Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് ഗുജറാത്തിൽ നടന്ന പ്രതിഷേധത്തിന്റെ വീഡിയോ.
Fact
ഗുജറാത്തിലെ സർക്കാർ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ വീഡിയോ.
നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ ഉടലെടുത്തിരുന്നു. ഇതിനിടെ നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ സിബിഐ കേസെടുത്തിരുന്നു. എൻടിഎ അടക്കം എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. ഈ സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന്റേത് എന്ന രീതിയിൽ ഒരു പെൺകുട്ടിയെ രണ്ട് ആളുകൾ ചേർന്ന് റോഡിലൂടെ വലിച്ചിഴയ്ക്കുന്ന വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“നീറ്റ് പരീക്ഷ തട്ടിപ്പിൽ എല്ലാം തകർന്ന വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നു. അങ്ങ് മോദിയുടെ ഗുജറാത്തിൽ,” എന്ന വിവരണത്തോടൊപ്പമാണ് വീഡിയോ പ്രചരിക്കുന്നത്.
ഇവിടെ വായിക്കുക: Fact Check: കണ്ണൂര്‍ ബോംബ് സ്‌ഫോടനത്തിനെതിരെ പ്രതികരിച്ച സീന ദുർഗ്ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുക്കുന്ന ചിത്രം എഡിറ്റാണ്
വൈറൽ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീഫ്രെയിമുകളാക്കി. എന്നിട്ട് അതിൽ ഒരു കീഫ്രെയിം റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തു. അപ്പോൾ, “OUR RAJKOT” എന്ന പേരിലുള്ള യൂട്യൂബ് ചാനലിൽ ജൂൺ 18, 2024ൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഒരു വീഡിയോ കിട്ടി.
“ടെറ്റ്, ടാറ്റ് ഉദ്യോഗാർത്ഥികൾ പ്രതിഷേധിക്കുന്നു| ഗാന്ധിനഗറിൽ ടെറ്റ്-ടാറ്റ് പാസായ വിദ്യാർത്ഥികളും പോലീസും തമ്മിൽ സംഘർഷം,” എന്നാണ് ഇംഗ്ലീഷിൽ നൽകിയിരിക്കുന്ന തലകെട്ടിന്റെ മലയാള വിവർത്തനം. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിലെ പെൺകുട്ടിയെ വലിച്ചിഴച്ച് റോഡിന്റെ ഒരു വശത്തേക്ക് മാറ്റുന്ന ദൃശ്യം ഈ വിഡിയോയിലും ഉണ്ട്. തളർന്ന പെൺകുട്ടിയ്ക്ക് വെള്ളം നല്കുന്നതും വൈറൽ വീഡിയോയിൽ കാണുന്ന പെൺകുട്ടിയോട് ഒരു ടിവി റിപ്പോർട്ടർ ഗുജറാത്തി ഭാഷയിൽ സംസാരിക്കുന്നതും വീഡിയോയിലുണ്ട്. 8.47 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 0.17 മുതൽ 3.29 വരെയുള്ള ഭാഗങ്ങളിലാണ് പെൺകുട്ടിയെ കാണുന്നത്.
ഈ വിഡിയോയിൽ ഒരു ഗുജറാത്തി ചാനലിന്റെ ലോഗോയുണ്ട്. ആ സൂചന വെച്ച് സേർച്ച് ചെയ്തപ്പോൾ ജൂൺ 18,2024ൽ JAMAWAT എന്ന ഗുജറാത്തിൽ ചാനലിൽ നിന്നും ഈ വീഡിയോയിലെ 5.40 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 0.41 മുതൽ 1.01 വരെയുള്ള ഭാഗങ്ങളിൽ വീഡിയോയിലെ പെൺകുട്ടിയെ വലിച്ചിഴച്ച് റോഡിന്റെ ഒരു വശത്തേക്ക് മാറ്റുന്ന ദൃശ്യവും പെൺകുട്ടി ഒരു ടിവി റിപ്പോർട്ടറോട് ഗുജറാത്തി ഭാഷയിൽ സംസാരിക്കുന്നതും കാണാം.”ഗാന്ധിനഗറിലെ തെരുവിൽ ജ്ഞാനസഹായിക്ക് നേരെയുള്ള അതിക്രമം|അവരോട് സംസാരിക്കാൻ വന്ന ആൺകുട്ടികളോട് എന്തിനാണ് ഇത്ര ക്രൂരത?” എന്നാണ് ഈ വീഡിയോയുടെ തലക്കെട്ട്.
ടീച്ചർ എലിജിബിലിറ്റി ടെസ്റ്റും (TET) ടീച്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും (TAT) പാസായ ആളുകൾ സർക്കാർ അധ്യാപക നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനമാണ് ഇതെന്ന് ടൈംസ് ഓഫ് ഇന്ത്യ ജൂൺ 19 2024ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോൺഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനി ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഗുജറാത്ത് സർക്കാർ താത്കാലിക അധ്യാപകരെ നിയമിക്കുന്നതിന് പകരം നോളജ് അസിസ്റ്റൻ്റുമാരെ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പാസായ ഉദ്യോഗാർത്ഥികൾ സ്ഥിരനിയമനം ആവശ്യപ്പെട്ട് പ്രതിഷേധിച്ചതാണ് സംഭവം എന്നും റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ വായിക്കുക:Fact Check: മീനുകൾ പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നതാണോ വീഡിയോയിൽ?
ഗുജറാത്തിലെ സർക്കാർ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെവീഡിയോയാണിതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
ഇവിടെ വായിക്കുക: Fact Check: ജൻധൻ യോജനയിലൂടെ എല്ലാവർക്കും ₹2000 സൗജന്യ പാരിതോഷികം ലഭിക്കുമോ?
(Inputs By Dipalkumar, Newschecker Gujarati)
Sources
YouTube Video by OUR RAJKOT on June 18, 2024
YouTube Video by JAMAWAT on June 18, 2024
Report by The Times of India on June 19, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.