Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
വെള്ളിയാഴ്ച ജറുസലേമിലെ സിനഗോഗിന് പുറത്ത് ഒരു തോക്കുധാരി നടത്തിയ വെടിവയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിനെ തുടർന്ന്,ഈ സംഭവത്തിന്റേത് എന്ന പേരിൽ വിവിധ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മരണപ്പെട്ടവർക്ക് അനുശോചനവും ആദരാഞ്ജലികളും അർപ്പിച്ച് കൊണ്ട് പോസ്റ്റ് ചെയ്യപ്പെട്ടു ഒരു ടെന്റിനുള്ളിൽ വെളുത്ത വസ്ത്രത്തിൽ പൊതിഞ്ഞ മൃതദേഹങ്ങൾ കാണിക്കുന്ന അത്തരത്തിലുള്ള ഒരു ചിത്രം ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. അടുത്തിടെ നടന്ന ജറുസലേം ആക്രമണത്തിന് ഇരയായവരെയാണ് ചിത്രത്തിലുള്ളത് എന്നാണ് അവകാശവാദം.

അത്തരം ട്വീറ്റുകളുടെ ആർക്കൈവ് ചെയ്ത പതിപ്പുകൾ ഇവിടെയും ഇവിടെയും കാണാം. ചിത്രം ഫേസ്ബുക്കിലും വൈറലാകുകയാണ്. വൈറലാവുകയാണ്. അത് ഇവിടെയും ഇവിടെയും ഇവിടെയും കാണാം.

വൈറൽ പടത്തിന്റെ Yandex റിവേഴ്സ് ഇമേജ് സേർച്ച് 2021 ഏപ്രിൽ 30ലെ @RassdNewsN-ന്റെ ഒരു ട്വീറ്റിലേക്ക് ഞങ്ങളെ നയിച്ചു. ട്വീറ്റിൽ വൈറൽ ഫോട്ടോ ഉൾപ്പെടെ നാല് ചിത്രങ്ങളുണ്ട്. ഗലീലിയിൽ നടന്ന ജൂത “ഫ്ലേം” ഫെസ്റ്റിവലിനിടെ സംഭവിച്ച ഒരു ദുരന്തത്തിൽ നിരവധി ഇസ്രായേലികൾ കൊല്ലപ്പെട്ടതായി ട്വീറ്റ് പറയുന്നു.
2021 ഏപ്രിൽ 30 ലെ Lb.ua എന്ന വെബ്‌സൈറ്റിന്റെ ‘ഇസ്രായേലിൽ 100,000 ഫെസ്റ്റിവലിൽ തിക്കിലും തിരക്കിലും പെട്ട് ഡസൻ കണക്കിന് ആളുകൾ മരിക്കുന്നു’ എന്ന തലക്കെട്ടിലുള്ള(റഷ്യൻ ഭാഷയിൽ നിന്ന് വിവർത്തനം ചെയ്തത്) ഒരു റിപ്പോർട്ടും സെർച്ചിൽ ലഭിച്ചു. വൈറൽ ഫോട്ടോ പ്രദർശിപ്പിച്ചുകൊണ്ട് റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “ 100,000 പേർ പങ്കെടുത്ത വടക്കൻ ഇസ്രായേലിലെ ലാഗ് ബി ഒമർ ജൂത ഉത്സവത്തിലെ തിക്കിലും തിരക്കിലും പെട്ട്കുറഞ്ഞത് 44 ആളുകൾ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഘട്ടങ്ങൾ, ഒരു ചെയിൻ പ്രതികരണത്തിന് കാരണമാകുന്നു. റിപ്പോർട്ടിന്റെ ആർക്കൈവ് ചെയ്ത പതിപ്പ് ഇവിടെ കാണാം.

കൂടാതെ, ഒന്നിലധികം അറബിക് ഭാഷാ വെബ്‌സൈറ്റുകൾ 2021 ഏപ്രിലിൽ ഇസ്രായേലിലെ മെറോൺ പ്രദേശത്ത് ഒരു ജൂത ഉത്സവത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ വൈറൽ ഫോട്ടോ കൊടുത്തിട്ടുണ്ട്. അത്തരം റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും കാണാം.
2021 ഏപ്രിലിൽ വടക്കൻ ഇസ്രായേലിലെ മൗണ്ട് മെറോണിൽ യഹൂദരുടെ ഉത്സവമായ ലാഗ് ബാഓമറിന്റെ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ടു. 44 പേരെങ്കിലും മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിപ്പോർട്ടുപ്രകാരം, ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് “പുലർച്ചെ 1 മണിയോടെ ഇടുങ്ങിയ തുരങ്കം പോലെയുള്ള ഒരു പാതയിലൂടെ ആളുകൾ പിരിഞ്ഞുപോകാൻ തുടങ്ങിയപ്പോൾ തിക്കിലും തിരക്കിലും പെട്ടു. ആളുകൾ വഴുവഴുപ്പുള്ള ഒരു റാമ്പിൽ വീഴാൻ തുടങ്ങി. ഇത് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് അവരിൽ പരിഭ്രാന്തി പരത്തുകയും ചെയ്തു.
ആഘോഷവേളയിൽ മെറോൺ പർവതത്തിലുണ്ടായ ഈ തിക്കും തിരക്കും ഒന്നിലധികം വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അത്തരം റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.
യഹൂദരുടെ ഉത്സവത്തിനിടെ ഇസ്രായേലിലെ മെറോൺ പർവതത്തിലുണ്ടായ തിക്കിന്റെയും തിരക്കിന്റെയും രണ്ട് വർഷം പഴക്കമുള്ള ഫോട്ടോ ജറുസലേമിൽ അടുത്തിടെ നടന്ന വെടിവയ്പ്പുമായി തെറ്റായി ബന്ധപ്പെടുത്തി ഷെയർ ചെയ്യുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
ഈ ചിത്രം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.