Tuesday, December 24, 2024
Tuesday, December 24, 2024

HomeFact CheckFact Check:താൻ ഹൈസ്‌കൂൾ വരെ മാത്രമേ  പഠിച്ചിട്ടുള്ളൂവെന്ന് പറയുന്ന മോദിയുടെ അഭിമുഖം എഡിറ്റഡ് ആണ്

Fact Check:താൻ ഹൈസ്‌കൂൾ വരെ മാത്രമേ  പഠിച്ചിട്ടുള്ളൂവെന്ന് പറയുന്ന മോദിയുടെ അഭിമുഖം എഡിറ്റഡ് ആണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
മോദി ഹൈസ്‌കൂൾ വരെ മാത്രം പഠിച്ചിട്ടുള്ളൂവെന്ന് അഭിമുഖത്തിൽ. 

Fact
മുഴുവൻ വിഡിയോയിൽ എംഎ വരെ പഠിച്ച കാര്യം പറയുന്നുണ്ട്.

 മോദിയുടെ ഒരു അഭിമുഖം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. താൻ ഹൈസ്‌കൂൾ വരെ മാത്രമേ  പഠിച്ചിട്ടുള്ളൂവെന്നാണ് അഭിമുഖത്തിൽ പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യം തള്ളി ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടതിന് ശേഷമാണ് ഈ അഭിമുഖം വൈറലാവുന്നത്. ഇത്തരം വിവരങ്ങൾ നൽകേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിച്ച കോടതി ഹർജിക്കാരനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 25,000 രൂപ പിഴയിടുകയും ലീഗൽ സർവീസസ് അതോറിറ്റിയ്ക്ക് മുൻപാകെ തുക കെട്ടിവെക്കണമെന്നാണ് കെജ്രിവാളിനുള്ള നിർദേശം നൽകുകയും ചെയ്തു.
2016ൽ പ്രധാനമന്ത്രി മോദിയുടെ ബിരുദം സംബന്ധിച്ച ചോദ്യങ്ങളുമായി കെജ്രിവാൾ  വിവരാവകാശ അപേക്ഷ സമർപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. അപേക്ഷ ലഭിച്ച കേന്ദ്ര വിവരാവകാശ കമ്മീഷൻ പ്രധാനമന്ത്രിയുടെ ഓഫീസിനും ഗുജറാത്ത്, ഡൽഹി സർവകലാശാലകൾക്കും പ്രധാനമന്ത്രി മോദിയുടെ ബിരുദ, ബിരുദാന്തര കോഴ്സുകൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കാൻ നിർദേശം നൽകുകയായിരുന്നു. എന്നാൽ ഇതിനെതിരെ ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി.

ഹൈസ്‌കൂൾ വരെ മാത്രമേ  പഠിച്ചിട്ടുള്ളൂവെന്ന് വീഡിയോയുടെ ട്രാൻസ്‌ക്രിപ്റ്റ്


ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ നീളം 49 സെക്കന്റാണ്. അതിന്റെ ഇരുപത്തിരണ്ടാം  സെക്കന്റ് മുതൽ  മോദി പറയുന്ന ഭാഗം വരുന്നത്.

അതിന്റെ ട്രാൻസ്‌ക്രിപ്റ്റ് താഴെ കൊടുക്കുന്നു. ഹിന്ദി ഒറിജിനൽ ആദ്യവും അതിന്റെ മലയാള പരിഭാഷ ബ്രാക്കറ്റിലും കൊടുക്കുന്നു.

” മോദി: പെഹ്ലി ബാത് തോ മെയിന്‍ കോയി പഠാ ലിഖാ വ്യക്തി നഹി ഹൂന്‍. പരമാത്മാ കി കൃപാ ഹൈ ഔര്‍ ഇസിലിയേ മുഝേ നയി നയീ ചീസെം ജാന്‍ നീ കാ ബദാ ഷൗക് രഹാ ഹൈ.” (“ഞാന്‍ വിദ്യാസമുള്ളവനല്ല. ദൈവാനുഗ്രഹം കൊണ്ട്  മാത്രമാണ് പുതിയ കാര്യങ്ങള്‍ അറിയാനും പഠിക്കാനും എനിക്ക് എപ്പോഴും കൗതുകം തോന്നുന്നത്.”)

റിപ്പോര്‍ട്ടര്‍: “കിത്‌നാ പഠേ ഹേ ആപ്?” (“നിങ്ങള്‍ എത്ര വരെ പഠിച്ചിട്ടുണ്ട്?”)

മോദി: “വൈസെ തോ മൈനേ 17 സാല്‍ കി ആയു മേ ഘര്‍ ഛോദ് ദിയാ. സ്‌കൂള്‍ കി ശിക്ഷാ കെ ബാദ് നികല്‍ ഗയാ. തബ് സേ ലെകര്‍ ആജ് തക് ഭടക് രഹാ ഹൂന്‍ നയീ ചീസെന്‍ പഠ്‌നേ കേ ലിയേ.” (“പതിനേഴാം വയസ്സിലാണ് ഞാൻ വീടുവിട്ടിറങ്ങി പോവുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ ഞാൻ  ഇറങ്ങി പോയി. അന്നുമുതല്‍ ഞാന്‍ പുതിയ കാര്യങ്ങള്‍ അറിയാനുള്ള  അലച്ചിലിലാണ്.”)
റിപ്പോർട്ടർ: “സിർഫ് സ്കൂൾ തക് പടേ ഹേൻ? മത്‌ലബ്  പ്രൈമറി സ്കൂൾ തക്?”  (“നിങ്ങൾ സ്കൂൾ വരെ മാത്രമേ പഠിച്ചിട്ടുള്ളൂ? പ്രൈമറി സ്കൂൾ വരെ?”)

മോദി: “ഹൈസ്കൂൾ തക്.”(“ഹൈസ്കൂൾ വരെ.”)

Sulfi Saleem എന്ന ഐഡിയിൽ നിന്നും 788 പേർ ഞങ്ങൾ കാണും വരെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Sulfi Saleem's Post
Sulfi Saleem‘s Post

ഞങ്ങൾ കാണും വരെ Tara Tojo Alex എന്ന ഐഡിയിൽ നിന്നും 464 പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Tara Tojo Alex 's Posr
Tara Tojo Alex ‘s Posr

We Hate BJP  എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 165 പേർ  വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

We Hate BJP's Post
We Hate BJP‘s Post

Fact Check/Verification

ബിജെപി ജനറൽ സെക്രട്ടറിയായിരുന്ന കാലത്തെ നരേന്ദ്ര മോദിയുടെ പഴയ അഭിമുഖത്തിൽ നിന്നാണ് ഈ വൈറൽ ക്ലിപ്പ്. രാജീവ് ശുക്ല എന്ന മാധ്യമ പ്രവർത്തകന് കൊടുത്ത ഇന്റർവ്യൂവിൽ നിന്നും ഉള്ള ഭാഗമാണിത് എന്ന് അന്വേഷണത്തിൽ മനസ്സിലായി. ഈ അഭിമുഖം ‘റു-ബാ-രു’ എന്ന പ്രോഗ്രാമിന്റെ ഭാഗമാണ്. ഒറിജിനൽ വീഡിയോ ഞങ്ങൾക്ക് കണ്ടെത്താനായില്ലെങ്കിലും റിവേഴ്‌സ് ഇമേജ് സെർച്ചിൽ cwvideomaker എന്ന ചാനൽ 2013 ജൂൺ 1ൽ ഈ വീഡിയോയുടെ 23.08 മിനിറ്റ് നീളമുള്ള ഒരു വേർഷൻ കിട്ടി.

cwvideomaker
cwvideomaker‘s Post

ഒറിജിനൽ വീഡിയോയുടെ 20.24 മിനിറ്റ്മ മുതലുള്ള ഭാഗത്താണ് ഇപ്പോൾ പ്രചരിക്കുന്ന പരാമർശങ്ങൾ വരുന്നത്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ഭാഗം കഴിഞ്ഞു 20.57 മിനിറ്റ് മുതൽ 21.06 മിനിറ്റ് വരെയുള്ള ഭാഗത്ത് അദ്ദേഹം ഹിന്ദിയിൽ ഇങ്ങനെ തുടരുന്നു: “ബാദ് മേ ഹമാര സംഘ് കെ എക് അധികാരി ദി, ഉൻകേ അഗ്രഹ് പർ മേനേ എക്സ്റ്റേണൽ എക്സാം ദേന ശുരു കിയ. തോ ഡൽഹി യൂണിവേഴ്സിറ്റി സേ മേനേ ബിഎ കർ ലിയ എക്സ്റ്റേണൽ എക്സാം ദേ കർ കേ. ഫിർ ബി ഉൻക അഗ്രഹ് രഹാ തോ മേനേ എം എ കർ ലിയാ എക്സ്റ്റേണൽ എക്സാം സേ. മേനേ കഭി കോളേജ് ക ദർവാസാ ദേഖാ നഹി.” (പിന്നീട് ഞങ്ങളുടെ സംഘത്തിലെ ഒരു നേതാവിന്റെ നിർദ്ദേശപ്രകാരം എക്സ്റ്റേണൽ എക്സാമുകൾക്ക് പഠിക്കാൻ തുടങ്ങി. അങ്ങനെ ഞാൻ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് എക്സ്റ്റേണൽ എക്സാമുകളിലൂടെ ബിഎ ചെയ്തു. തുടർന്നും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ഞാൻ എക്സ്റ്റേണൽ എക്സാം വഴി എം.എ പാസ്സായി. കോളേജിന്റെ വാതിൽ ഞാൻ കണ്ടിട്ടില്ല.”)


വായിക്കുക:Fact Check: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ‘കുടുംബത്തിന്റെ’ ഫോട്ടോ അല്ലിത്

Conclusion

ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം മാത്രമേ തനിക്കുള്ളൂവെന്ന് പ്രധാനമന്ത്രി സമ്മതിക്കുന്ന വീഡിയോ, വിദൂരവിദ്യാഭ്യാസം വഴി എംഎ പൂര്‍ത്തിയാക്കിയതായി നരേന്ദ്രമോദി പറയുന്ന പഴയൊരു അഭിമുഖം എഡിറ്റ് ചെയ്തു നിർമ്മിച്ചതാണ്.

Result: Altered Video

Sources
Youtube video by cwvideomaker on June 1, 2013
Self Analysis


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular