Monday, December 23, 2024
Monday, December 23, 2024

HomeFact Checkഈ ഒഴിഞ്ഞ കസേരകൾ കോഴിക്കോട്ട് നടന്ന k rail വിശദീകരണ യോഗത്തിൽ നിന്നുള്ളതല്ല 

ഈ ഒഴിഞ്ഞ കസേരകൾ കോഴിക്കോട്ട് നടന്ന k rail വിശദീകരണ യോഗത്തിൽ നിന്നുള്ളതല്ല 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

ഒഴിഞ്ഞ കസേരകൾ നിരന്നു കിടക്കുന്ന ഒരു സദസിന്റെ വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “കോഴിക്കോട്ട് നടന്ന   k rail  വിശദീകരണ യോഗത്തിന്റെ  തിക്കിലും തിരക്കിലും നിരവധി ആൾ ക്കാർക്ക് പരിക്ക് പറ്റി.” എന്ന വിവരണത്തോടെയാണ് പോസ്റ്റ് വൈറലാവുന്നത്.

ThinkOverKerala’s Video

തിരുവനന്തപുരവും കാസർകോടും ബന്ധിപ്പിക്കുന്ന 530 കിലോമീറ്റർ നീളമുള്ള K rail കോർപറേഷന്റെ കീഴിലുള്ള  അംഗീകൃത അർധ അതിവേഗ റെയിൽപ്പാതയായ സിൽവർ ലൈൻപദ്ധതി പ്രഖ്യാപിച്ചത് മുതൽ ഇതിനെ കുറിച്ച് ധാരാളം ചർച്ചകൾ ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. K rail (കെ റെയിൽ) ഉദ്യോഗസ്ഥർ പോലീസ്‌ ഒത്താശയോടെ വീടിന്റെ വാതിൽ ചവിട്ടി പൊളിക്കുന്നുവെന്ന പേരിൽ ഒരു വീഡീയോ മുൻപ് ഫേസ്ബുക്കിൽ  വൈറലായത് ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.

Fact

വീഡിയോയിൽ സംസാരിക്കുന്ന വിഷയം k railനെ കുറിച്ചാണ് എന്നത് ശരിയാണ്. സംസ്‌ഥാന സർക്കാരിന്റെ കീഴിലുള്ള  k rail അവരുടെ സിൽവർ ലൈൻ പ്രോജെക്ടിനെ കുറിച്ച് സംവാദം സംഘടിപ്പിച്ചത് കോഴിക്കോട്ടല്ല, ഏപ്രിൽ 28 ന്  തിരുവനന്തപുരത്തായിരുന്നു. ആ സംവാദത്തിന്റെ  സ്റ്റേജല്ല ഇപ്പോൾ പ്രചരിക്കുന്നത് എന്ന് ഞങ്ങൾ ആ പരിപാടിയെ കുറിച്ചുള്ള മാതൃഭൂമിയുടെ വാർത്ത പരിശോധിച്ചതിൽ നിന്നും മനസിലായി.

Screen grab of Mathrubhumi’s report

തുടർന്ന് ഞങ്ങൾ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ കീ ഫ്രേമുകളിൽ ഒന്ന് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. മനോരമയിൽ നിന്നും ഇപ്പോൾ പ്രചരിക്കുന്ന സമാനമായ വീഡിയോയിലെ സ്റ്റേജിന് സമാനായ സ്റ്റേജിൽ നടക്കുന്ന പരിപാടിയുടെ വീഡിയോ  കിട്ടി.

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ  കോഴിക്കോട് ജില്ലാതല ഉദ്ഘാടന പരിപാടിയിൽ നിന്നാണ് ഈ വീഡിയോ.  ഏപ്രിൽ 20  2022നാണ് പരിപാടി നടന്നത്. മന്ത്രിമാരിൽ പലരും വേദിയിൽ എത്താതെ ഓൺലൈനായാണ് പരിപാടിയിൽ സംബന്ധിച്ചത് എന്ന് വീഡിയോയ്‌ക്കൊപ്പമുള്ള വാർത്ത പറയുന്നു. ചുവപ്പ്, നീല നിറങ്ങൾ കലർന്ന  വേദി, വെള്ളനിറമുള്ള പന്തൽ എന്നിവ മനോരമ കൊടുത്ത വീഡിയോയിലും ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിലും കാണാം.

Screen shot of Manorama’s news

ട്വൻറി ഫോർ ന്യൂസും സമാന സ്വഭാവമുള്ള  വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോകളിൽ  നിന്നും രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ വീഡിയോ ആണിത് എന്ന് മനസിലായി.

Result- False Context/False

നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular