Monday, December 23, 2024
Monday, December 23, 2024

HomeFact Checkപ്രചരിക്കുന്ന ഫോട്ടോ കേരള സർക്കാർ പുറത്തിറക്കിയ സ്റ്റേറ്റ് സിലബസ് പാഠപുസ്തകത്തിന്റേതല്ല  

പ്രചരിക്കുന്ന ഫോട്ടോ കേരള സർക്കാർ പുറത്തിറക്കിയ സ്റ്റേറ്റ് സിലബസ് പാഠപുസ്തകത്തിന്റേതല്ല  

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

കേരള സർക്കാർ പുറത്തിറക്കിയ സ്റ്റേറ്റ് സിലബസ് പാഠപുസ്തകം എന്ന രീതിയിൽ ഒരു പാഠപുസ്തകം പ്രചരിക്കുന്നുണ്ട്. കേരളത്തിൽ സ്‌കൂളുകൾ തുറക്കുകയും മഴ സജീവമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പോസ്റ്റുകൾ. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്  ജൂൺ ഒന്നിന് സ്ക്കൂളുകൾ സജീവമാക്കുന്നത്. കോവിഡ് മഹാമാരി പടർന്ന് പിടിച്ച സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് അക്കാദമിക്ക് വർഷവും  സ്‌കൂളുകൾ സജീവമായിരുന്നില്ല.

മഴയത്ത് ഒരു അമ്മയും മകനും  നടന്നുപോകുന്നതാണ് ചിത്രകഥ രൂപത്തിലുള്ള പുസ്തകത്തിന്റെ ഇതിവൃത്തം. മഴ ഉണ്ടാകുന്നത് എങ്ങനെയാണ് എന്ന കുട്ടി ചോദിക്കുന്നു. അല്ലാഹുവാണ് മഴ തരുന്നത് എന്ന അമ്മയുടെ മറുപടി പറയുന്നു. ഇവരുടെ പുറകിൽ അല്പം ദൂരെയായി  വരാന്തയിലായി ഒരു പുരുഷന്‍ ഇരുന്ന് പത്രം വായിക്കുന്നതും കാണാം. മുതിര്‍ന്നവര്‍  മുസ്ലീം വേഷമാണ്  ധരിച്ചിരിക്കുന്നത്.

 ഈ ചിത്രകഥയ്‌ക്കൊപ്പം  പിണറായി വിജയന്റെ ഒരു പ്രസ്താവനയുള്ള മറ്റൊരു പടവും  എടുത്തു ചേർതാണ് പ്രചരണം. ”ശാസ്ത്ര ചിന്തയും മത നിരപേക്ഷതയും കുട്ടികളിൽ വളർത്തണം,” എന്നാണ് പിണറായി ഈ പടത്തിൽ പറയുന്നത്.”ശാസ്ത്രത്തെ ഇരട്ടച്ചങ്കൻ ‍ സർ‍ക്കാർ ‍ കൊന്നു,” എന്ന അടിക്കുറിപ്പോടെയാണ്‌ ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്.

നരേന്ദ്രമോദി ഫാൻസ് എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 317 ഷെയറുകൾ ഉണ്ടായിരുന്നു.

നരേന്ദ്രമോദി ഫാൻസ് ‘s post

ഹൈന്ദവ ഭാരതം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 19 ഷെയറുകൾ ഉണ്ടായിരുന്നു.

ഹൈന്ദവ ഭാരതം‘s Post

ഞങ്ങൾ കാണുമ്പോൾ,Jayan Janardhanan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 9 ഷെയറുണ്ടായിരുന്നു.

,Jayan Janardhanan ‘s Post

മലയാളത്തിൽ മാത്രമല്ല ഈ പോസ്റ്റ്. ഇംഗ്ലീഷിൽ ട്വിറ്ററിൽ JKAmbika എന്ന ഐഡിയിൽ നിന്നും സമാനമായ ഒരു പോസ്റ്റ് വന്നതായി ഞങ്ങളുടെ പരിശോധനയിൽ കണ്ടു. എന്നാൽ ആ ട്വീറ്റിൽ അവർ ഈ ദൃശ്യം കേരള സിലബസ് പാഠപുസ്തകത്തിൽ നിന്നാണ് എന്നോ കേരള സർക്കാരാണ് ഇതിന് ഉത്തരവാദി എന്നോ ആരോപിച്ചിട്ടില്ല. 

JKAmbika‘s Tweet

ഈ പോസ്റ്റ് ജൂൺ 2023ൽ സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ  വീണ്ടും പ്രചരിക്കാൻ തുടങ്ങി. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ഒന്നിലധികം പേർ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ആവശ്യപ്പെട്ടിരുന്നു.

Message we got on WhatsApp tipline
Message we got on WhatsApp tipline asking for a fact check

Fact Check/Verification

ഞങ്ങൾ  JKAmbika ട്വീറ്റ് പരിശോധിച്ചപ്പോൾ അതിന് മറുപടിയായി jayumumbai എന്ന ആൾ ചെയ്ത ഒരു ട്വീറ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നു.   കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എഡ്യൂക്കേഷൻ ബോർഡ് പുറത്തിറക്കുന്ന  മദ്രസകളിൽ ഒന്നാം  ക്‌ളാസിൽ പഠിപ്പിക്കുന്ന ഇസ്ലാമിക്ക് ബാലപാഠാവലിയാണ് ഇത് എന്ന് ചിത്രങ്ങൾ സഹിതം  jayumumbai  എന്ന ഹാൻഡിൽ മറുപടിയിൽ പറയുന്നു. കേരള നദ്‌വത്തുൽ മുജാഹിദീൻ കേരളത്തിലെ മുസ്ലിം വിഭാഗത്തിലെ ഒരു മതസംഘടനയാണ്.

jayumumba‘s Post

തുടര്‍ന്ന് ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ ഈ പുസ്തകം പഠിക്കാന്‍ സഹായിക്കുന്ന  രീതിയിൽ തയാറാക്കിയ ഒരു യുട്യൂബ് വീഡിയോ ഞങ്ങള്‍ക്ക് കിട്ടി. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (KNM )മദ്രസ ഇസ്ലാമിക് പാഠവലി ഒന്നാം പടം എന്നാണ് ആ വിഡീയോയ്ക്ക് കൊടുത്തിരിക്കുന്ന തലക്കെട്ട്.

Afin Kochu’s Youtube video

പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ  ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ഈ പ്രചരിപ്പിക്കുന്ന പാഠപുസ്തകം കേരളത്തിലെ സ്റ്റേറ്റ് സിലബസ് സ്‌കൂളുകളിൽ പഠിപ്പിക്കുന്നതല്ല എന്ന് അവർ വ്യക്തമാക്കി.


ഇതിൽ നിന്നും വിവിധ സമുദായത്തിലെ കുട്ടികൾ പഠിക്കുന്ന പൊതുവിദ്യാലയത്തിലെ പാഠപുസ്‌തമല്ല ഇതെന്നും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിഭാഗത്തിന്റെ മദ്രസയിൽ മതബോധനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഒരു പുസ്തകമാണിത് എന്നും വ്യക്തം . പോരെങ്കിൽ ഈ പുസ്തകവുമായി സംസ്ഥാന സർക്കാരിനോ വിദ്യാഭ്യാസ വകുപ്പിനോ ബന്ധമൊന്നുമില്ല.

വായിക്കാം:വിദേശി റോഡിലൂടെ നീന്തുന്ന വീഡിയോ 2014ലേത്

(Note: ഈ ലേഖനം ജൂൺ 5  2023ന്, ഈ വിഷയത്തിൽ വീണ്ടും പോസ്റ്റുകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ,  പുതിയ ക്ലെയിം  ചേർത്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.)

Conclusion

ഇത് കേരള സിലബസിലുള്ള മലയാള പുസ്തകമല്ല, കെഎന്‍എം പുറത്തിറക്കുന്ന എഡ്യൂക്കേഷൻ ബോർഡ് പുറത്തിറക്കുന്ന  മദ്രസകളിൽ ഒന്നാം  ക്‌ളാസിൽ പഠിപ്പിക്കുന്ന ഇസ്ലാമിക്ക് ബാലപാഠാവലിയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Result: False Context/False

Sources


Tweet by jayumumbai on June 3,2022


Youtube video by Afin Kochu on October 21,2021


Telephone Conversation with General Education Minister V Sivankutty’s office on June 6,2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular