Thursday, December 19, 2024
Thursday, December 19, 2024

HomeFact CheckViralFact Check: പെസഹാ വ്യഴാഴ്ച മോദി കാൽ കഴുകൽ ശുശ്രുഷ നടത്തുന്നുവെന്ന പ്രചരണത്തിന്റെ വസ്തുത അറിയുക

Fact Check: പെസഹാ വ്യഴാഴ്ച മോദി കാൽ കഴുകൽ ശുശ്രുഷ നടത്തുന്നുവെന്ന പ്രചരണത്തിന്റെ വസ്തുത അറിയുക

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
പെസഹാ വ്യഴാഴ്ച മോദി കാൽ കഴുകൽ ശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നു.
Fact
 2019 പ്രയാഗ് രാജിൽ ശുചീകരണ തൊഴിലാളികളുടെ കാൽ കഴുകിയ പടം.

പെസഹാ വ്യഴാഴ്ച  പ്രധാനമന്ത്രി നരേന്ദ്ര മോദി കാൽ കഴുകൽ ശുശ്രുഷ നടത്തുന്നുവെന്ന തോന്നിപ്പിക്കുന്ന തരത്തിൽ ഒരു പോസ്റ്റ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.

ഹിന്ദിയിലുള്ള ഒരു വീഡിയോടൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്: വീഡിയോയോടൊപ്പം ഹിന്ദിയിൽ നരേന്ദ്ര മോദിയുടെ സംസാരവും കേൾക്കാം. 

മോദി പറയുന്നു,”സേവനത്തിനും ത്യാഗത്തിനും കാരുണ്യത്തിനും നമ്മുടെ ജീവിതത്തിൽ പ്രാധാന്യം നൽകേണ്ട ദിവസമാണ് ഇന്ന്.” “ദരിദ്രർക്ക് നമ്മുടെ പ്രീതിയല്ല വേണ്ടത്, മറിച്ച് വാത്സല്യത്തോടെയുള്ള നമ്മൾ അവരെ  സ്വീകരിക്കുന്നതാണ് അവർ ഇഷ്‌ടപ്പെടുന്നത് എന്ന്  എന്ന് യേശു പറഞ്ഞിരുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ, “യേശു ദരിദ്രരെ സേവിക്കുക മാത്രമല്ല, ദരിദ്രർ ചെയ്യുന്ന സേവനത്തെ പ്രശംസിക്കുകയും ചെയ്തു” എന്ന് എഴുതിയിരിക്കുന്നു, ഇതാണ് യഥാർത്ഥ ശാക്തീകരണം. ഈ സംഭവവുമായി ബന്ധപ്പെട്ട ഒരു കഥയും വളരെ പ്രചാരത്തിലുണ്ട്,”മോദി കൂട്ടിച്ചേർത്തു.

“അദ്ദേഹം ഭാണ്ടാരത്തിന് എതിർവശത്തിരുന്ന് ജനക്കൂട്ടം ഭാണ്ടാരത്തിൽ നാണയത്തുട്ടുകൾ ഇടുന്നതു ശ്രദ്ധിച്ചു. പല ധനവാന്മാരും വലിയ തുകകൾ നിക്ഷേപിച്ചു. അപ്പോൾ, ദരിദ്രയായ ഒരു വിധവ വന്ന് ഏറ്റവും വിലകുറഞ്ഞ രണ്ടു ചെമ്പ് നാണയങ്ങൾ ഇട്ടു. അദ്ദേഹം ശിഷ്യന്മാരെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ ദരിദ്ര വിധവ മറ്റാരെയുംകാൾ കൂടുതൽ ഭാണ്ടാരത്തിൽ നിക്ഷേപിച്ചിരിക്കുന്നു. എന്തെന്നാൽ, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ തന്റെ ദാരിദ്ര്യത്തിൽനിന്നു തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും, നിക്ഷേപിച്ചിരിക്കുന്നു,”മോദി തുടർന്ന് പറയുന്നു.
“ഇവിടെ മെത്രാന്മാർ പരിപാടി തുടങ്ങുന്നതിന് മുൻപേ അവരെ കടത്തി വെട്ടി,” എന്ന മലയാളത്തിലുള്ള അടികുറിപ്പോടെയാണ്  വാട്ട്സ്ആപ്പിൽ പോസ്റ്റുകൾ വൈറലാവുന്നത്.

Message going viral on WhatsApp
Screen shot of Message going viral on WhatsApp
Video going viral in Whatsapp

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ഒരാൾ മെസ്സേജ് ചെയ്തിരുന്നു. 

Request we got on Whatsapp tipline number
Request we got on Whatsapp tipline number

എന്താണ് കാൽ കഴുകൽ ശുശ്രുഷ ?

പെസഹാ വ്യഴാഴ്ച വചനപ്രഘോഷണത്തിന് ശേഷമാണ് ചടങ്ങ് നടക്കുന്നത്. ക്രിസ്‌തുവിന്റെ വേഷം ചെയ്യുന്ന പുരോഹിതൻ തിരഞ്ഞെടുത്ത 12 വിശ്വാസികളുടെ കാലുകൾ ഒരു പത്രവും തൂവാലയും ഉപയോഗിച്ച്  കഴുകും. ഇതിനെയാണ് കാൽ കഴുകൽ ശുശ്രുഷ എന്ന് പറയുന്നത്.

സുവിശേഷത്തിലെ വിവരണം അനുസരിച്ച്, പെസഹാ ഭക്ഷണത്തെ തുടർന്ന് യേശു തന്റെ ശിഷ്യന്മാർക്ക് വേണ്ടി ഒരു അവസാന ശുശ്രൂഷ നടത്തി. മേശയിൽ നിന്ന് എഴുന്നേറ്റു, അവൻ അരയിൽ ഒരു ടവൽ കെട്ടി ഒരു തടത്തിൽ വെള്ളം നിറച്ചു. പിന്നീട്, തന്നെ ഒറ്റിക്കൊടുക്കാൻ പുറപ്പെട്ട യൂദാസ് ഒഴികെയുള്ള ഓരോ ശിഷ്യന്റെയും കാലുകൾ അവൻ ഒന്നിനുപുറകെ ഒന്നായി കഴുകി.യേശു തന്റെ പാദങ്ങൾ കഴുകുന്നതിനെ പത്രോസ് എതിർത്തപ്പോൾ, ക്രിസ്തു ഉപദേശിച്ചു, “ഞാൻ നിന്നെ കഴുകിയില്ലെങ്കിൽ, നിനക്ക് എന്നോടൊപ്പം പങ്കുമില്ല.”

ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയ ശേഷം, താൻ എന്താണ് ചെയ്തതെന്നും എന്തുകൊണ്ടാണെന്നും യേശു വിശദീകരിച്ചു. “നിങ്ങൾ പരസ്‌പരം കാലുകൾ കഴുകണം,” അദ്ദേഹം അവരോടു പറഞ്ഞു. “ഞാൻ നിനക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ ഒരു മാതൃക വെച്ചിരിക്കുന്നു.”

Fact Check/Verification

വിഡിയോയ്‌ക്കൊപ്പമുള്ള ഓഡിയോയിലെ ചില വാക്കുകൾ ഞങ്ങൾ കീ വേർഡുകളാക്കി ഒരു സെർച്ച് നടത്തി. അപ്പോൾ, ഏഴ് വർഷം മുമ്പ് ‘മൻ കി ബാത്തിൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദി യേശുക്രിസ്തുവിനെ കുറിച്ച് പറഞ്ഞതാണ് ഈ വാക്കുകൾ എന്ന് മനസ്സിലായി.

ഡിസംബർ 25,2016ലെ ക്രിസ്തുമസ് ദിനത്തിൽ നടത്തിയ മൻ കീ ബാത്തിൽ ആമുഖമായി പറഞ്ഞതാണ് ഈ വാക്കുകൾ. അന്നത്തെ ദിവസത്തെ സീ ടിവിയുടെ യൂട്യൂബ് ചാനലിൽ നിന്നും ഇതിന്റെ വീഡിയോ  ലഭിച്ചു.   

Zee TV video of Maan K Baat of December 25,2016
Zee TV video of Maan K Baat of December 25,2016

പിഎംഒ ഇന്ത്യയുടെ യൂട്യൂബ് ചാനലിലും ഈ ഡിസംബർ 25,2016ലെ ക്രിസ്തുമസ് ദിനത്തിൽ നടത്തിയ മൻ കീ ബാത്തിന്റെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

PMO India's Video of Narendra Modi's Maan Ki Baat on 25 December 2016
PMO India’s Video of Narendra Modi’s Maan Ki Baat on 25 December 2016

ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഈ പോസ്റ്റ് ഞങ്ങൾ കീ ഫ്രേമുകളായി വിഭജിച്ചു എന്നിട് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു അപ്പോൾ ഫെബ്രുവരി 24,2019ലെ aajtakന്റെ ഒരു വാർത്തയിൽ ഈ വിഡിയോയിൽ നിന്നുള്ള ദൃശ്യങ്ങളുടെ സ്റ്റിൽ ഫോട്ടോകൾ കിട്ടി. പ്രയാഗ് രാജിലെ ശൂചികരണ തൊഴിലാളികളുടെ കാൽ കഴുകുന്നതാണ് വിഡിയോയിൽ. കുംഭമേള സന്ദര്‍ശിക്കുന്നതിനിടയിലാണ് നഗരം വൃത്തിയായി സൂക്ഷിക്കുന്ന ശുചീകരണ തൊഴിലാളികളെ മോദി അഭിനന്ദിച്ചത്. അഞ്ചോളം തൊഴിലാളികളുടെ കാലുകളാണ് മോദി കഴുകി വൃത്തിയാക്കിയത്. ഉത്തര്‍പ്രദേശിൽ കുടിവെള്ള, ശുചീകരണ മന്ത്രാലയം നടത്തിയ സ്വച്ഛ് കുംഭ് സ്വച്ഛ് ആഭര്‍ പരിപാടിയുടെ വേദിയിലായിരുന്നു ശുദ്ധീകരണ തൊഴിലാളികതള്‍ക്ക് ആദരവൊരുക്കിയത്. ശുചീകരണ തൊഴിലാളികളിൽ ഒരാൾ സ്ത്രീയായിരുന്നു.

ആ പരിപാടിയ്ക്ക് പെസഹാ ആചരണവുമായി ബന്ധമില്ല. പോരെങ്കിൽ ആ പരിപാടി നടന്നത് പെസഹാ സമയത്തായിരുന്നില്ല.

Image appearing in Aajtak
Image appearing in Aajtak

@ANINewsUP ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ 2019 ഫെബ്രുവരി 24 ന് ട്വീറ്റ് ചെയ്തതായും ഞങ്ങൾക്ക് മനസ്സിലായി. പ്രയാഗ് രാജിലെ ശൂചികരണ തൊഴിലാളികളുടെ കാൽ കഴുകുന്നതാണ് വിഡിയോയിൽ എന്ന് അതിൽ എഴുതിയിട്ടുണ്ട്.

@ANINewsUP's Tweet
@ANINewsUP’s Tweet

വായിക്കുക:Fact Check:താൻ ഹൈസ്‌കൂൾ വരെ മാത്രമേ  പഠിച്ചിട്ടുള്ളൂവെന്ന് പറയുന്ന മോദിയുടെ അഭിമുഖം എഡിറ്റഡ് ആണ്

Conclusion

പെസഹാ വ്യഴാഴ്ച മോദി കാൽ കഴുകൽ ശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നതല്ല വിഡിയോയിൽ കാണുന്നത്. ഈ ദൃശ്യങ്ങളിൽ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഈ ദൃശ്യങ്ങൾ 2019ൽ പ്രയാഗ് രാജിൽ മോഡി ശുചികരണ തൊഴിലാളികളുടെ കാൽ കഴുകുന്നത്തിന്റേതാണ്.

Result: False

Sources
Youtube video of PMO India on December 25, 2016
Youtube video of Zee TV on December 25, 2016
News report by Aajtak on February 24, 2019
Tweet by @ANINewsUP on February 24, 2019


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.


Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular