Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഈ ആഴ്ച സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച വിവിധ വ്യാജ സന്ദേശങ്ങളിൽ മലപ്പുറം പൊന്നാനിയിലെ വ്യാജ സർട്ടിഫിക്കറ്റ് കേസിനെ കുറിച്ചുള്ള വർഗീയമായ ഉള്ളടക്കമുള്ള പോസ്റ്റുകൾ മുതൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും സിപിഎം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ മാറ്റി ആരോപണം വരെ ഉൾപ്പെടുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഗവദ്ഗീത വായിക്കുന്നുവെന്ന പേരിൽ പ്രചരിച്ച എഐ ചിത്രവും കേരളത്തിലെ പുതിയ വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു എന്ന പേരിൽ പ്രചരിച്ച സ്കാം ലിങ്കും ഈ ആഴ്ച പ്രചരിച്ച വ്യാജ വാർത്തകളിൽ ഉൾപ്പെടുന്നു.

മലപ്പുറം പൊന്നാനി വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഉൾപ്പെട്ടത് മുസ്ലീങ്ങൾ മാത്രമോ?
വിവരണം: മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ പുറത്തുവന്ന വ്യാജ സർട്ടിഫിക്കറ്റ് കേസിന്റെ പ്രയോജനം മുസ്ലീങ്ങൾക്ക് മാത്രമാണ് ലഭിച്ചതെന്നും സർട്ടിഫിക്കറ്റുകൾ ജമാഅത്തുകൾ മുഖേന വിതരണം ചെയ്തുവെന്നും സാമൂഹ്യ മാധ്യമങ്ങളിൽ അവകാശവാദം പ്രചരിച്ചു.
വസ്തുത: ഇത് തെറ്റിദ്ധാരണയാണ്. പൊലീസ് രേഖകളും വിശ്വാസ്യതയുള്ള മാധ്യമ റിപ്പോർട്ടുകളും പ്രകാരം വിവിധ മതങ്ങളിൽപ്പെട്ട ആളുകൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ജമാഅത്തുകൾ മുഖേന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തുവെന്ന അവകാശവാദം സ്ഥിരീകരിക്കുന്ന ഒരു റിപ്പോർട്ടും ലഭ്യമല്ല.

സിപിഎം ആര്യ രാജേന്ദ്രനെ പ്രചാരണത്തിൽ നിന്ന് മാറ്റിനിർത്തിയോ?
വിവരണം: സിപിഎം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറ്റിനിർത്തിയെന്ന തരത്തിലുള്ള അവകാശവാദങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു.
വസ്തുത: ഇത് തെറ്റാണ്. ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച പോസ്റ്റുകളും ദൃശ്യങ്ങളും അവർ വിവിധ ഇടങ്ങളിൽ സിപിഎം / എൽഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തിയതായി വ്യക്തമാക്കുന്നു.
ഫാക്ട് ചെക്ക് റിപ്പോർട്ട് വായിക്കുക

പുടിൻ വിമാനത്തിൽ ഭഗവദ്ഗീത വായിക്കുന്നുവെന്ന് പ്രചരിക്കുന്ന ചിത്രം എഐ സൃഷ്ടിച്ചതാണ്
വിവരണം: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ വിമാനയാത്രക്കിടെ ഭഗവദ്ഗീത വായിക്കുന്നുവെന്ന് അവകാശപ്പെട്ട ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.
വസ്തുത: ചിത്രം യഥാർത്ഥമല്ല. റിവേഴ്സ് ഇമേജ് സെർച്ചും എഐ കണ്ടെത്തൽ ഉപകരണങ്ങളും ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇത് എഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം ആണെന്ന് വ്യക്തമായി. ഔദ്യോഗിക സ്രോതസ്സുകളിലൊന്നിലും ഇത്തരമൊരു ചിത്രം പ്രസിദ്ധീകരിച്ചിട്ടില്ല.
ഫാക്ട് ചെക്ക് റിപ്പോർട്ട് വായിക്കുക

പുതിയ വോട്ടർ ലിസ്റ്റ് പ്രസിദ്ധീകരിച്ചുവെന്ന് പ്രചരിക്കുന്ന വൈറൽ ലിങ്ക് സ്കാമാണ്
വിവരണം: കേരളത്തിന്റെ പുതിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചുവെന്ന അവകാശവാദത്തോടൊപ്പം ഒരു ലിങ്ക് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
വസ്തുത: ലിങ്ക് ഔദ്യോഗികതയില്ലാത്തതാണ്. ഇത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന സ്കാം വെബ്സൈറ്റ് ആണെന്നും ഔദ്യോഗിക വോട്ടർ പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും കണ്ടെത്തി.
ഫാക്ട് ചെക്ക് റിപ്പോർട്ട് വായിക്കുക
Sabloo Thomas
December 11, 2025
Sabloo Thomas
December 9, 2025
Sabloo Thomas
December 3, 2025