Claim
മാവേലിക്കരയിൽ അച്ഛൻ ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയ നക്ഷത്ര എന്ന കുട്ടി എല്ലാവരിലും നൊമ്പരം ഉണർത്തി. ഇപ്പോൾ മരണത്തിന് മുൻപ് നക്ഷത്ര നൃത്തം ചെയ്യുന്നത് എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.

ഇവിടെ വായിക്കുക: Fact Check: എരുമേലി വാവർ പള്ളിയിൽ നേർച്ചയായി കിട്ടിയ പണത്തിന്റെ വീഡിയോ ആണോ ഇത്?
Fact
പ്രചാരത്തിലുള്ള വീഡിയോയുടെ കീ ഫ്രെയ്മുകള്‍ ഞങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ, 2022 ജൂണ്‍ 28ന് രമ്യ വിശാഖ് എന്ന ഫേസ്ബുക്ക് പേജില്‍ റീൽസായി പങ്കുവച്ചിരിക്കുന്ന ഈ വീഡീയോ കിട്ടി. വൈഗ വിശാഖ് എന്ന് ഹാഷ് ടാഗിലാണ് വീഡിയോ. ഇതേ പ്രൊഫൈലില്‍ ഈ കുട്ടി നൃത്തം ചെയ്യുന്ന മറ്റ് വിഡിയോകളും ഉണ്ട്.

ഇപ്പോൾ വൈറലാവുന്ന വീഡിയോയിൽ ഉള്ളത് നക്ഷത്രയല്ല തന്നാണ് എന്ന് വ്യക്തമാക്കി, വൈഗ വൈശാഖ് ഒരു പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ ജൂൺ 9, 2013ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ വിവരങ്ങൾ അനുസരിച്ച് വൈഗ യുഎസിലെ ബോസ്റ്റണിലാണ് താമസിക്കുന്നത്. വൈഗയുടെ മാതാപിതാക്കൾ ആയ വൈശാഖ് മുകുന്ദനും രമ്യ വൈശാഖുമാണ് ഈ പേജ് കൈകാര്യം ചെയ്യുന്നത്. വോയിസ് ഓഫ് വൈഗ എന്ന പേരില്‍ ഒരു യുട്യൂബ് ചാനലും വൈഗയ്ക്ക് ഉണ്ടെന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് പറയുന്നു.

പ്രചരിക്കുന്ന വീഡിയോയുടെ താഴെയായി GUP SCHOOL PAINGOTTAYI എന്നൊരു ലോഗോ ഞങ്ങൾ കണ്ടു. അത് ഒരു സൂചനയായി എടുത്ത് ഞങ്ങൾ ആ സ്‌കൂളിലെ റിട്ടയേർഡ് പ്രധാന അധ്യാപകൻ ടി ജി മുകുന്ദനെ ബന്ധപ്പെട്ടു. തങ്ങളുടെ സ്‌കൂളിന്റെ പ്രചാരണത്തിന് വേണ്ടി ഈ വീഡിയോ ഉപയോഗിച്ചുവെന്നും അതിൽ ഉള്ളത് നക്ഷത്ര അല്ല വൈഗ എന്ന കുട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ നിന്നെല്ലാം അച്ഛൻ കൊലപ്പെടുത്തിയ നക്ഷത്ര എന്ന കുട്ടിയല്ല, വൈഗ എന്ന മറ്റൊരു കുട്ടിയാണ് വിഡിയോയിൽ എന്ന് മനസ്സിലായി.
വൈഗയുടെ അച്ഛൻ വൈശാഖ് മുകുന്ദനും ഇപ്പോൾ വൈറലായിരിക്കുന്ന വിഡിയോയിൽ ഉള്ളത് തന്റെ മകൾ വൈഗയാണ് എന്ന് ഒരു ടെലിഫോൺ സംഭാഷണത്തിൽ ഞങ്ങളോട് വ്യക്തമാക്കി.
ഇവിടെ വായിക്കുക: Fact Check: നേഴ്‌സിംഗ് കൗൺസിൽ ബിഎസ്സി നേഴ്‌സിംഗ് എംബിബിഎസിന് തുല്യമാക്കിയോ?
Result: False
(ഈ ലേഖനം പ്രസിദ്ധീകരിച്ച ശേഷം വൈഗയുടെ അച്ഛനുമായുള്ള സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.)
Sources
Facebook reels by Remya Vishag on June 28,2022
Instagram Post by Vaiga Vishag on June 10,2023
Telephone conversation with T G Mukundan, Retired Headmaster, GUP School, Paingottayi
Telephone conversation with Vaiga’s father Vishag Mukundan
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.