Claim
“ബിജെപിയില്‍ ചേര്‍ന്നത് തെറ്റ്. കഷ്ടപ്പെട്ട് നേടിയ നേട്ടങ്ങള്‍, ജനങ്ങളില്‍ നിന്നും കിട്ടിയ ബഹുമാനം ഒന്നുമില്ലാതായി ജനങ്ങളുടെ പരിഹാസം മാത്രം മിച്ചം,” എന്ന് മെട്രോമാൻ ഇ ശ്രീധരൻ പറഞ്ഞതായി അവകാശപ്പെടുന്ന പോസ്റ്റ് വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും സന്ദേശം പ്രചരിക്കുന്നുണ്ട്.

ഇവിടെ വായിക്കുക:Fact Check: കെ ഫോൺ കേബിളുകൾ മുറിക്കുന്ന കോൺഗ്രസ്സുകാരാണോ വിഡിയോയിൽ?
Fact
ഇത്തരം ഒരു അഭിപ്രയം ശ്രീധരൻ പറഞ്ഞിട്ടുണ്ടോ എന്നറിയാൻ ഞങ്ങൾ ഗൂഗിളിൽ കീ വേർഡ് സേർച്ച് നടത്തി. എന്നാൽ ഫലങ്ങൾ ഒന്നും കിട്ടിയില്ല. എന്നാൽ, “താന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും പരാജയത്തില്‍ നിന്ന് പാഠം പഠിച്ചെന്നും,” മെട്രോമാന്‍ ഇ ശ്രീധരന്‍ മാധ്യമങ്ങളോടു 2021 ഡിസംബറിൽ പറഞ്ഞിരുന്നു.
“പല കാര്യങ്ങളും തിരുത്താതെ കേരളത്തില്‍ ബി ജെ പിക്ക് രക്ഷയില്ല. ഞാന്‍ രാഷ്ട്രീയത്തിലിറങ്ങിയത് സജീവ രാഷ്ട്രീയക്കാരനായിട്ടല്ല, ബ്യൂറോക്രാറ്റായിട്ടാണ്. രാഷ്ട്രീയത്തില്‍ തന്റെ ഏറ്റവും പ്രായമേറിയ കാലത്താണ് ചേര്‍ന്നത്. അതിന് മുമ്പ് പല തവണയായി തനിക്ക് രാജ്യസേവനത്തിന് അവസരം കിട്ടിയിട്ടുണ്ടെന്നും,” അദ്ദേഹം പറഞ്ഞിരുന്നു. ഡിസംബർ 16,2021ൽ സിറാജിലും ഇന്ത്യ ടുഡേയിലും ഇത് സംബന്ധിച്ച് വന്ന റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു.

ആ വാർത്തയിൽ പോലും അദ്ദേഹം ബിജെപിയിൽ ചേർന്നത് തെറ്റാണ് എന്നോ, ഇപ്പോൾ പ്രചരിക്കുന്ന മറ്റെന്തെങ്കിലും വാചകങ്ങളോ പറഞ്ഞതാട്ടില്ല.
തുടർന്ന് ഞങ്ങൾ ശ്രീധരനെ നേരിട്ട് വിളിച്ചു. “ഇപ്പോൾ നടക്കുന്ന പ്രചരണം വ്യാജമാണ്. ഞാൻ അത്തരം ഒരു വാചകം പറഞ്ഞിട്ടില്ല. ബിജെപി വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ആരുടെയോ ദുർബുദ്ധിയിൽ നിന്നുമുണ്ടായതാണ് ഈ പ്രചരണം,” അദ്ദേഹം പറഞ്ഞു. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ശ്രീധരൻ തന്നെ വ്യക്തമാക്കിയത് കൊണ്ട് പ്രചരണം വ്യാജമാണ് എന്ന് തെളിഞ്ഞു.
ഇവിടെ വായിക്കുക:Fact Check: അച്ഛൻ കൊലപ്പെടുത്തിയ നക്ഷത്ര എന്ന കുട്ടിയുടെ നൃത്തമാണോ ഇത്?
Result: FALSE
Sources
News report by India Today on December 16,2021
News report by Siraj on December 21,2021
Telephone Conversation with E Sreedharan
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.