Fact Check
കേരളത്തിലെ നാഷണൽ ഹൈവേയിലെ വെള്ളപൊക്കത്തിന്റേതല്ല ഈ വീഡിയോ
Claim
കേരളത്തിലെ നാഷണൽ ഹൈവേയിലെ വെള്ളപ്പൊക്കത്തിന്റേത് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്.
“നാഷണൽ ഹൈവേ റീൽസിനു ശേഷം അഭിമാന പൂർവം അവതരിപ്പിക്കുന്നു വാട്ടർ മെട്രോ സർവീസ് റീൽസ്,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്,

Deepa Higenus’ Post
ഇവിടെ വായിക്കുക:രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തിൽ വയനാട് കോൺഗ്രസ് പകരം രാഹുൽ ഗാന്ധിയുടെ പടം വെച്ചോ?
Fact
കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയെ തുടർന്ന് ജില്ലകളിലും റെഡ്, ഓറഞ്ച് അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രചരണം. മഴയിൽ പല റോഡുകളും തകർന്ന സാഹചര്യത്തിൽ അതിനെ കേരളത്തിൽ ആരംഭിച്ച വാട്ടർ മെട്രോ പ്രൊജെക്ടുമായി ബന്ധിപ്പിച്ചാണ് പോസ്റ്റുകൾ.
വൈറല്‍ വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ‘സിഎന്‍ബിസി അറേബ്യ’യുടെ എക്സ് പേജില്‍ കൊളംബിയയില്‍ നിന്നുള്ള വീഡിയോയാണിതെന്ന വിവരണത്തോടെ 2025 ഏപ്രില്‍ 13ന് പങ്ക് വെച്ച ഇതേ വീഡിയോ കിട്ടി.

ElWatan News എന്ന മറ്റൊരു അറബി ചാനലും അവരുടെ യൂട്യൂബിൽ 2025 ഏപ്രില്‍ 13ന് വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. കൊളംബിയയിലെ വെള്ളപ്പൊക്കത്തിൽ നിന്നാണ് എന്നാണ് ഇതിന്റെയും വിവരണം.

കേരളത്തിലെ നാഷണൽ ഹൈവേയിലെ വെള്ളപ്പൊക്കത്തിന്റേത് എന്ന പേരിൽ പങ്കിടുന്ന വീഡിയോ കൊളംബിയയിൽ നിന്നുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
ഇവിടെ വായിക്കുക: കുവൈറ്റിൽ മലയാളി ആക്രമിക്കപ്പെട്ടുന്ന വീഡിയോ 2020ലേത്
Sources
YouTube Video by ElWatan News on April 25,2025
X Post by CNBC,Arabia on April 25,2025