Sunday, December 22, 2024
Sunday, December 22, 2024

HomeFact CheckViralഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നോ? വാസ്തവം വായിക്കുക

ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നോ? വാസ്തവം വായിക്കുക

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്ന രീതിയിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഒരു ഹോട്ടലിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ ഇറങ്ങി വരുന്നത് കാണിക്കുന്ന വീഡിയോയോടൊപ്പമാണ് പോസ്റ്റുകൾ.

”#ludochallenge.അടിച്ച സാധനം ഏതെന്ന് പറഞ്ഞാൽ ഞമ്മടെ വക ഒരു വോഡ്ക്ക ഫ്രീ,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ. ഇപ്പോൾ കേരളത്തിലൂടെ കടന്ന് പോവുന്ന രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയെ അപഹസിക്കാനാണ് പോസ്റ്റുകൾ ശ്രമിക്കുന്നത്.

ഞങ്ങൾ കാണുമ്പോൾ,Sajeer Kuttaai എന്ന ഐഡിയിൽ നിന്നും 415 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

,Sajeer Kuttaai ‘s Post

Ajit Kumar  എന്ന ആളുടെ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ 130 പേർ അത് ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

Ajit Kumar ‘s Post

Jyothish C V  എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ 51 പേർ അത് ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

Jyothish C V‘s post


Linu Puthenchira  എന്ന ഐഡിയിൽ നിന്നും 14 പേർ ഞങ്ങൾ കാണുന്നത് വരെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

Linu Puthenchira ‘s Post

കോൺഗ്രസ്  നേതാക്കൾ മദ്യപിച്ചുവെന്നതിന്റെ സത്യാവസ്ഥ 

ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നുവെന്ന് ആരോപിക്കുന്ന വീഡിയോ,ഞങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ  കീ  ഫ്രയിമുകളാക്കി റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. എന്നാൽ ഞങ്ങൾ തൃപ്തികരമായ ഫലങ്ങൾ ഒന്നും ലഭിച്ചില്ല. തുടർന്ന് ഞങ്ങൾ വിവിധ കീ വേർഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തു. അപ്പോഴും  ഗൂഗിളിൽ നിന്നും തൃപ്തികരമായ വിവരങ്ങൾ കിട്ടിയില്ല.

പിന്നീട്, ഭാരത് ജോഡോ യാത്രയ്ക്ക് ഇടയിൽ രാഹുൽ ഗാന്ധി കയറിയ വിവിധ ഭക്ഷണശാലകളുടെ പടം, ഫേസ്ബുക്കിൽ തിരഞ്ഞു. അപ്പോൾ,Anu Ashok എന്ന ഒരാളുടെ ഫേസ്ബുക് പോസ്റ്റ് കിട്ടി. ഇപ്പോൾ വൈറലായ വീഡിയോയ്ക്ക് ഒപ്പമാണ് പോസ്റ്റ്. അതിലെ വിവരണം ഇങ്ങനെയാണ്: ”ഇത് വിശ്വസിക്കല്ലെ ആരും. ഇത് ഓച്ചിറയിലെ അൻസാർ ഇക്കയുടെ ചായക്കട ആണ് അല്ലാതെ ബാറും ഒന്നുമല്ല.”

Anu Ashok;’s Post

തുടർന്ന്, ഓച്ചിറയിൽ ഏതെങ്കിലും ഹോട്ടലിൽ രാഹുൽ ഗാന്ധി ഭക്ഷണം കഴിക്കാൻ കയറിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു. അപ്പോൾ Vinod Oachira രാഹുൽ ഓച്ചിറയിലെ മലബാർ ഹോട്ടലിൽ ഇരിക്കുന്ന ഒരു ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത് കണ്ടു.

Vinod Oachira ‘s Post

തുടർന്ന് ഹോട്ടൽ ഉടമയായ അന്‍സാറുമായി ഞങ്ങൾ ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞത്: “  രാവിലെ ഏഴരയോടെ കൂടി രാഹുൽഗാന്ധിയും മറ്റ് ചില  നേതാക്കളും  ഇവിടെ പ്രഭാത ഭക്ഷണം കഴിക്കാൻ വന്നിരുന്നു. ആ ദൃശ്യങ്ങൾ ഞങ്ങളുടെ  സിസിടിവിയിൽ വ്യക്തമായി കാണാം. ഇത് പൊതുജനങ്ങൾ  പതിവായി ഭക്ഷണം കഴിക്കാൻ വരുന്ന ഹോട്ടലാണ്. ഇവിടെ ബാർ പ്രവർത്തിക്കുന്നില്ല. മദ്യം വിളമ്പാറുമില്ല. വീഡിയോയിൽ ഉള്ളത് ഹോട്ടലിന്‍റെ പുറത്തേയ്ക്ക് ഇറങ്ങുന്ന ഭാഗമാണ്. അവിടെ  ഒരു സ്റ്റെപ്പ് ഉണ്ട് എന്ന്  ദൃശ്യങ്ങള്‍ പരിശോധി ച്ചാൽ  നിങ്ങള്‍ക്ക് മനസ്സിലാകും. ഇതറിയാതെ പുറത്തിറങ്ങിയ പലരും   തട്ടി വീഴാന്‍ പോയി. ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ്   കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിക്കുന്നവെന്ന പ്രചാരണം.”

ഹോട്ടൽ ഉടമ അവകാശപ്പെടുന്നത് പോലെ  ഹോട്ടലിന്റെ പുറത്ത്  സ്റ്റെപ്പുണ്ടോ എന്ന് വൈറൽ വീഡിയോയിൽ പരിശോധിച്ചു. അപ്പോൾ അത്തരം ഒരു സ്റ്റെപ്പ് ഉണ്ടെന്നും അവിടെയാണ് കോൺഗ്രസ് പ്രവർത്തകർ വീഴാൻ പോവുന്നുണ്ട്  എന്നും മനസിലായി.

ഹോട്ടൽ ഉടമ രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് പ്രവർത്തകരും  ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നത് കാണിക്കുന്ന   സിസിടിവി ദൃശ്യങ്ങൾ ഞങ്ങൾക്ക് പങ്ക് വെച്ചു. ആ ദൃശ്യങ്ങളിൽ  ഹോട്ടലിന്റെ ഉൾഭാഗം കാണാം. അതിൽ കോൺഗ്രസ് പ്രവർത്തകർ മദ്യപിക്കുന്നതായി കാണുന്നില്ല.

CCTV visual from Malabar Hotel

ഈ ദൃശ്യങ്ങളിൽ നിന്നും മലബാർ ഹോട്ടലിൽ മദ്യം വിളമ്പിയിട്ടില്ല എന്ന് മനസിലായി. എന്നാൽ ഏതെങ്കിലും കോൺഗ്രസ് പ്രവർത്തകർ മറ്റ് എവിടെ നിന്നെങ്കിലും മദ്യപിച്ചിരുന്നെന്നോ, ഇല്ലെന്നോ ആധികാരികമായി പറയാനാവില്ല.

കെപിസിസി രാഷ്ട്രീയകാര്യ കമ്മറ്റി അംഗം  അഡ്വ. എം. ലിജുവിനോട് ഈ കാര്യത്തെ പറ്റി അന്വേഷിച്ചു . അദ്ദേഹം പറഞ്ഞു: ”തീർത്തും അവാസ്തവമായ പ്രചാരണമാണ് ഇത്. കെ പി സി സി ഇതിനെതിരെ കേസ്  കൊടുക്കാൻ  തീരുമാനിച്ചിട്ടുണ്ട്. രാവിലെ ഏഴുമണിക്ക് മുൻപാണ് ഞങ്ങൾ അവിടെ എത്തിയത്.  എസ്പിജി ഗാർഡുമാരുടെ  സുരക്ഷയിൽ നടക്കുന്ന രാഹുൽ ഗാന്ധിയെ പോലെ ഒരാൾക്ക് ഒപ്പം സഞ്ചരിക്കുമ്പോൾ മദ്യപിക്കാൻ കഴിയും എന്ന് കരുതുന്നത് എന്തൊരു അബദ്ധമാണ്. പുറത്തേക്ക് ഇറങ്ങുന്ന വഴിയിൽ ഒരു സ്റ്റെപ്പ് ഉണ്ട്.അവിടെ ആളുകൾക്ക് അടിതെറ്റുന്നതാണ് മദ്യപിച്ചതായി ചിത്രീകരിക്കുന്നത്.”

വായിക്കാം:ഭാരത് ജോഡോ യാത്രയ്ക്ക് വന്നവർ ചായക്കടയിൽ പൈസ കൊടുക്കാതെ മുങ്ങിയ സംഭവം എന്ന പേരിൽ പ്രചരിക്കുന്നത് 2019 ലെ വീഡിയോ

Conclusion

രാഹുൽ ഗാന്ധിയും  മറ്റ് കോൺഗ്രസ് നേതാക്കളും പ്രഭാതഭക്ഷണത്തിനായി പോയ  മലബാർ ഹോട്ടലിൽ മദ്യം വിളമ്പിയിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായെങ്കിലും വസ്തുത പരിശോധിക്കാൻ കഴിയാത്ത ഒന്നിലധികം ഘടകങ്ങൾ അതിൽ ഉണ്ട്. അതിനാൽ ഏതെങ്കിലും കോൺഗ്രസ് നേതാക്കളോ പ്രവർത്തകരോ ഹോട്ടലിന് പുറത്ത് വെച്ച് മദ്യം കഴിച്ചിട്ടുണ്ടായിരുന്നോ പരിശോധിക്കാനാവില്ല.

Sources

Facebook post by Anu Ashok on September 21,2022

Facebook post by Vinod Oachira on September 18,2022

CCTV visuals from Malabar Hotel on September 17,2022

Telephone conversation with Ansar owner of Malabar Hotels


Telephone Conversation with Congress leader M Liju

(Note: ഈ ലേഖനം സെപ്റ്റംബർ 22 2022 ന്  പുതിയ വിവരങ്ങൾ ചേർത്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.)


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular