Saturday, June 22, 2024
Saturday, June 22, 2024

HomeFact CheckViralനടരാജ് പെൻസിൽ പാക്കിംഗ് ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ തട്ടിപ്പാണ്

നടരാജ് പെൻസിൽ പാക്കിംഗ് ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ തട്ടിപ്പാണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

നടരാജ് പെൻസിൽ പാക്കിംഗ് ജോലി വാഗ്ദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന  പോസ്റ്റുകൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.

”നടരാജ് പെൻസിൽ പാക്കിംഗ് ജോലി, വീട്ടിൽ നിന്ന് ജോലി. പാർട്ട്ടൈം ജോലി. ശമ്പളം 30000 മാസം. ജോലിക്ക് സ്ത്രീയുടെയും പുരുഷന്റെയും അടിയന്തിര ആവശ്യം. എന്റെ കോൺടാക്റ്റ് നമ്പറും വാട്ട്‌സ്ആപ്പ് നമ്പറും മാത്രം.” എന്നാണ് പോസ്റ്റുകൾ പറയുന്നത്. പല പോസ്റ്റുകളിലും പല നമ്പറുകൾ ആണ് കോൺടാക്റ്റ് നമ്പറായി കൊടുത്തിരിക്കുന്നത്.

Firosh Babu  എന്ന ഐഡി Kairali Kudumbasree എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അറിയിപ്പിന് ഞങ്ങൾ കാണും വരെ 34 ഷെയറുകൾ ഉണ്ടായിരുന്നു.

Firosh Babu‘s Post

M A Yusuf Ali Fans എന്ന ഗ്രൂപ്പിൽ,Noushibroos Noushad എന്ന ഐഡിയിൽ നിന്നും ചെയ്ത  പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 22 ഷെയറുകൾ ഉണ്ടായിരുന്നു.

Noushibroos Noushad‘s Post

Sheeja Kumar എന്ന ഐഡി M A Yusuf Ali Fans എന്ന ഗ്രൂപ്പിലേക്ക് ചെയ്ത പോസ്റ്റിന് 15 ഷെയറുകൾ ഉണ്ടായിരുന്നു.

Sheeja Kumar‘s Post 

Anith Kumary  എന്ന ഐഡിയിൽ നിന്നും velankannimathavu എന്ന ഗ്രൂപ്പിലില്ല പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 13 ഷെയറുകൾ ഉണ്ടായിരുന്നു.

Anith Kumary‘s Post

ഏകദേശം ഒക്ടോബർ അവസാന ആഴ്ച മുതൽ വിവിവിധ സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകളിൽ നിന്നും പ്രചരിക്കുന്ന ഈ പോസ്റ്റ് ഇപ്പോഴും സജീവമായി ഷെയർ ചെയ്യപ്പെടുന്നു.

Babu Achuthan‘s Post

ഏറ്റവും പുതിയതായി പ്രത്യക്ഷപ്പെട്ട ചില പോസ്റ്റുകൾ ഇവിടെയും, ഇവിടെയും, ഇവിടെയും വായിക്കാം.

Fact Check/Verification

ഞങ്ങൾ ആദ്യം, ”നടരാജ് പെൻസിൽ, പാക്കിംഗ് ജോലി വാഗ്ദാനം,”എന്ന്   കീവേഡ് സേർച്ച്  നടത്തി. അപ്പോൾ നവംബർ ഏഴാം തീയതി ജന്മഭൂമി പത്രം കൊടുത്ത ഒരു വാർത്ത കിട്ടി.

Screen grab of Janmabhoomi’s news report

വാർത്ത ഇങ്ങനെ പറയുന്നു:” നടരാജ് പെൻസിൽ കമ്പനിയുടെ പേരില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. പെന്‍സിലുകള്‍ വീട്ടിലിരുന്ന്  പാക്ക്  ചെയ്ത് കൊടുത്താല്‍ മാസം ഒരു ലക്ഷം രൂ പ വരെ സമ്പാദിക്കാമെന്നാണ് വാഗ്ദാനം.
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കുകയാണ് തട്ടിപ്പിന്‍റെ രീതി. വിളിക്കേണ്ട മൊബൈല്‍ നമ്പര്‍ വരെ നല്‍കിയാണ് തട്ടിപ്പ്.  ഉയര്‍ന്ന ശമ്പളം  പ്രതീക്ഷിച്ച്  വാട്സാപ് നമ്പറില്‍ ബന്ധപ്പെടുന്നവരോട് 520 രൂ പ രജിസ്ട്രേഷന്‍ ഫീസ് ആവശ്യപ്പെടും. ഗൂഗിള്‍ പേ വഴിയോ ഫോണ്‍ പേവഴിയോ തുക നല്‍കാന്‍ ആവശ്യപ്പെടും. അടുത്ത പടി ഫോട്ടോ വാങ്ങി കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡ് അയച്ചുകൊടുക്കും. പിന്നീട് മേല്‍വിലാസം വെരിഫൈ ചെയ്യാന്‍ 1400 രൂ പ വീണ്ടും ആവശ്യപ്പെടും. ഈ 1920 രൂ പ റീഫണ്ട് ചെയ്യുമെന്നും കമ്പനി പറയും. പിന്നീട്  കൊറിയർ  ചാര്‍ജ്ജായി 2000 രൂ പ കൂടി ആവശ്യപ്പെട്ടപ്പോള്‍ അരൂ ര്‍ സ്വദേശി കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കി. സൈബര്‍ ക്രൈം പൊലീസ് തട്ടിപ്പ്സംഘത്തില്‍ നിന്നും അരൂര്‍ സ്വദേശി നല്‍കിയ 1920 രൂപ തിരിച്ച് വാങ്ങിക്കൊടുത്തു.”

”Pencil കമ്പനിയുടെ പേരിൽ ജോബ് ഓഫർ തട്ടിപ്പ് നടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ജാഗ്രത പാലിക്കുക,”എന്ന പേരിൽ കോഴിക്കോട് സിറ്റിപോലീസ്, നവംബർ എട്ടാം തീയതി ഫേസ്ബുക്കിൽ കൊടുത്ത ഒരു അറിയിപ്പ് ഞങ്ങൾക്ക് കൂടുതൽ തിരച്ചിലിൽ കിട്ടി.

Screen grab of Kozhikode City Police’s Facebook Post

വ്യാജ ജോബ് ഓഫറുകൾ തിരിച്ചറിയാനുള്ള മാർഗനിർദേശങ്ങൾ അടങ്ങുന്ന കേരള പോലിസിന്റെ ജൂലൈ 8,2022 ലെ ഒരു ഫേസ്ബുക്ക് പോസ്റ്റും ഞങ്ങൾ കണ്ടു.

Screen Grab of Kerala Police’s Post

“ഒരു യഥാർത്ഥ കമ്പനി ഒരിക്കലും ജോലി വാഗ്ദാനം ചെയ്യുമ്പോൾ പണം ആവശ്യപ്പെടാറില്ല. റജിസ്ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം നൽകിയുള്ള ഇടപാടുകളോട് ‘ഓ..വേണ്ട’ എന്നു തന്നെ പറയണം.എടിഎം നമ്പർ, പിൻ, ഒടിപി തുടങ്ങിയവ ചോദിക്കുന്നവരോട് ‘വലിയ’ നോ പറയണം.

“അജ്ഞാത പേമെന്റ് സൈറ്റുകളിലൂടെ ഒരിക്കലും പണം അയയ്ക്കരുത്. ജോബ് ഓഫർ നൽകുന്ന കമ്പനികളുടെ ആധികാരികത ഉറപ്പു വരുത്തേണ്ട ബാധ്യത തൊഴിലന്വേഷകനുണ്ട്. കമ്പനിയുടെ കാതലായ വിവരങ്ങൾ വെബ്സൈറ്റിലില്ലെങ്കിൽ ഉറപ്പിക്കാം തട്ടിപ്പു തന്നെയെന്ന്. ∙വെബ്സൈറ്റ് മുഖാന്തരമല്ല ഇത്തരം വാഗ്ദാനങ്ങൾ വരുന്നതെങ്കിൽ, വാഗ്ദാനം നൽകുന്ന വ്യക്തിയുടെ വിശ്വാസ്യത കൃത്യമായി മനസ്സിലാക്കണം,”എന്നാണ് അതിൽ പറയുന്നത്.

തുടർന്ന് ഞങ്ങൾ നടരാജ് പെൻസിൽ നിർമാതാക്കളായ, ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ  വെബ്‌സൈറ്റ്  പരിശോധിച്ചു. വെബ്‌സൈറ്റില്‍ കമ്പനിയുടെ പേരിൽ നടക്കുന്ന തൊഴിൽ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്കുന്ന ഒരു വീഡിയോ കിട്ടി. 

 പൂര്‍ണമായും യന്ത്ര സഹായത്തോടെയാണ് കമ്പനിയിൽ ഉത്പാദനവും പാക്കിംഗും എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കൂടാതെ വ്യാജ തൊഴില്‍ അവസരങ്ങളില്‍ വഞ്ചിതരാകരുതെന്നും കമ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Screen grab of the Hindustan Pencils’ Website


പല പോസ്റ്റുകളിലും അവർ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ വിവരണത്തിൽ അതിനെ കുറിച്ച് ഒന്നും സൂചിപ്പിടിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പ്രതികരണത്തിന് ഞങ്ങൾ  ലുലു ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റിംഗ് ആൻഡ്  കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി .നന്ദകുമാറിനെ ബന്ധപ്പെട്ടു. 

ഈ പോസ്റ്റുകൾ പൂർണ്ണമായും വ്യാജമാണ്. ഇക്കാര്യം ഞങ്ങൾ ഇതിനകം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പിനോ അതിന്റെ ഏതെങ്കിലും ഗ്രൂപ്പ് കമ്പനിക്കോ യൂസഫലിയ്‌ക്കോ ഈ പോസ്റ്റുകളുമായോ അതിന്റെ ഉള്ളടക്കവുമായോ യാതൊരു ബന്ധവുമില്ല, അദ്ദേഹം പറഞ്ഞു.

(Note: ഈ ലേഖനം  ഒക്ടോബർ  23, 2022 -ന് പുതിയ വിവരങ്ങൾ ചേർത്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.)

വായിക്കാം:പോർച്ചുഗലിന്റെ പതാക കീറിയതിന് കേരളത്തിലെ റൊണാൾഡോ ആരാധകർ ബിജെപി പ്രവർത്തകനെ മർദ്ദിച്ചോ? വൈറലായ ചിത്രത്തിന് പിന്നിലെ വാസ്തവം അറിയുക

Conclusion

നടരാജ് പെൻസിൽ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ  തട്ടിപ്പാണ് എന്ന് കമ്പനി തന്നെ വ്യക്തമാക്കി.

Result: False

Sources

News Report in Janmabhumi on November 7,2022

Facebook post by Kozhikode City Police on November 8,2022

Facebook Post by Kerala Police on July 8,2022

Video posted in the website of Hindustan Pencils


Email Conversation with V. Nandakumar,Director, Global Marketing & Communications, Lulu Group


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular