Sunday, October 6, 2024
Sunday, October 6, 2024

HomeFact CheckViralFact Check: മണിക്ക് സർക്കാരിന്റെ മക്കൾ ബിജെപിയിൽ ചേർന്നോ?

Fact Check: മണിക്ക് സർക്കാരിന്റെ മക്കൾ ബിജെപിയിൽ ചേർന്നോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: ത്രിപുര സിപിഎം മുൻ മുഖ്യമന്ത്രി മണിക്ക് സർക്കാരിന്റെ മകളും മകനും ബിജെപി യിൽ ചേർന്നു.

Fact: മണിക്ക് സർക്കാരിന് മക്കളില്ല.

മണിക്ക് സർക്കാരിന്റെ മക്കൾ ബിജെപിയിൽ ചേർന്നുവെന്ന് ഒരു പ്രചരണം നടക്കുന്നുണ്ട്. ചിലർ ഒരു തൃശൂലം പിടിച്ചു നിൽക്കുന്ന പടത്തിനൊപ്പമാണ് വാർത്ത പ്രചരിക്കുന്നത്. “ചുവപ്പ് നരച്ചാൽ കാവി. ത്രിപുര സിപിഎം മുൻ മുഖ്യമന്ത്രി മണിക്ക് സർക്കാരിന്റെ മകളും മകനും ബിജെപിയിൽ ചേർന്നു,” എന്നാണ് പോസ്റ്റ് പറയുന്നത്. കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ  കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നതിന് പിന്നാലെയാണ് പ്രചരണം. 

ഹരിത ശബ്ദം Mannarkkad എന്ന ഐഡിയിൽ നിന്നും UDF കേരളം എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങൾ കാണും വരെ 47 ഷെയറുകൾ ഉണ്ടായിരുന്നു.

 UDF കേരളം's Post
 UDF കേരളം’s Post

ഷാഫി മലബാർ എന്ന ഐഡിയിൽ നിന്നും IUML എന്ന ഗ്രൂപ്പിലേക്കിട്ട പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 44 ഷെയറുകൾ ഉണ്ടായിരുന്നു.

 IUML's Post
 IUML’s Post

ഇവിടെ വായിക്കുക: Fact Check: മുകേഷിന് നേരെ മീൻ വെള്ളം ഒഴിച്ചുവെന്ന 24 ന്യൂസിന്റെ കാർഡ് വ്യാജം

Fact Check/Verification

ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചയിൽ കോൺഗ്രസ്സ് നേതാവ് ബി ആർ എം ഷഫീറാണ് ഈ ആരോപണം ഉന്നയിച്ചത് എന്ന് മനസ്സിലായി. അപ്പോൾ തന്നെ അവതാരകനായ അബ്‌ജോത് വർഗീസ് പ്രചരണം തെറ്റാണെന്നും മണിക്ക് സർക്കാരിന് മക്കളില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഈ ഭാഗം ഈ ചർച്ചയിൽ പങ്കെടുത്ത സിപിഎം നേതാവ് കെഎസ് അരുൺകുമാർ തന്റെ ഫേസ്ബുക്ക് പേജിൽ മാർച്ച് 10,2024ൽ ചേർത്തിയിട്ടുണ്ട്.

Facebook Post by KS Arun Kumar
Facebook Post by KS Arun Kumar

തുടന്നുള്ള തിരച്ചിലിൽ, എൻഡിടിവി, സ്റ്റേറ്സ്മാൻ, ബിസിനസ്സ് സ്റ്റാൻഡേർഡ് തുടങ്ങി വിവിധ മാധ്യമങ്ങൾ മണിക്ക് സർക്കാരിന് മക്കളില്ലെന്ന് മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് മനസ്സിലായി.

Report by NDTV 
Report by NDTV 

ത്രിപുര അസംബ്ലിയുടെ വെബ്‌സൈറ്റിലും മക്കളെ കുറിച്ചുള്ള ഭാഗത്ത് ഒരു വിവരവും ചേർത്തിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.

Information in Tripura Assembly Website
Information in Tripura Assembly Website 

തൃശൂലം പിടിച്ചു നിൽക്കുന്ന പടത്തെ കുറിച്ചായി ഞങ്ങളുടെ പിന്നത്തെ തിരച്ചിൽ. ആ പടത്തിന്റെ റിവേഴ്‌സ് ഇമേജ് സെർച്ചിൽ ആ പടം ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി 2024 ജനുവരി 20 നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയുടെ ഒരു കീ ഫ്രേമാണ് എന്ന് മനസ്സിലായി. അദ്ദേഹത്തിന്റെ 24.54 മിനിറ്റ് ദൈർഘ്യമുള്ള ഫേസ്ബുക്ക് ലൈവിന്റെ 15.08 മിനിറ്റിൽ ഈ ദൃശ്യമുണ്ട്, സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ പ്രവർത്തകർ സുവേന്ദു അധികാരിയ്ക്ക് തൃശൂലം നൽകുന്നതാണ് വീഡിയോയിലെ ദൃശ്യം.

Facebook Post by Suvendu Adhikari
Facebook Post by Suvendu Adhikari 

“24ന് വീണ്ടും മോദിജിയുടെ സർക്കാർ. ബംഗാളിനെ കള്ളന്മാരിൽ നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സൗത്ത് ബാരസയിലെ  ബൂത്ത് എക്സിക്യൂട്ടീവുമാരുടെ  സമ്മേളനം,” എന്നാണ് വീഡിയോയുടെ വിവരണം,

സ്പിറ്റിങ്ങ് ഫാക്ട് എന്ന എക്സ് പ്രൊഫൈൽ  2024 ജനുവരി 20 നു ഈ പടം പോസ്റ്റ് ചെയ്തിട്ടുണ്ട്. സൗത്ത് ബരാസത്തിൽ സുവേന്ദു അധികാരിയുടെ റാലിയിൽ വൻ ജനപങ്കാളിത്തം എന്ന വിവരണത്തോടൊപ്പമാണ് ഫോട്ടോ.

X post by Spitting Facts (Modi Ka Parivar)
X post by Spitting Facts (Modi Ka Parivar)

ഇവിടെ വായിക്കുക: Fact Check: ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് എത്ര തവണ എംപിയാവാം?

Conclusion

മണിക്ക് സർക്കാരിന്റെ മക്കൾ ബിജെപിയിൽ ചേർന്നുവെന്ന് വാർത്ത തെറ്റാണ്. മണിക്ക് സർക്കാരിന് മക്കളില്ല. പോരെങ്കിൽ, പോസ്റ്റിനൊപ്പമുള്ള പടം ബംഗാളിലെ ബിജെപി നേതാവ്, സുവേന്ദു അധികാരി പങ്കെടുക്കുന്ന ഒരു സമ്മേളനത്തിന്റേതാണ്.

Result: False 

Sources
Facebook Post by KS Arun Kumar on March 10, 2024
Report by NDTV on March 9, 2018
Report by The Statesman on February 1, 2018
Report by Business Standard on March 8, 2018
Information on the Tripura Assembly Website 
Facebook Post by Suvendu Adhikari on January 20.2024
X post by Spitting Facts (Modi Ka Parivar) on January 20, 2024

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular