Claim
വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്, “SSLC EXAM തോറ്റ പിള്ളേർ ഒന്നു കൊണ്ടും വിഷമിക്കണ്ട നമ്മുടെ വിദ്യാഭ്യാസ മന്ത്രി അഞ്ചാം ക്ലാസും ഗുസ്തിയുമാണ്,” എന്ന ഒരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.
Fact
SSLC റിസൾട്ട് വന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള പ്രചാരണം. തിരഞ്ഞെടുപ്പ്ശ സമയത്ത് ശിവൻൻകുട്ടി ഇലക്ഷൻ കമ്മീഷന് കൊടുത്ത സത്യവാങ്മൂലം ഞങ്ങൾ പരിശോധിച്ചു. അത് പ്രകാരം അദ്ദേഹം 1976ൽ ചെമ്പഴന്തി എസ് എൻ കോളേജിൽ നിന്നും ബിരുദം നേടി. അതിനു ശേഷം 1983ല്‍ ലോ അക്കാഡമിയിൽ നിന്നും നിയമ ബിരുദം പൂര്‍ത്തിയാക്കി എന്നും സത്യവാങ്മൂലം പറയുന്നു.

കേരളാ നിയമസഭയുടെ രേഖകൾ ശിവൻകുട്ടി ബി എ ജയിച്ചതിനു ശേഷം എൽ എൽ ബി പൂർത്തീകരിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ, മൈ നേതാ.ഇൻഫോ എന്ന സൈറ്റിൽ പറയുന്ന വിവരങ്ങൾ അനുസരിച്ചും ശിവൻകുട്ടി ബിരുദം നേടിയ ശേഷം പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയ ആളാണ് എന്ന് പറയുന്നു.

മുൻപ് ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ സമയത്ത് നടന്നിരുന്നു. അന്ന് ഞങ്ങൾ അത് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.
Fabricated news/False Content
Our Sources
Information as per Sivankutty’s Election affidavit
Information given in Kerala Assembly Website
Information in MyNeta.info
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.