Friday, April 26, 2024
Friday, April 26, 2024

HomeFact CheckViral'വിജയ് യേശുദാസിന്റെ മകൾ അമയ ഹരിവരാസനം  എന്ന പാട്ട് പാടുന്നു' എന്ന പേരിൽ വൈറലായ വീഡിയോയുടെ...

‘വിജയ് യേശുദാസിന്റെ മകൾ അമയ ഹരിവരാസനം  എന്ന പാട്ട് പാടുന്നു’ എന്ന പേരിൽ വൈറലായ വീഡിയോയുടെ സത്യാവസ്‌ഥ അറിയുക 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

”വിജയ് യേശുദാസിന്റെ മകൾ അമയ ഹരിവരാസനം  എന്ന പാട്ട് പാടുന്നു.” എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. “നല്ല സ്വരം, നല്ല ശ്രുതി, നല്ല ഈണം, നല്ല രാഗം, നല്ല ഭാവം, നല്ല ലയം, നല്ല വിനയം, നല്ല എളിമ, നല്ല അനുസരണ,നല്ല ഗുണങ്ങൾ എല്ലാമുള്ള ഒരുകൊച്ചുസുന്ദരിക്കുട്ടി അതാണ് ദാസേട്ടന്റെ കൊച്ചു മിടുമിടുക്കി അമയ. അഗസ്തൃൻ ജോസഫ് മുതൽ അമയ വരെ നാല് തലമുറ വരെ മങ്ങാതെ നിൽക്കുന്ന സംഗീത മഴ,”എന്നാണ് പോസ്റ്റിന്റെ വിവരണം.

Smile FM 96.9 എന്ന ഐഡിയിൽ നിന്നുള്ള വീഡിയോ ഞങ്ങൾ കാണുമ്പോൾ അതിന് 666 ഷെയറുകൾ ഉണ്ടായിരുന്നു.

Smile FM 96.9 ‘s Post

Viswanathan Pillai എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 88 ഷെയറുകൾ ഉണ്ടായിരുന്നു.

Viswanathan Pillai ‘s Post

Muraleedharan Nair എന്ന ആളുടെ പോസ്റ്റ് ഞങ്ങൾ കാണും വരെ അതിന്  23 പേർ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

Muraleedharan Nair‘s Post

Binu M Haripad എന്ന ഐഡിയിൽ നിന്നും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Binu M Haripad‘s Post

Ann Maria എന്ന മറ്റൊരു ഐഡിയും ഇതേ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Ann Maria‘s Post

ഹരിവരാസനം എന്ന പാട്ട് ശബരിമലയുമായി അഭേദ്യമായ ബന്ധമുള്ള ഒന്നാണ്. ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് മൈക്കിലൂടെ കേൾപ്പിക്കുന്ന കീർത്തനമാണ് ഹരിവരാസനം. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും. അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന പാട്ടാണ് ഹരിവരാസനം.

ഭക്തി സിനിമകളുടെ നിർമാതാവായ മെരിലാൻഡ് സുബ്രഹ്മണ്യത്തിന്റെ മകൻ കാർത്തികേയനും സംഘവും ശബരിമലയിൽ മുഴങ്ങിയ ഈ കീർത്തനം ശ്രദ്ധിച്ചു. 1974ൽ ‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിന്റെ ആലോചനകൾ പുരോഗമിക്കുമ്പോൾ വയലാറിന്റെ ഗാനങ്ങൾക്കൊപ്പം ‘ഹരിവരരാസനവും’ ചിത്രത്തിൽ വേണമെന്ന് കാർത്തികേയനാണു നിർദേശിച്ചത്. ഇതിനു ദേവരാജൻ നൽകിയ ഈണത്തിനു പകരം ശബരിമലയിൽ പാടുന്ന അതേ ഈണം വേണമെന്നു ശഠിച്ചതും കാർത്തികേയനാണ്. 1975ലെ ജനപ്രീതിയും കലാമൂല്യവും ഉള്ള സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ‘സ്വാമി അയ്യപ്പ’ന്റെ ശിൽപികളെ ദേവസ്വം ബോർഡും ആദരിച്ചു. യേശുദാസിന്റെ ശബ്ദത്തിലുള്ള ‘ഹരിവരാസനം’ സന്നിധാനത്ത് നടയടയ്ക്കുമ്പോൾ കേൾപ്പിക്കുമെന്ന് ദേവസ്വം ബോർഡ് ബോർഡ് പ്രസിഡന്റ് ജി.പി. മംഗലത്തുമഠം പ്രഖ്യാപിച്ചത് ഈ ചടങ്ങിലാണ്. സിനിമയിലേതിൽ നിന്നു ചില്ലറ ഭേദഗതികളോടെ ശബരിമലയ്ക്കായി യേശുദാസ് വീണ്ടും ഹരിവരാസനം ആലപിച്ചു. ഇതാണ് ഇപ്പോൾ ശബരിമലയിൽ കേൾപ്പിക്കുന്നത്.

Fact check/ Verification 

‘വിജയ് യേശുദാസിന്റെ മകൾ അമയ ഹരിവരാസനം എന്ന പാട്ട് പാടുന്നു’ എന്ന പേരിൽ വൈറലായ വീഡിയോ,ഞങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രെയിമുകൾ ആക്കി. എന്നിട്ട് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ വീഡിയോയിൽ ഉള്ളത് ആന്ധ്രയിലെ വിജയവാഡയിൽ  നിന്നുമുള്ള ശ്രീലളിതാ ഭാമിഡിപ്പതി എന്ന ഗായികയാണ് എന്ന് മനസിലായി. അവരുടെ ഫേസ്ബുക്ക് പ്രൊഫൈലിലെ ഫോട്ടോ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ ദൃശ്യങ്ങളുമായി ഒത്ത് നോക്കിയാൽ അത് മനസിലാവും.

Srilalitha Bhamidipati’s Facebook Profile

ഡിസംബർ 17,2019 ൽ അവരുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ പങ്ക് വെച്ചതാണ് ഹരിവരാസനം  എന്ന പാട്ട് പാടുന്ന  ഈ വീഡിയോ.

Srilalitha Bhamidipati’s Post

Srilalitha singer എന്ന അവരുടെ യൂട്യൂബ് ചാനലിലും ഡിസംബർ 17,2019 ൽ അവർ ഹരിവരാസനം പാടുന്ന വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

വായിക്കാം:അർജന്റീനയ്‌ക്കെതിരായ സൗദിയുടെ ഞെട്ടിക്കുന്ന വിജയം: സൗദി കീരീടാവകാശി തങ്ങൾക്ക്  റോൾസ് റോയ്‌സ് കാർ സമ്മാനിച്ചുവെന്ന റിപ്പോർട്ടുകൾ സൗദി ടീം നിഷേധിച്ചു

Conclusion

 വിജയ് യേശുദാസിന്റെ മകൾ അമയ  ഹരിവരാസനം  എന്ന പാട്ട്  പാടുന്നുവെന്ന അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. വീഡിയോയിൽ ഉള്ളത് ആന്ധ്രയിലെ വിജയവാഡയിൽ  നിന്നുമുള്ള ശ്രീലളിതാ ഭാമിഡിപ്പതി എന്ന ഗായികയാണ്.

Result: False

Sources

Facebook post of Srilalitha Bhamidipati dated December 17,2019

Youtube video of Srilalitha singer dated December 17,2019


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular