Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
മെസ്സി വേൾഡ് കപ്പ് നേടിയ ചിത്രം പതിച്ച 1000 പെസോ കറൻസി അർജന്റീന ഇറക്കുന്നുവെന്ന പേരിൽ ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.”മെസ്സിയുടെയും അർജന്റീന ടീമിന്റെയും ചിത്രത്തിനൊപ്പം, പതിനായിരം ഡോളറിന് തുല്യമായ
കറൻസിയാണ് “ആയിരം അർജന്റീന പെസോ.”ലാറ്റിനമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഫിസിക്കൽ കറൻസി,” പോസ്റ്റുകൾ പറയുന്നു.
Behindwoods Malayalam എന്ന ഐഡിയിൽ നിന്നും Ink News 5. എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 192 ഷെയറുകൾ ഉണ്ടായിരുന്നു.
Messi fans kerala എന്ന പോസ്റ്റിലെ പോസ്റ്റിന് 17 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു.
ഫുട്ബാള്‍ പ്രാന്തന്മാര്‍ എന്ന ഗ്രൂപ്പിലെ പോസ്റ്റിന് 12 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.
Fact Check/Verification
സോഷ്യൽ മീഡിയയിൽ വൈറലായ അവകാശവാദത്തിന്റെ സത്യാവസ്ഥ കണ്ടെത്താൻ ഞങ്ങൾ അന്വേഷണം ആരംഭിച്ചു. ഞങ്ങൾ ആദ്യം സെൻട്രൽ ബാങ്ക് ഓഫ് അർജന്റീനയുടെ വെബ്‌സൈറ്റിൽ തിരഞ്ഞെങ്കിലും ലയണൽ മെസ്സി വേൾഡ് കപ്പ് നേടിയ ചിത്രമുള്ള 1000 പെസോ നോട്ട് അർജന്റീന സർക്കാർ പുറത്തിറക്കിയതായി വ്യക്തമാകുന്ന ഒരു വിവരവും ഞങ്ങൾക്ക് ലഭിച്ചില്ല.
വെബ്‌സൈറ്റിൽ 1000 പെസോ നോട്ടിന്റെ ചിത്രം കണ്ടെത്തിയെങ്കിലും അതിൽ മെസ്സി വേൾഡ് കപ്പ് നേടിയ ചിത്രമല്ല, അർജന്റീനയുടെ ദേശീയ പക്ഷിയുടെ ചിത്രമാണ് ഉള്ളത്.
കീ വേർഡ് സെർച്ചിൽ,ബാർസ്റ്റൂൾ ഫുട്‌ബോളിന്റെ ഒരു ട്വീറ്റ് ഞങ്ങൾ കണ്ടെത്തി. അതിൽ മെസ്സിയുടെ ചിത്രത്തോടൊപ്പമുള്ള ഒരു കുറിപ്പ് അദ്ദേഹം പങ്കിട്ടിട്ടുണ്ട്. കൂടാതെ സെൻട്രൽ ബാങ്ക് ഓഫ് അർജന്റീന 1000 നോട്ടിൽ മെസ്സിയുടെ ചിത്രം ഇടുന്നത് പരിഗണിക്കുകയാണെന്ന് ട്വീറ്റിൽ പറയുന്നു.
ഇതു കൂടാതെ, അർജന്റീനയിലെ സെൻട്രൽ ബാങ്ക് മെസ്സിയെ ബഹുമാനിക്കാൻ 1000 പെസോ നോട്ട് രൂപകൽപന ചെയ്യാൻ ഒരുങ്ങുന്നുവെന്ന എൽ ഫിനാൻസ് എയ്‌റോയെ ഉദ്ധരിച്ചു കൊണ്ടുള്ള ‘ദ സൺ’ എന്ന മാധ്യമ ഏജൻസിയുടെ റിപ്പോർട്ടും കണ്ടെത്തി. എന്നാൽ, ഈ നിർദേശം വെറും തമാശ മാത്രമാണെന്ന് എൽ ഫിനാൻസ് എയ്റോ റിപ്പോർട്ട് ചെയ്തു.
വായിക്കുക:പെലെയുടെ കാലുകൾ ഫിഫ മ്യൂസിയത്തിലേക്ക് എന്ന പ്രചരണത്തിന്റ വാസ്തവം അറിയുക
മെസ്സിയുടെയും വേൾഡ് കപ്പ് വിജയികളായ ടീമിന്റെയും ഫോട്ടോ പതിച്ച കറൻസികൾ അർജന്റീനിയൻ സർക്കാർ അച്ചടിച്ചിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന് വ്യക്തമാണ്.
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ പഞ്ചാബി ഫാക്ട് ചെക്കിങ്ങ് ടീമിലെ ഷമ്മിന്ദർ സിങ്ങാണ്. അത് ഇവിടെ വായിക്കാം.)
Our Sources
Official Website of Central Bank of Argentina
Tweet by StoolFootball on 21 Dec 2022
Report published by The Sun on 21 Dec 2022
Report published by Elfinanciero on 19 Dec 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.