Sunday, April 28, 2024
Sunday, April 28, 2024

HomeFact CheckReligionFact Check: ശബരിമലയിലെ തിരക്ക് കാണിക്കുന്ന വിവിധ ദൃശ്യങ്ങൾ 

Fact Check: ശബരിമലയിലെ തിരക്ക് കാണിക്കുന്ന വിവിധ ദൃശ്യങ്ങൾ 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

 ശബരിമലയിലെ തിരക്ക് കാണിക്കുന്ന വിവിധ ദൃശ്യങ്ങൾ എന്ന പേരിൽ ചില ദൃശ്യങ്ങൾ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

ഈ സീസണിലെ അഭൂതപൂർവമായ തിരക്ക് കാരണം ആന്ധ്രാ, തമിഴ്‌നാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ ശബരിമലയിലേക്കുള്ള യാത്ര അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ട്. അതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രചാരണങ്ങൾ.

അതിൽ ശബരിമലയിൽ ബസിൽ ഇരുന്ന് കരയുന്ന ബാലനായ ഭക്തന്റെ ഫോട്ടോ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പങ്കിട്ട ദൃശ്യം ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്തിരുന്നു. അത് കൂടാതെ മറ്റ് ചില ദൃശ്യങ്ങളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

Claim

“അയ്യപ്പ ഭക്തന്‍റെ തല അടിച്ച് പൊട്ടിച്ചു,” എന്ന പേരിൽ ഒരു പോസ്റ്റ്. ഒരു വീഡിയോയ്ക്ക് ഒപ്പമാണ് ഇത് പ്രചരിക്കുന്നത്.

Manu Yuvamorcha Manu Yuvamorcha's Post
Manu Yuvamorcha Manu Yuvamorcha’s Post

ഇവിടെ വായിക്കുക: Fact Check: മുസ്ലീം യുവാവിന് തോക്ക് നൽകി യുപി പോലീസ് തീവ്രവാദിയായി ചിത്രീകരിച്ചോ?

Fact

ഞങ്ങൾ അത്തരം ഒരു സംഭവം നടന്നിട്ടുണ്ടോ എന്നറിയാൻ ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ സംഭവം നടന്നത് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിലാണ് എന്ന് മനസ്സിലായി. 

ഡിസംബർ 12 2023 ലെ ന്യൂസ് 18 തമിഴ്‌നാട് ചാനലിൽ ഇതിനെ കുറിച്ച് വാർത്ത കൊടുത്തിട്ടുണ്ട്. ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ 30 പേരുള്ള  ശബരിമല തീര്‍ത്ഥാടന സംഘം ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോൾ, വൈകുണ്ഡ ഏകദശി ഉത്സവ സമയമായതിനാല്‍ ക്ഷേത്രത്തില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. ഈ സംഘത്തിലെ ഒരാളും  ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനുമായി ഒരു സംഘർഷം ഉടലെടുത്തു. തുടര്‍ന്ന് അയ്യപ്പ ഭക്തരുടെ തീര്‍ത്ഥാടന സംഘം ക്ഷേത്രം ജീവനക്കാരുമായി ഏറ്റുമുട്ടി, വാർത്ത പറയുന്നു.

Youtube video by News18 Tamil Nadu
Youtube video by News18 Tamil Nadu

ഡിസംബർ 12 2023 ലെ ദിനമണി, ഡെയിലി തന്തി എന്നീ മാധ്യമങ്ങളും ഇതേ വിവരമുള്ള വാർത്തയിൽ ഈ വീഡിയോയിലെ ഒരു ദൃശ്യം കൊടുത്തിട്ടുണ്ട്.

Result: Missing Context

Claim 2

ശബരിമലയിലെ ബസ് സര്‍വീസിന്റെയും, ഹജ്ജ് തീർത്ഥാടനത്തിന്റെയും ചിത്രങ്ങള്‍ താരതമ്യം ചെയ്തുകൊണ്ട് വർഗീയമായ ഉള്ളടക്കമുള്ള രണ്ട് ചിത്രങ്ങൾ ഉള്ള ഒരു  പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.

Renjini Rajeev's Post
Renjini Rajeev’s Post

ഇവിടെ വായിക്കുക: Fact Check: 2023ലെ പ്രളയത്തിൽ ചെന്നൈ സൂപ്പർമാർക്കറ്റുകളിൽ നിന്നുള്ള വീഡിയോയല്ലിത്

Fact

പോസ്റ്റിലെ ആദ്യ ചിത്രം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ  ജന്മഭൂമി വെബ്‌സൈറ്റില്‍ ഡിസംബര്‍ 12ന് നല്‍കിയ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഈ ചിത്രം എന്ന് മനസ്സിലായി. നിലയ്ക്കല്‍ നിന്ന് പമ്പയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ തീർത്ഥാടകരെ കുത്തി നിറച്ച് കൊണ്ടുപോകുന്ന ദൃശ്യമാണിതെന്നാണ്  വാര്‍ത്ത പറയുന്നത്. 

ഹജ്ജ് തീർത്ഥാടകരുടെ ഫോട്ടോയിലെ സീറ്റില്‍ ഒരു ലോഗോ ഞങ്ങൾ ശ്രദ്ധിച്ചു. ഇത് ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെതാണ് എന്ന് റിവേഴ്‌സ് ഇമേജ് സെർച്ചിൽ മനസ്സിലായി. 

റിവേഴ്‌സ് ഇമേജ് സെർച്ചിൽ  വർഷങ്ങളായി ബംഗ്ലാദേശില്‍ നിന്നുള്ള മാധ്യമങ്ങള്‍ ഹജ്ജ് കര്‍മ്മത്തിന്റെ വാര്‍ത്തയ്ക്കൊപ്പം ഈ പടം കൊടുത്തിട്ടുണ്ട്. ‘ധാക്കാ ട്രിബ്യൂണ്‍‘,  ‘ന്യൂ നേഷൻ’ തുടങ്ങിയ മാധ്യമങ്ങള്‍ ഹജ്ജ് കര്‍മ്മത്തിനെ കുറിച്ചുള്ള  അവരുടെ വാർത്തകളിൽ ഈ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.

News report by Dhaka Tribunal
News report by Dhaka Tribunal 

Result: Missing Context

ഇവിടെ വായിക്കുക: Fact Check: ഒഴിഞ്ഞ കസേരകൾ നവ കേരള സദസിലേതോ?

Sources
Youtube video by News18 Tamil Nadu on December 12, 2023
News Report by Dinamani on December 12, 2023

News Report by Daily Thanthi on December 12, 2023
Website of Biman Bangladesh
News report by the New Nation on January 5, 2023
News report by Dhaka Tribunal on June 13, 2023

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular