Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Claim
ഹജ്ജ് തീർത്ഥാടകർക്ക് സൗദി സർക്കാരിന്റെ സമ്മാന പെട്ടി.
Fact
അൽഡയറി എന്ന കമ്പനിയുടെ ഹജ്ജ് തീർത്ഥാടകർക്കുള്ള സമ്മാന പെട്ടി.
ഹജ്ജ് തീർത്ഥാടകർക്ക് സൗദി സർക്കാരിന്റെ സമ്മാന പെട്ടിയുടേത് എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഓറഞ്ച് നിറത്തിലുള്ള നിരവധി ട്രോളി ബാഗുകൾ അടുക്കി വച്ചിരിക്കുന്നത് കാണിച്ചു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് ഒരു വ്യക്തി ട്രോളി തുറന്ന് അതിനകത്തുള്ള സാധനങ്ങളെ കുറിച്ച് അറബിയിൽ സംസാരിച്ചുകൊണ്ട് വിവരിക്കുന്നതും വീഡിയോയിൽ കാണാം. “ഈ വർഷം 30 ലക്ഷം ഹാജിമാരാണ് മക്കയിൽ ഹജ്ജിനായി എത്തിയിരിക്കുന്നത്. അവർക്കെല്ലാം സൗദി ഗവണ്മെന്റ് നൽകുന്ന ഗിഫ്റ്റ് കാണേണ്ടത് തന്നെ,” എന്നാണ് പോസ്റ്റുകൾക്ക് കൊടുത്തിരിക്കുന്ന മലയാള വിവരണം.
Khalid Tp എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 37 ഷെയറാണ് ഉണ്ടായിരുന്നത്.
حافظ ابوبكرصديق كالكوت എന്ന ഐഡിയിൽ നിന്നും ഇതേ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 23 പേർ റീഷെയർ ചെയ്തിട്ടുണ്ടായിരുന്നു.
Ahamad Abees എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നത് 15 ഷെയറുകൾ ആണ്
ഇവിടെ വായിക്കുക: Fact Check: രാഷ്ട്രപതിയുടെ ജഗന്നാഥ ക്ഷേത്ര സന്ദർശനത്തെ കുറിച്ചുള്ള പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്
Fact Check/Verification
ഞങ്ങൾ ആദ്യം ഹജ്ജിനെത്തുന്നവർക്ക് സൗദി സർക്കാർ സമ്മാനം നൽകാറുണ്ടോ എന്ന് പരിശോധിച്ചു. അപ്പോൾ സൗദിയിലെ ഹജ്ജ്, ഉംറ മന്ത്രാലയം റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രഡീഷണൽ ആർട്സുമായി സഹകരിച്ച് സമ്മാനം നൽക്കുന്നുണ്ട് എന്ന കാര്യം അറബ് ന്യൂസ് പത്രം ജൂൺ 25,2023ൽ റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. എന്നാൽ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിൽ വെച്ച് കൈമാറുന്നത് . പ്രാർത്ഥനാ പായ അടക്കമുള്ള സമ്മാനങ്ങളാണ് എന്ന് മനസ്സിലായി. അറബ് ന്യൂസ് റിപ്പോർട്ടിൽ കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും അതിന് വിഡിയോയിൽ കാണുന്ന സമ്മാന പൊതിയുമായി സാദൃശ്യമില്ലെന്ന് ബോധ്യപ്പെട്ടു.
തുടർന്ന് ഞങ്ങൾ വീഡിയോ കൂടുതൽ ശ്രദ്ധയോടെ പരിശോധിച്ചു. അപ്പോൾ അറബിക് കാലിഗ്രഫിയിലുള്ള ഒരു എംബ്ലം വീഡിയോയിൽ കണ്ടു. ഇതേ എംബ്ലം ട്രോളിക്കകത്തുള്ള ഓരോ സാധനങ്ങളിലും ഉണ്ട്. പോരെങ്കിൽ സാധനങ്ങളുടെ താഴെ അൽഡയറി ട്രാവൽസ് എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. അൽഡയറി ട്രാവൽ ആൻഡ് ടൂറിസം എന്ന കമ്പനിയുടെ ആപ്പിൽ ഇതേ ലോഗോ ഞങ്ങൾ കണ്ടെത്തി.
തുടർന്ന് അൽഡയറി ട്രാവൽസിനായുള്ള കീവേർഡ് സെർച്ചിൽ, അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ജൂൺ 9,2023ൽ വീഡിയോ കണ്ടെത്തി. അൽഡയറി ട്രാവൽസ് വഴി ഹജ്ജിന് പോകുന്നവർക്കായി തയ്യാറാക്കിയിരിക്കുന്നതാണ് ഈ സാധനങ്ങൾ അടങ്ങിയ ട്രോളികൾ എന്നാണ് അറബിയിലുള്ള വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം പറയുന്നത്.
ഇവിടെ വായിക്കുക:Fact Check: ബാങ്ക് നഷ്‌ടത്തിലായാൽ നിക്ഷേപകന് ₹ 1 ലക്ഷം ലഭിക്കുന്ന പദ്ധതി എല്ലാ ബാങ്കിനും ബാധകമാണ്
Conclusion
ഹജ്ജ് തീർത്ഥാടകർക്ക് സൗദി സർക്കാർ നൽകിയ നമ്മാനങ്ങളുടേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ,അൽഡയറി ട്രാവൽസ് എന്ന സ്ഥാപനം തങ്ങളുടെ ഹജ്ജ് തീർത്ഥാടകർക്കായി തയ്യാറാക്കിയതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: False
Sources
News report published by Arab News on June 25, 2023
Instagram post by Aldairy Travels on June 9, 2023
aldairy.app
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.