Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
Claim
ഒഡീഷ ട്രെയിൻ അപകടത്തിന്റെ സൂത്രധാരൻ എഞ്ചിനീയർ അമീർ ഖാനെ സിബിഐ ചോദ്യം ചെയ്യുന്നത് കാണിക്കുന്ന ഒരു വീഡിയോ.
Fact
2021 ഒക്‌ടോബർ മുതലെങ്കിലും വീഡിയോ ഓൺലൈനിൽ ലഭ്യമാണ്.
ഒരു വ്യക്തി തന്റെ പുറകിൽ കൈകൾ കെട്ടി നിലത്ത് കിടക്കുന്ന നഗ്നനായ മനുഷ്യനെ ക്രൂരമായി ആക്രമിക്കുന്നതിന്റെ അസ്വസ്ഥജനകമായ വീഡിയോ ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. ഒന്നിലധികം സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത് ജൂൺ 2 ലെ ഒഡീഷ ട്രെയിൻ അപകടവുമായി ബന്ധപ്പെടുത്തി, ബാലസോർ ട്രെയിൻ അപകടത്തിലെ പ്രധാന പ്രതിയായ എഞ്ചിനീയർ അമീർ ഖാനെ സിബിഐ സിബിഐ ചോദ്യം ചെയ്യുന്ന ദൃശ്യമാണിതെന്ന് ഷെയർ ചെയ്യുന്നവർ ആരോപിച്ചു.
ഈ വീഡിയോയുടെ വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ടിപ്‌ലൈനിൽ (+91-999949904) ഒരാൾ സന്ദേശം അയച്ചു.

ശ്രദ്ധിക്കുക: വീഡിയോയിൽ ശല്യപ്പെടുത്തുന്ന ദൃശ്യങ്ങൾ അടങ്ങിയിരിക്കുന്നു. അവ ഈ ലേഖനത്തിൽ ചേർത്തിട്ടില്ല.
ഇവിടെ വായിക്കുക: സൂക്ഷിക്കുക! പിങ്ക് വാട്ട്‌സ്ആപ്പ് ഒരു തട്ടിപ്പാണ്
വൈറൽ ഫൂട്ടേജ് ശ്രദ്ധാപൂർവ്വം വിശകലനം ചെയ്തപ്പോൾ, ഓഡിയോയിൽ കേൾക്കുന്നത് ഒരു വിദേശ ഭാഷയാണെന്ന് ഞങ്ങൾ ശ്രദ്ധിച്ചു. കൂടാതെ, ഒരു തടി ബാറ്റ് പോലെ തോന്നിക്കുന്ന ആയുധം ഉപയോഗിച്ച് മനുഷ്യനെ ആക്രമിക്കുകയായിരുന്നുവെന്നും മനസ്സിലായി. ഈ സൂചന വെച്ച്, ഞങ്ങൾ Google-ൽ “naked man,” “handcuffed,” “thrashed,” “wooden bat” എന്നീ കീവേഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തു. 2022 നവംബർ 3നുള്ളKrudPlug.net, എന്ന വെബ്‌സൈറ്റിന്റെ ഒരു പോസ്‌റ്റ് ലഭിച്ചു.
വൈറൽ വീഡിയോയുടെ അൽപ്പം നീളവും വ്യക്തവുമായ പതിപ്പ് അതിൽ ഉണ്ടായിരുന്നു, “നഗ്നനാക്കി കയ്യിൽ വിലങ്ങുവെച്ച മനുഷ്യനെ മരപ്പലക കൊണ്ട് അടിക്കുന്നു,” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. വീഡിയോയുടെ ലൊക്കേഷൻ മെക്സിക്കോ ആണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.

ഇതിനെത്തുടർന്ന്, Google lens ഉപയോഗിച്ച് വൈറൽ വീഡിയോയുടെ വ്യക്തമായ പതിപ്പിന്റെ കീഫ്രെയിമുകൾ ഞങ്ങൾ പരിശോധിച്ചു. 2022 ജൂൺ 9-ലെ ഒരു Redditപോസ്റ്റിലേക്ക് ഞങ്ങളെ നയിച്ചു. അതിൽ “കാർട്ടൽ കള്ളനെ തല്ലുന്നു” എന്ന അടിക്കുറിപ്പോടെ വൈറൽ ക്ലിപ്പ് ഉണ്ടായിരുന്നു.

2021 ഒക്‌ടോബർ 30-ലെ മറ്റൊരു Reddit പോസ്‌റ്റിൽ, “കാർട്ടലിൽ നിന്ന് മോഷ്ടിച്ചതിന് കള്ളനെ പാഡിൽ കൊണ്ട് അടിച്ചു” എന്ന അടിക്കുറിപ്പോടെയുള്ള അതേ വീഡിയോയും ഞങ്ങൾ കണ്ടെത്തി.

ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ അറസ്റ്റ് സിബിഐ ചെയ്തിരുന്നു. സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മൊഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പു കുമാർ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അത് കൊണ്ട് സിബിഐ എഞ്ചിനീയർ അമീർ ഖാൻ അറസ്റ്റ് ചെയ്തു സിബിഐ ചോദ്യം ചെയ്യുന്ന സാഹചര്യത്തെ കുറിച്ചുള്ള പരാമർശം ശരിയാണ്. എന്നാൽ വാർത്തയ്‌ക്കൊപ്പം പ്രചരിപ്പിക്കുന്ന വീഡിയോ പഴയതും ഈ സംഭവവുമായി ബന്ധമില്ലാത്തതുമാണ്.
ഇവിടെ വായിക്കുക: Fact Check: 12 വർഷങ്ങൾക്ക് ശേഷവും ജോൺപോൾ മാർപാപ്പയുടെ ശരീരം അഴുക്കിയിട്ടില്ലേ?
ഒരു വർഷത്തിലേറെ പഴക്കമുള്ള വീഡിയോയാണ് ഒഡീഷ ട്രെയിൻ അപകടത്തിന്റെ സൂത്രധാരൻ എഞ്ചിനീയർ അമീർ ഖാനെ സിബിഐ ചോദ്യം ചെയ്യുന്നത് എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക:Fact Check: ബാങ്ക് നഷ്‌ടത്തിലായാൽ നിക്ഷേപകന് ₹ 1 ലക്ഷം ലഭിക്കുന്ന പദ്ധതി എല്ലാ ബാങ്കിനും ബാധകമാണ്
Sources
Post By KrudPlug.net, Dated November 3, 2022
Reddit Post, Dated June 9, 2022
Reddit Post, Dated October 30, 2021
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമാണ്. അത് ഇവിടെ വായിക്കാം.)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.