Tuesday, March 19, 2024
Tuesday, March 19, 2024

HomeFact CheckViralFact Check: പാർവതി ഷോൺ കേരളത്തിൽ ജീവിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞത് എന്തിന്?

Fact Check: പാർവതി ഷോൺ കേരളത്തിൽ ജീവിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞത് എന്തിന്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
പൂഞ്ഞാറിലെ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ  പിസി ജോർജ്ജിന്റെ പാർട്ടിയുടെ പരാജയത്തിൽ മനം നൊന്ത് പാർവതി ഷോൺ കേരളത്തിൽ ജീവിക്കാൻ കൊള്ളില്ലെന്ന് പറയുന്നു.
Fact
ഈ വീഡിയോ താനൂർ ബോട്ടപകടത്തിന് ശേഷമുള്ളത്.

സിനിമ നടൻ ജഗതി ശ്രീകുമാറിന്റെ മകളും ജനപക്ഷം നേതാവ് പിസി ജോർജ്ജിന്റെ മരുമകളുമായ പാർവതി ഷോൺ കേരളത്തിൽ ജീവിക്കാൻ കൊള്ളില്ലെന്ന് പറയുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
നമ്മുടെ നാട്ടിൽ ജീവിക്കുന്നതിൽ ഭേദം  മരിക്കുന്നതാണ് എന്നാണ് ആറു സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ പാർവതി പറയുന്നതായി കാണുന്നത്.

“കുത്തകയായ സ്വന്തം വാർഡിൽ അമ്മായിഅപ്പന്റെ പാർട്ടി എട്ട് നിലയിൽ പൊട്ടി അയിനാണ്,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള പോസ്റ്റിലെ വിവരണം  പറയുന്നത്. തദ്ദേശ ഭരണ ഉപmതിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ പി സി ജോർജ്ജിന്റെ പാർട്ടി തോറ്റതിന് ശേഷമുള്ളതാണ് വീഡിയോ എന്നാണ് പ്രചരണം.

 19 തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒമ്പത് വീതം സീറ്റുകളില്‍ യുഡിഎഫും എല്‍ഡിഎഫും ജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ബിജെപി ജയിച്ചു. മേയ് 31 2023നാണ് ഇതിന്റെ ഫലം പ്രഖ്യാപിച്ചത്.

കോട്ടയം ജില്ലയിലെ പൂഞ്ഞാർ  ഗ്രാമപഞ്ചായത്ത്  ഒന്നാം വാർഡ് പെരുന്നിലത്ത് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി സിപി എമ്മിലെ ബിന്ദു അശോകനാണ്  വിജയിച്ചത്. 12 വോട്ടിനാണ് വിജയം. പി സി ജോർജിന്റെ ജനപക്ഷത്തിന്റെ സീറ്റിംഗ് സീറ്റിൽ സ്ഥാനാർഥി  മൂന്നാം സ്ഥാനത്തേക്ക് തള്ളി പോയി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏകദേശം മുപ്പത് വർഷം തുടർച്ചയായി ജയിച്ചിരുന്ന പൂഞ്ഞാറില്‍ കേരള ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്ജ് തോറ്റു.  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യൻ കുളത്തിങ്കലാണ് പൂഞ്ഞാറില്‍ വിജയിച്ചിരിക്കുന്നത്.

2016ല്‍ മൂന്ന് മുന്നണികളേയും പിന്നിലാക്കിയാണ് പി സി ജോര്‍ജ്ജ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. ഇത്തവണയും തനിക്ക് വിജയം ഉറപ്പാണെന്നായിരുന്നു പി.സി.ജോര്‍ജ്ജ് പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പി സി ജോർജ്ജിന്റെ പാർട്ടിയായ ജനപക്ഷത്തിന്റെ സിറ്റിങ്ങ് സീറ്റ് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ സിപിഎം പിടിച്ചെടുക്കുന്നത്.

Vinod Vinod എന്ന ഐഡിയിൽ നിന്നും ഉള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 65 ഷെയറുകൾ ഉണ്ടായിരുന്നു.

Vinod Vinod's POst
Vinod Vinod‘s Post

ഞങ്ങൾ കാണും വരെ Sini Joy എന്ന ഐഡിയിൽ  നിന്നും  61 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു .

Sini Joy's Post
Sini Joy‘s Post

ആശ നീഗി എന്ന ഐഡിയിൽ നിന്നും 31 പേർ പോസ്റ്റ് ഷെയർ ചെയ്തതായി ഞങ്ങൾ കണ്ടു.

ആശ നീഗി's Post
ആശ നീഗി ‘s Post

ആരാണ് പാർവതി ഷോൺ?

പ്രസിദ്ധ സിനിമ നടൻ ജഗതി ശ്രീകുമാറിന്റെ മകളായ പാർവതി കല്യാണം കഴിച്ചത് പി സി ജോർജ്ജിന്റെ മകൻ ഷോൺ ജോർജിനെ ആണ്. നർകോട്ടിക് ജിഹാദ് പരാമർശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ച് പി സി ജോർജ്ജ് വന്നപ്പോൾ സിനിമ നടൻ ജഗതി ശ്രീകുമാറിന്റെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കയറ്റിയ ആളാണെന്ന ആരോപണം വന്നിരുന്നു.

എന്നാൽ, പാർവതിയുടെ മതം മാറ്റം ജഗതിയുടെ തീരുമാനമായിരുന്നുവെന്നാണ് പി സി ജോർജ്ജ് പ്രതികരിച്ചത്. മരിച്ചാൽ തന്റെ മകളെ തെമ്മാടി കുഴിയിൽ അടക്കരുതെന്നതാണ് അതിന് കാരണമായി ജഗതി പറഞ്ഞതെന്നും പി സി ജോർജ്ജ് പ്രതികരിച്ചു. 

ഇവിടെ വായിക്കുക:Fact Check: പ്രധാനമന്ത്രി താണു വണങ്ങുന്നത് അദാനിയുടെ ഭാര്യയെയോ?

Fact Check/Verification

ഞങ്ങൾ, ’പാർവതി ഷോൺ,’ ‘നമ്മുടെ നാട്ടിൽ ജീവിക്കുന്നതിൽ ഭേദം മരിക്കുന്നതാണ്,’ എന്നീ വാക്കുകൾ ഉപയോഗിച്ച്, കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ മേയ് 8,2023 ലെ ന്യൂസ് 18 റിപ്പോർട്ട് കിട്ടി. “മരിച്ചുപോയ കുഞ്ഞുങ്ങളുടെ കുടുംബത്തിന് ₹ രണ്ടു ലക്ഷം നൽകുമെന്ന്! ഭയങ്കര കേമമായി പോയി. മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ അതിരൂക്ഷ ഭാഷയിൽ പ്രതികരിച്ച് നടൻ ജഗതി ശ്രീകുമാറിന്റെ മകളും ഷോൺ ജോർജിന്റെ ഭാര്യയുമായ പാർവതി ഷോൺ. കേരളത്തിലേത് നാറിയ ഭരണമാണെന്നും, ഇവിടെ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാകുന്നതാണെന്നും പാർവതി. ഇത്രയുമെല്ലാം ഇവിടെ നടന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യങ്ങളിൽ പ്രതികരിക്കുന്നില്ല എന്ന് പാർവതി ചോദിക്കുന്നു. ഫേസ്ബുക്ക് വീഡിയോ പോസ്റ്റിലൂടെയാണ് പാർവതിയുടെ പ്രതികരണം,” എന്നാണ് ന്യൂസ് 18 റിപ്പോർട്ട്.

Screen grab of News 18 Malayalam website
Screen grab of News 18 Malayalam website

തുടർന്ന് ഞങ്ങൾ പാർവതിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പരിശോധിച്ചു. മേയ് 8, 2023നാണ് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോയുടെ ട്രാൻസ്‌ക്രിപ്റ്റ് ഇങ്ങനെയാണ്: “നിങ്ങൾ എല്ലാവരെയും പോലെ ആ വാർത്ത കേട്ട് ഞാനും ഞെട്ടി. മലപ്പുറം താനൂർ കുട്ടുപുറം തൂവൽത്തീരത്ത് നടന്ന ബോട്ടപകടം. 21 മരണം. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം ഓർക്കാൻ പോലും വയ്യ. അധികം നേരം ഞാൻ ആ വാർത്ത വായിച്ചില്ല. ഒന്നുമാത്രം വായിച്ചു മരിച്ചുപോയവരുടെ കുടുംബത്തിന് ₹ രണ്ടു ലക്ഷം വീതം കൊടുക്കുന്നു എന്ന്. ഭയങ്കര കേമം ആയിപോയി. രണ്ടുലക്ഷം രൂപയേ കൊടുക്കാൻ ഉള്ളോ ? എത്ര കോടി രൂപ കൊടുത്താലും ആ ജീവനോളം വില വരില്ല. നാട്ടിൽ നടക്കുന്നത് മുഴുവൻ അഴിമതിയാണ്. അവിടെയും ഇവിടെയുമൊക്കെ ക്യാമറ പിടിപ്പിച്ചതിനു എത്രയോ കോടി രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് കേട്ടു.”

“എന്തൊരു നാറിയ ഭരണമാണിത്? മുഖ്യമന്ത്രി അവറുകൾക്ക് ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ ? ആ മനുഷ്യന് ചുറ്റും നടക്കുന്ന ഈ അഴിമതികളെക്കുറിച്ച്  ഒന്നും പറയാനില്ലേ? ഒരു മുഖ്യമന്ത്രി ഇങ്ങനെ ആകാമോ. ഈ അഴിമതി നടക്കുന്ന സമയത്ത് ടൂറിസം ഉള്ള സ്ഥലത്ത് എന്തെങ്കിലുമൊക്കെ പൈസ അതിൽ നിക്ഷേപിച്ച് കുറച്ചു സുരക്ഷിതമായി ആൾക്കാർക്ക് നടക്കാൻ കഴിയുന്ന രീതിയിൽ കാര്യങ്ങൾ ചെയ്ത് കൂടെ? ഈ അഴിമതിയൊക്കെ കാണിച്ച് തിന്നുകുടിച്ചു നടക്കുന്നത് ആർക്ക് ഗുണം ചെയ്യും? കഷ്ടം തോന്നുന്നു. സത്യം പറഞ്ഞാൽ സങ്കടം വന്നു. ആ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ മുഖമാണ് മനസ്സിൽ വരുന്നത്. അഴിമതി മാത്രമേയുള്ളു ചുറ്റും. നാറിയ ഭരണം. ഈ കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ്.”   

1.38 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ എഡിറ്റ് ചെയ്തതാണിപ്പോൾ പ്രചരിപ്പിക്കുന്നത് എന്ന് ഇതിൽ നിന്നും ബോധ്യമായി.

Screen grab of Parvathy's Instagram post
Screen grab of Parvathy’s Instagram post

മരിച്ചവരുടെ കുടുംബത്തിന്  ₹ 10 ലക്ഷം കേരള സർക്കാർ പ്രഖ്യാപിച്ചു

എന്നാൽ പാർവതി പറഞ്ഞതിൽ വസ്തുതാപരമായ തെറ്റുണ്ടായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് ₹ 2 ലക്ഷം സംസ്‌ഥാന സർക്കാർ സഹായമല്ല. മരിച്ചവരുടെ കുടുംബത്തിന് ₹ 2 ലക്ഷം കേന്ദ്ര സഹായമായി പ്രഖ്യാപിച്ച തുകയാണ്.

താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ₹ പത്ത് ലക്ഷം രൂപ ധനസഹായമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. “ഓരോ ആളുടേയും കുടുംബത്തിനാണ് തുക കൈമാറുന്നത്. അതോടൊപ്പം ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്നും,” മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ഇവിടെ വായിക്കുക:Fact Check: ഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി 30 ശതമാനം ഇളവ് അനുവദിക്കുന്നുണ്ടോ?

Conclusion

താനൂർ ബോട്ടപകടത്തെ കുറിച്ചുള്ള പ്രതികരണമായി പാർവതി പറഞ്ഞ വാക്കുകൾ എഡിറ്റ് ചെയ്താണ് തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പിസി ജോർജ്ജിന്റെ പാർട്ടി പൂഞ്ഞാറിൽ തോറ്റത്തിനോടുള്ള പ്രതികരണം എന്ന നിലയിൽ ഷെയർ ചെയ്യുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Result: Altered Media

ഇവിടെ വായിക്കുക:Fact Check: കേരളത്തിൽ ആർഎസ്എസ് പ്രവർത്തകയെ മുസ്ലീങ്ങൾ കൊലപ്പെടുത്തുന്ന വീഡിയോ ആണോ ഇത്?

Sources
Facebook Post by Parvathy Shone on May 8,2023
Instagram Post by Parvathy Shone on May 8,2023
News report by News 18 Kerala on May 8,2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular