കൊറോണയെ തുടർന്ന് പതഞ്ജലി എക്സിക്യൂട്ടീവ് ചെയർമാൻ ആചാര്യ ബാലകൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.വീഡിയോയിൽ പതഞ്ജലി എക്സിക്യൂട്ടീവ് ആചാര്യ ബാലകൃഷ്ണൻ ആശുപത്രി കിടക്കയിൽ മുഖത്ത് ഓക്സിജൻ മാസ്കുമായി കിടക്കുന്നത് വ്യക്തമായി കാണാൻ കഴിയും.തൊട്ടടുത്ത് നിൽക്കുന്ന ബാബ രാംദേവ് അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നതും ആ ദൃശ്യത്തിൽ ഉണ്ട്.വീഡിയോയോടൊപ്പമുള്ള വിവരണം പറയുന്നത് ഇങ്ങനെയാണ്: “മറ്റുള്ളവരോട് ചാണകത്തില്‍ കുളിക്കാനും, ഗോമൂത്രം കുടിക്കാനും, പറഞ്ഞ പതജ്ഞലി ചെയര്‍മാന്‍ ആചാര്യ ബാലകൃഷ്ണ ജീവവായുവിനായി പിടയുന്നു. സനീഷ് കെ എൻ,അനിലേഷ് ഗ്രെന്മ സിഎൽടി,മൻസൂർ മംഗലാപുരം,കെ വാസുദേവൻ ദേവൻ,സോനു ജോസഫ് ജോസഫ് തുടങ്ങി ധാരാളം ഐ ഡി കളിൽ നിന്നും ഈ പ്രചരണം ഉണ്ടായിട്ടുണ്ട്.
Fact Check/Verification
ആധുനിക വൈദ്യശാസ്ത്രത്തെ പതഞ്‌ജലി സ്ഥാപകൻ ബാബാരാംദേവ് രൂക്ഷമായി വിമർശിച്ചിരുന്നു.അതിനെ തുടർന്ന് ഐ എം എ തുടങ്ങിയ സംഘടനകൾ രാംദേവിനെതിരെ രംഗത്ത് വന്നിരുന്നു. രാംദേവിന്റെ ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ നടത്തിയ പരാമർശങ്ങൾ സൂചിപ്പിച്ചു കൊണ്ടാണ് ഈ വീഡിയോകൾ ഷെയർ ചെയ്യപ്പെടുന്നത്.ഇക്കാലത്ത് ബാബാബാരാംദേവിന് വേണ്ടി പരസ്യമായി രംഗത്ത് വന്ന ഒരാൾ കൂടിയായിരുന്നു ആചാര്യ ബാലകൃഷ്ണ.

ഇത്തരത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ സംസാരിക്കുകയും മറ്റുള്ളവരോട് ചാണകത്തില്‍ കുളിക്കാനും, ഗോമൂത്രം കുടിക്കാനും ആഹ്വാനം ചെയ്ത ഒരാൾക്ക് അവസാനം ആധുനിക വൈദ്യശാസ്ത്രത്തെ ആശ്രയിക്കേണ്ടി വന്നുവെന്നതാണ് ഈ പോസ്റ്റുകൾ പറഞ്ഞുവെക്കുന്നത്. കീ വേർഡ് സെർച്ചിൽ കൊറോണയെ തുടർന്ന് പതഞ്ജലി എക്സിക്യൂട്ടീവ് ചെയർമാൻ ആചാര്യ ബാലകൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന് പറഞ്ഞു വൈറലായ വീഡിയോ 2019 ൽ എടുത്തതാണെന്ന് ഞങ്ങൾക്ക് മനസ്സിലാക്കി. 2019 ഓഗസ്റ്റിൽ പെട്ടെന്ന് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്നാണ് ചികിത്സയ്ക്കായി ഇയാളെ ഹരിദ്വാറിലെ ഒരു ആശുപത്രിയിലും തുടർന്ന് ഋഷികേശിലെ എയിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ലൈവ് മിന്റ്, എൻ ഡി ടിവി തുടങ്ങിയ മാധ്യമങ്ങൾഅന്ന് ഇത് റിപ്പോർട്ട് ചെയ്തതാണ്.
Conclusion
പതഞ്ജലി എക്സിക്യൂട്ടീവ് ചെയർമാൻ ആചാര്യ ബാലകൃഷ്ണനെ കൊറോണയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്തിന്റേതല്ല ഇപ്പോൾ വൈറലായ വീഡിയോ. നെഞ്ചുവേദനയെ തുടർന്ന് 2019 ൽ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴുള്ളതാണ് ഈ വീഡിയോ.
Result: False
Our Sources
https://www.youtube.com/watch?v=VF9ljp4wnpg
https://www.livemint.com/news/india/ramdev-s-aide-balkrishna-admitted-to-aiims-1566571281924.html
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.