Claim
ഇപി ജയരാജൻ പിണറായി വിജയന് താക്കീത് നൽകുന്നു.
Fact
2014ൽ ടിപി കേസിനെ കുറിച്ച് ഇപി ജയരാജൻ യുഡിഎഫ് സർക്കാരിനെ വിമർശിച്ചുകൊണ് നടത്തിയ പ്രസംഗമാണിത്.
ഇപി ജയരാജൻ പിണറായി വിജയന് താക്കീത് നൽകുന്നു എന്ന രീതിയിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. പിണറായിക്ക് ചിറ്റപ്പന്റെ താക്കീത് എന്ന തലക്കെട്ടിലാണ് വീഡിയോ.

എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ മാറ്റി ടി പി രാമകൃഷ്ണന് ചുമതല നൽകിയതിനെ തുടർന്നാണ് വീഡിയോ പ്രചരിക്കുന്നത്.
മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് കൂടിക്കാഴ്ച നടത്തിയ ഇപി ജയരാജന്റെ നിലപാട് വലിയ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
ഈ വിവാദത്തെ കുറിച്ച് ജയരാജൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആത്മകഥ എഴുത്തിലാണ് ജയരാജൻ ഇപ്പോൾ. എഴുത്ത് പുരോഗമിക്കുന്നുവെന്ന് ജയരാജൻ പ്രതികരിച്ചു. പ്രതികരണങ്ങൾ എല്ലാം ആത്മകഥയിൽ ഉണ്ടാകുമെന്നും ഇ പി ജയരാജന്റെ നിലപാട്.
ഇവിടെ വായിക്കുക: Fact Check: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അല്ലിത്
Fact Check/Verification
ഞങ്ങൾ വൈറൽ വിഡിയോയുടെ കീ ഫ്രേമുകളിൽ ഒന്ന് റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ 2014 ഫെബ്രുവരി 25ന് ഒന്നേകാൽ മിനിറ്റ് ദൈർഘ്യമുള്ള ഇപി ജയരാജന്റെ ഇതേ പ്രസംഗത്തിന്റെ വിഡിയോ Daily Vartha യൂട്യൂബ് ചാനലിൽ പ്രസീദ്ധീകരിച്ചിട്ടുണ്ട് എന്ന് കണ്ടത്തി. “CBI EP JAYARAJAN, KERALA RAKSHA MARCH TP MURDER CASE, സിബിഐ പോടാ പുല്ലേ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്.”

YouTube Video by Daily Vartha
ടിപി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാരിനെയും സിബിഐയെയുമാണ് ജയരാജൻ വിമർശിക്കുന്നത്. സിപിഎം വിട്ട് ആർഎംപി എന്ന പാർട്ടി രൂപീകരിച്ച ടിപി ചന്ദ്രശേഖരൻ വധിക്കപ്പെട്ടു. അതിന് പിന്നിൽ സിപിഎം ആണെന്ന ആരോപണം ഉയർന്നു. കേരള സർക്കാർ ഈ കേസ് ഏറ്റെടുക്കാൻ സിബിഐയോട് അഭ്യർത്ഥിച്ചുവെങ്കിലും അവർ കേസ് ഏറ്റെടുത്തില്ല.
ഇതേ വീഡിയോ ‘ടിപി കേസിലെ സിബിഐ അന്വേഷണത്തിൽ കോൺഗ്രസിന് താക്കീത് നൽകി ഇപി ജയരാജൻ’ എന്ന തലകെട്ടോടെ 2014 ഫെബ്രുവരി 21ന് ഈ വീഡിയോ MediaoneTVയും പങ്ക് വെച്ചിട്ടുണ്ട്. സിപിഎമ്മിനോട് കളിക്കുമ്പോള്‍ സൂക്ഷിച്ച് വേണമെന്ന് കേന്ദ്ര കമ്മിറ്റിയംഗം ജയരാജന്‍ എന്ന് വീഡിയോയുടെ വിവരണത്തിൽ കൊടുത്തിട്ടുണ്ട്.

ഇവിടെ വായിക്കുക: Fact Check: ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ചാടിയോ?
Conclusion
2014ൽ ടിപി കേസിനെ കുറിച്ച് ഇപി ജയരാജൻ യുഡിഎഫ് സർക്കാരിനെ വിമർശിച്ചു കൊണ്ട് നടത്തിയ പ്രസംഗമാണ് വൈറൽ വീഡിയോയിൽ ഉള്ളതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: False
ഇവിടെ വായിക്കുക: Fact Check: കുട്ടികളെ മർദ്ദിക്കുന്ന അദ്ധ്യാപകന്റെ വീഡിയോ ഇന്ത്യയിൽ നിന്നല്ല
Sources
YouTube Video by Daily Vartha on February 25, 2014
YouTube Video by Mediaone TV on February 21,2014
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.