണ്ടായ ഹർത്താൽ ഏറ്റവും കൂടുതൽ വലച്ചതും മദ്യപാന്മാരെയാണ്.
ഒരു ദിവസത്തെ ഹർത്താൽ എത്രമാത്രം കുടിയന്മാരുടെ ജീവിതത്തെ ബാധിച്ചുവെന്നറിയാൻ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വിഡിയോ കണ്ടാൽ മതി. ഹർത്താൽ കഴിഞ്ഞ് പെുമ്പാവൂരിലെ ബിവറേജ് തുറന്നപ്പോഴത്തെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എണ്ണാൻ കഴിയാത്ത വിധം ആൾക്കാരാണ് ബിവറേജിനു മുന്നിലത്തെ ഗേറ്റിനു പുറത്ത് കാവൽനിന്നത്. ബിവറേജ് തുറന്ന ഉടനെ എല്ലാവരും അകത്തേക്ക് ഓടി. ചിലർ സമീപത്തെ മതിലും ചാടിക്കടന്ന് ഓടി. ഒടുവിൽ മതിൽ പൊളിഞ്ഞ് താഴെ വീണു.” വാർത്ത പറയുന്നു.

വായിക്കുക:ബിവറേജസ് തുറന്നതിനു ശേഷം ഉള്ളത് എന്ന രീതിയിൽ  പ്രചരിക്കുന്ന ചിത്രം കേരളത്തിൽ നിന്നുള്ളതോ?

Conclusion

ഈ വീഡിയോ ലോക്ക്ഡൗണിന് ശേഷം പെരുമ്പാവൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ മതിൽ തകരുന്നതിന്റെതല്ല.അത് 2017ൽ ഹർത്താൽ കഴിഞ്ഞതിനു പിറ്റേദിവസം തിരക്കിൽ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ മതിൽ തകർന്നതാണ്.

Result: Manipulated

Result: Manipulated

Our Sources

https://malayalam.indianexpress.com/social/hartal-beverage-shop-open-in-perumbavoor/lite/?fbclid=IwAR10nBgeoLExov5wm38X7G3fzVb4nTUiz1jmwIX4XjRi2X8U_RMEnvyEfPs

https://malayalam.news18.com/news/kerala/bevco-outlets-and-bars-reopened-in-kerala-aa-tv-srg-396549.html

https://www.mathrubhumi.com/features/social-issues/-malayalam-news-1.849147


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular