Monday, December 23, 2024
Monday, December 23, 2024

HomeFact Checkയു പ്രതിഭ MLA വീണ ജോർജ്ജ് ഫോൺ എടുക്കില്ലെന്ന പറഞ്ഞിട്ടില്ല

യു പ്രതിഭ MLA വീണ ജോർജ്ജ് ഫോൺ എടുക്കില്ലെന്ന പറഞ്ഞിട്ടില്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ ഭരണപക്ഷ MLA യു. പ്രതിഭ എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. പോസ്റ്റിൽ ഇങ്ങനെ പറയുന്നു:“ എത്ര തവണ വിളിച്ചാലും ആരോഗ്യമന്ത്രി ഫോണെടുക്കാറില്ലെന്നും കായംകുളം എം. എൽ. എ. യു. പ്രതിഭ.ഭരണപക്ഷ എം എൽ. എയുടെ അവസ്ഥ ഇതാണെങ്കിൽ പൊതുജന അവസ്ഥയോ,”എന്നാണ് പോസ്റ്റ് പറയുന്നത്.

Congress Warriors എന്ന ഗ്രൂപ്പിൽ വന്ന പോസ്റ്റ്  ഞങ്ങൾ കാണുമ്പോൾ അതിനു 135 ഷെയറുകൾ ഉണ്ടായിരുന്നു. 

ആർക്കൈവ്ഡ് ലിങ്ക്

 Factcheck / Verification

ഞങ്ങൾ ഫോൺ എടുക്കാത്ത മന്ത്രി എന്ന് കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ ന്യൂസ് 18 ന്റെ യുട്യൂബ് വീഡിയോ കിട്ടി. മന്ത്രി വി. ശിവൻകുട്ടിയും പങ്കെടുത്ത ചടങ്ങിലെ വീഡിയോ ആണത്. അതിൽ ശിവൻകുട്ടിയെ കുറിച്ചുള്ള പരാമർശമാണ് അത്.  എപ്പോള്‍ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടി.

അതിന് നന്ദിയുണ്ട്. എന്നാല്‍ മറ്റൊരു മന്ത്രിയുണ്ട്. പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്കായല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണം”- യു പ്രതിഭ പറഞ്ഞു.

”തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്. എന്നാല്‍ ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാന്‍ നിരവധി പേര്‍ വിളിക്കാറുണ്ട്.

എന്നോടൊക്കെ സങ്കടം പറയാനായി നിരവധി കുട്ടികളും സ്ത്രീകളും വിളിക്കാറുണ്ട്. ചിലപ്പോള്‍ ചിലത് എടുക്കാന്‍ കഴിയാറില്ല.

എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട് തിരിച്ചുവിളിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. അപൂർവമായാണ് മന്ത്രിമാരെ വിളിക്കുന്നത്”- പ്രതിഭ പറഞ്ഞുവെന്നാണ് ന്യൂസ് 18 റിപ്പോർട്ട്.

MLA ആരുടെയും പേര് പറഞ്ഞിട്ടില്ല 

കൂടുതൽ തിരച്ചിലിൽ ഇതേ വിഷയത്തിലുള്ള മാധ്യമം വെബ്‌സൈറ്റിലെ വാർത്തയും കിട്ടി.

ആ വാർത്തയിൽ ഇങ്ങനെ പറയുന്നു: എന്നാല്‍ ഫോണ്‍ എടുക്കാത്ത മന്ത്രി ആരാണെന്ന് എം എൽ എ പ്രസംഗത്തില്‍ വ്യക്തമാക്കിയില്ല.

തുടർന്ന് ഞങ്ങൾ യു പ്രതിഭ എംഎൽഎയെ വിളിച്ചു. അങ്ങനെ ഒരു പരാമർശം പറഞ്ഞിട്ടില്ല. വേറെ ഒരു സിറ്റുവേഷനിൽ വേറെ ഒരു കാര്യം പറഞ്ഞു. ശിവൻകുട്ടി മിനിസ്റ്ററുടെ ഒരു ക്വാളിറ്റി ഞാൻ പറഞ്ഞിരുന്നു. ആ സമയത്ത് ഉണ്ടായ ഒരു പരാമർശം. അതിൽ ആരുടെയും പേര് പറഞ്ഞിട്ടില്ല,എം എൽ എ പറഞ്ഞു.

വായിക്കാം:Journalist രാഷ്ട്രീയക്കാരനെ അടിക്കുന്ന ദൃശ്യം വിനോദ പരിപാടിയുടേത്

Conclusion

യു പ്രതിഭ എം എൽ എയുടെ പരാമർശത്തിന്റെ വീഡിയോ കേട്ടു. അതിൽ  പറയുന്നത് ഇങ്ങനെയാണ്: “മറ്റൊരു മന്ത്രിയുണ്ട്. പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല.” ആ മന്ത്രിയാരാണ് എന്ന്  പ്രതിഭ പറഞ്ഞിട്ടില്ല.

Result: Partly False

Sources

Madhyamam

News18 Keralam

Phone call with U Prathiba MLA

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular