Friday, May 17, 2024
Friday, May 17, 2024

HomeFact CheckViralFact Check: ലിവർപൂൾ മേയർ അല്ല വൈറൽ വീഡിയോയിൽ ഇസ്ലാം സ്വീകരിക്കുന്നതായി കാണുന്ന ആൾ 

Fact Check: ലിവർപൂൾ മേയർ അല്ല വൈറൽ വീഡിയോയിൽ ഇസ്ലാം സ്വീകരിക്കുന്നതായി കാണുന്ന ആൾ 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim:  ലിവർപൂൾ മേയർ ഇസ്‌ലാം സ്വീകരിക്കുന്നു.

Fact: വീഡിയോയിൽ ഉള്ളത് ലിവർപൂൾ മേയർ അല്ല. 

 “ലിവർപൂൾ മേയർ ഇസ്‌ലാം സ്വീകരിക്കുന്നു” എന്ന് മലയാളത്തിലുള്ള ഒരു വാചകം സൂപ്പർഇമ്പോസ്‌ ചെയ്ത ഒരു വീഡിയോ വൈറലാവുന്നുണ്ട്. വീഡിയോയിൽ യൂറോപ്പിൽ ഇതാണ് ട്രെൻഡ് എന്നും മലയാളത്തിൽ സൂപ്പർഇമ്പോസ്‌ ചെയ്തിട്ടുണ്ട്.

പ്രചരിക്കുന്ന വീഡിയോയിൽ, വെള്ള ഷർട്ടിട്ട ഒരു മനുഷ്യനും, ഒരു ഇമാമും കൂടാതെ നിരവധി ആളുകളും ചേർന്ന്, ഒരു പള്ളി എന്ന് തോന്നിക്കുന്ന സ്ഥലത്ത് ഇസ്ലാമിക ശപഥം (ഷഹാദ) ചൊല്ലുന്നത് കാണാം. വീഡിയോയിലെ ആൾ ആദ്യം അറബിയിൽ ഒരു പ്രാർത്ഥന ചൊല്ലുന്നു. തുടർന്ന് അല്ലാഹുവിലും മുഹമ്മദ് നബിയിലും ഉള്ള വിശ്വാസം സ്ഥിരീകരിക്കുന്നുവെന്ന് ഇംഗ്ലീഷിലേക്ക് അത്‌ വിവർത്തനം ചെയ്യുന്നു. “അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല, മുഹമ്മദ് അല്ലാഹുവിൻ്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു,” എന്നാണ് അയാൾ പറയുന്നത്.

Shuhaib Malik എന്ന പ്രൊഫൈലിൽ നിന്ന് ഷെയർ ചെയ്ത റീൽസ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 5 k ഷെയറുകൾ ഉണ്ടായിരുന്നു.

Shuhaib Malik's Post
Shuhaib Malik’s Post

ഇവിടെ വായിക്കുക:Fact Check: ഹൈദരാബാദിൽ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള ട്രെയിൻ ജിഹാദികൾ മുസ്ലീം എക്‌സ്പ്രസാക്കിയതാണോ ഇത്?

Fact Check/Verification

ഞങ്ങൾ ലിവർപൂളിലെ മേയർ ആരാണെന്നറിയാൻ ഒരു കീ വേർഡ് സേർച്ച് നടത്തി. ഇംഗ്ലണ്ടിലെ പ്രമുഖ നഗരമായ ലിവർപൂളിൻ്റെ നിലവിലെ മേയർ മേരി റാസ്മുസൻ ആണ്. 2023 മെയ് മുതൽ അവർ ഈ സ്ഥാനം വഹിക്കുന്നുവെന്ന് ലിവർപൂൾ നഗരസഭയുടെ വെബ്‌സൈറ്റ് പറയുന്നു. ഇവരെ  വൈറലായ ക്ലിപ്പിൽ എവിടെയും കാണാനില്ല.

Courtesy: Liverpool City Council Website 
Courtesy: Liverpool City Council Website 

ഇത് കൂടാതെ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലും ഒരു  ലിവർപൂൾ സിറ്റിയുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അവിടത്തെ മേയർ  നെഡ് മന്നൂൺ ആണ്. ലിവർപൂൾ സിറ്റി കൗൺസിലിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മന്നൂണിൻ്റെ രൂപം വൈറൽ വീഡിയോയിൽ മതപരമായ പ്രതിജ്ഞ ചൊല്ലുന്ന വ്യക്തിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഞങ്ങൾക്ക് മനസ്സിലായി.

New South Wales Liverpool City Council Website
Courtesy: New South Wales Liverpool City Council Website

കൂടുതൽ തിരച്ചിലിൽ, ഇതേ വീഡിയോ ഒരു പാസ്റ്റർ ഇസ്ലാം മതത്തിൽ ചേരുന്നുവെന്ന പേരിൽ MuslimFed App എന്ന പ്രൊഫൈൽ 2024 മാർച്ച് 31ന് ഷെയർ ചെയ്തിട്ടുണ്ടെന്നും ഞങ്ങൾ മനസ്സിലാക്കി.

Facebook post by MuslimFed App
Facebook post by MuslimFed App

എന്നാൽ വിഡിയോയിൽ ഉള്ളത് ആരാണെന്നോ വീഡിയോ എവിടെ നിന്നുള്ളതാണ് എന്നോ ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.

ഇവിടെ വായിക്കുക:Fact Check: അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയെയും റായ്ബറേലിയിൽ നിന്ന് പ്രിയങ്കയെയും കോൺഗ്രസ് സ്ഥാനാർത്ഥികളാക്കിയോ?

Conclusion

ഇംഗ്ലണ്ടിലെ ലിവർപൂളിലെ  മേയറായ മേരി റാസ്‌മുസനോ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ലിവർപൂളിലെ മേയറായ നെഡ് മന്നൂനോ അല്ല വിഡിയോയിൽ എന്ന് ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞു. എന്നാൽ വീഡിയോയിലെ ആളെ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.

Result: False

ഇവിടെ വായിക്കുക:Fact Check: ഇത് ഇവിഎം തട്ടിപ്പ് നടത്തുന്ന വീഡിയോയാണോ?

Sources
Liverpool City Council Website 
New South Wales Liverpool City Council Website
Facebook post by MuslimFed App dated March 31, 2024 

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular