പ്രായപൂർത്തിയായ ഒരാളുടെ തോളിൽ ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് ഇൻജക്ഷൻ നൽകുന്ന ഒരു നേഴ്‌സ് എന്ന പേരിൽ ഒരു വൈറൽ വീഡിയോ വൈറലായി. കണ്ണടച്ച് തിരിഞ്ഞു ഇരിക്കരുത്. വാക്സിൻ ഇൻജക്ട് ചെയ്യുന്നുണ്ടോ എന്ന് കൂടി ശ്രദ്ധിക്കുക എന്ന് വീഡിയോ ആഹ്വാനം ചെയ്യുന്നു.ധാരാളം ഐഡികൾ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.സജീർ പാറക്കൽ , കൂട്ടുകാർ, നിസാമുദ്ദീൻ കുട്ടൻ,ആബിദ് കാരക്കാട്, നുഹ്മാൻ കോട്ടക്കൽ എന്നീ ഐ ഡികളിൽ നിന്നെല്ലാം ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
Fact Check/Verification
വൈറൽ വീഡിയോയുടെ കീഫ്രെയിമുകളിലൊന്നിന്റെ റിവേഴ്‌സ് ഇമേജ്തി സെർച്ചിൽ അത് ഇന്ത്യയിൽ നിന്നുള്ളതല്ല എന്ന് മനസിലായി. അത് കൂടുതൽ സേർച്ച് ചെയ്തപ്പോൾ സംഭവം മെക്സിക്കോയിലാണ് നടന്നതെന്ന് അറിഞ്ഞു.

എൽയുണിവേഴ്‌സ് എന്ന ചാനലിന്റെ റിപ്പോർട്ട് ഞങ്ങൾക്ക് കണ്ടെത്താനും കഴിഞ്ഞു. തുടർന്നുള്ള കീവേഡ് സെർച്ചിൽ മെക്സിക്കൻ ന്യൂസ് ഡെയിലി എന്ന സൈറ്റിൽ നിന്നുള്ള റിപ്പോർട്ട് കിട്ടി.ആ റിപ്പോർട്ട്പറയുന്നത് ഇങ്ങനെയാണ് ഒരു സ്ത്രീക്ക് കോവിഡ് -19 വാക്സിൻ ശരിയായി നൽകാത്തതിനാൽ പ്യൂബ്ലയിലെ ഒരു നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു. സ്ത്രീയുടെ കൈയിൽ നഴ്സ് സിറിഞ്ച് കൊണ്ട് കുത്തിയെങ്കിലും വാക്സിൻ നൽകിയില്ല. യുവതിയുടെ മകൾ സംഭവം അവളുടെ ഫോണിൽ റെക്കോർഡു ചെയ്തു. പിന്നീട് അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു, വാർത്ത പറയുന്നു. പ്യൂബയുടെ തലസ്ഥാനത്തെ നോർത്തേൺ ജനറൽ ആശുപത്രിയിലാണ് സംഭവം നടന്നത് എന്ന് പ്യൂബ്ല ഗവർണർ മിഗുവൽ ബാർബോസ വെള്ളിയാഴ്ച സ്ഥിരീകരിച്ചു, ആ റിപ്പോർട്ട് കൂടി ചേർത്തു.
Conclusion
മെക്സിക്കോയിലാണ് സംഭവം നടന്നത്. ഇന്ത്യയിൽ അല്ല. അത് കൊണ്ട് തന്നെ ഈ വീഡിയോ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണ പരത്താനാണ്.
Result: Misleading
Our Sources
https://www.youtube.com/watch?v=KciX–g6hrU
https://mexiconewsdaily.com/news/video-catches-puebla-nurse-administering-fake-covid-shot/
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.