Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറക്കിയ ബിബിസിക്കെതിരെ ബ്രിട്ടീഷുകാർ പ്രതിഷേധിച്ചുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ...

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറക്കിയ ബിബിസിക്കെതിരെ ബ്രിട്ടീഷുകാർ പ്രതിഷേധിച്ചുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയുക

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ബിബിസി പുറത്തിറക്കിയ ഉടൻ തന്നെ അത് ‘പ്രധാനമന്ത്രി മോദിക്കെതിരായ പ്രചരണമാണ്’ എന്ന് ആരോപിച്ച്‌ വിവിധ പ്രതിഷേധങ്ങൾ സംഘടിക്കപ്പെട്ടു. കുപ്രസിദ്ധമായ ഗുജറാത്ത് കലാപത്തിന് നരേന്ദ്രമോദി നേരിട്ട് ഉത്തരവാദിയാണെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററി കേന്ദ്രസർക്കാർ നിരോധിക്കുകയും ചെയ്തു.

“ലണ്ടനിലെ ബിബിസി ബ്രോഡ്‌കാസ്റ്റിംഗ് ഹൗസിന് പുറത്ത് നടന്ന പ്രകടനത്തിൽ ബ്രിട്ടീഷ് പൊതുജനങ്ങൾ ബിബിസിയോട് പറയുന്ന വാചകമാണ് കേൾക്കുന്നത്. Shame on you എന്ന്. സ്വന്തം രാജ്യത്ത് വെറുക്കപ്പെടുകയും മറ്റ് രാജ്യങ്ങളിൽ വ്യാജ പ്രചരണം നടത്തുകയും ചെയ്യുന്നു. ഇന്ത്യ #BBC #BBC ഡോക്യുമെന്ററി. ബാക്കി പുറകെ വരുന്നുണ്ട്,” എന്ന അവകാശവാദത്തോടെയാണ് ഈ വിഡീയോ ഷെയർ ചെയ്യപ്പെടുന്നത്.

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി വിവാദമായ സാഹചര്യത്തിലാണ് പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.

Sreejith Pandalam എന്ന പേജിൽ നിന്നുമുള്ള പോസ്റ്റിന് 27 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു.

Sreejith Pandalam‘s post
 
Sreejith Pandalam എന്ന ഐഡിയിൽ  നിന്നും ഞങ്ങൾ കാണും വരെ ഈ പോസ്റ്റിന് 11 ഷെയറുകൾ ഉണ്ടായിരുന്നു.

Sreejith Pandalam‘s Post

Rajesh Krishnan എന്ന ഐഡിയിൽ നിന്നും പോസ്റ്റ് 7 പേർ ഞങ്ങൾ കാണുന്നതിന് മുൻപ് ഷെയർ ചെയ്തിരുന്നു.

Rajesh Krishnan ‘s Post

Fact Check/ Verification

ന്യൂസ്‌ചെക്കർ വീഡിയോയെ കീ ഫ്രെയിമുകളായി വിഭജിക്കുകയും ഫ്രെയിമുകളിൽ റിവേഴ്സ് ഇമേജ് സേർച്ച്  നടത്തുകയും ചെയ്തു. തിരച്ചിലിനിടെ,  Yournews.com ൽ ‘എപ്പിക് ആന്റി-കോവിഡ് വാക്‌സ് പ്രതിഷേധം, ലണ്ടനിലെ ബിബിസി ആസ്ഥാനത്ത് വൻ ജനക്കൂട്ടം’ എന്ന തലക്കെട്ടിൽ ഇതേ വീഡിയോയുള്ള  ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി.

Courtesy: Screengrab from Yournews

“കോവിഡ് വാക്സിന്റെ പരീക്ഷണ കുത്തിവെപ്പ് കാരണം പരിക്കേറ്റവരും കൊല്ലപ്പെട്ടവരുമായ ആയിര കണക്കിന് ആളുകളെ കുറിച്ച്  ഉത്തരവാദിത്തത്തോടെയുള്ള  മാധ്യമ കവറേജ്  ആവശ്യപ്പെട്ട് “സത്യം പറയണം” എന്ന മുദ്രാവാക്യം വിളിച്ച് പ്രതിഷേധത്തിനായി വാരാന്ത്യത്തിൽ ആയിരക്കണക്കിന് പ്രകടനക്കാർ ലണ്ടനിൽ  ഒത്തുകൂടി,” റിപ്പോർട്ട്  പറയുന്നു.
“കോവിഡ് വാക്സിന്റെ പരീക്ഷണ കുത്തിവെപ്പ് കാരണം  പരിക്കേറ്റവരും കൊല്ലപ്പെട്ടവരുമായ  ആയിര കണക്കിന് ആളുകളെ കുറിച്ച്  ഉത്തരവാദിത്തത്തോടെയുള്ള  മാധ്യമ കവറേജ്  ജനങ്ങൾ ആവശ്യപ്പെടുന്നതായി, “പറയുന്ന ഇതേ വീഡിയോ അടങ്ങുന്ന  ഒരു റിപ്പോർട്ട്, ഗവേഷണത്തിനിടെ www.bitchute.com-ൽ  ഞങ്ങൾ കണ്ടെത്തി.”

“കോവിഡ് വാക്സിന്റെ  പരീക്ഷണ കുത്തിവെപ്പ് കാരണം മരിച്ചവരെ കുറിച്ചും പരിക്കേറ്റവരെ കുറിച്ചും മാധ്യമ കവറേജ് നൽകാത്തതിനാണ് ബിബിസിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന അതേ വീഡിയോ USSA News ന്യൂസ് വെബ്‌സൈറ്റിലും ഞങ്ങൾ കണ്ടെത്തി.

ഇതിൽ നിന്നെല്ലാം വ്യക്തമാവുന്നത് ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോകുമെന്ററിയുമായി ഈ വിഡീയോയ്ക്ക് ബന്ധമില്ലെന്നാണ്.

Courtesy: Screengrab from USSA News

വായിക്കാം: അയോധ്യ ക്ഷേത്രത്തിൽ കുരങ്ങ് ‘ദർശനം’ നടത്തുന്നതല്ല വിഡിയോയിൽ കാണുന്നത്

Conclusion

ബിബിസി ആസ്ഥാനത്തിന് പുറത്ത് നടന്ന പ്രതിഷേധം കാണിക്കുന്ന വൈറൽ വീഡിയോ 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്ക് എതിരെ നടന്നതല്ലെന്ന് ഞങ്ങളുടെ  അന്വേഷണത്തിൽ മനസിലായി. കോവിഡ് വാക്സിന്റെ പരീക്ഷണ കുത്തിവെപ്പ് മൂലമുള്ള മരണങ്ങളും പരിക്കുകളും  റിപ്പോർട്ട് ചെയ്യുന്നതിന്  ബിബിസിയ്ക്ക് മേൽ  സമ്മർദ്ദം ചെലുത്തുവാനാണ്  പ്രതിഷേധം സംഘടിപ്പിച്ചത്.

Result: Missing Context

Our Sources

Report by www.bitchute.com on January 25,2023

Report by USSA News on January 25, 2023

Report by Yournews.com on January 24, 2023

(ഈ വിഡീയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ അബ്രാർ ബട്ട് ആണ്. അത് ഇവിടെ വായിക്കാം.)

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular