Wednesday, March 26, 2025

Fact Check

Fact Check: ദുബായിലെ ദുഃഖ വെള്ളിയാഴ്ച ഘോഷയാത്ര യാഥാർഥ്യം അറിയുക

banner_image

Claim
ദുബായിലെ ദുഃഖ വെള്ളിയാഴ്ച ഘോഷയാത്ര.
Fact
 ഗ്വാട്ടിമാലയിലെ സെമാന സാന്താ ആചരണം.  

ദുബായിലെ ദുഃഖ വെള്ളിയാഴ്ച ഘോഷയാത്ര എന്നവകാശപ്പെടുന്ന ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ഒരാൾ മെസ്സേജ് ചെയ്തിരുന്നു. 

Request for fact check we got on Whatsapp
Request for fact check we got on Whatsapp

Hallelujah Christian community global എന്ന യുട്യൂബ് ചാനൽ ഏപ്രിൽ 11.2013 ൽ ഇതേ അവകാശവാദത്തോടെ അപ്‌ലോഡ് ചെയ്ത വീഡിയോ ആണിത്.

Hallelujah Christian community global's video
Hallelujah Christian community global‘s video

Fact Check/Verification

ദൃശ്യങ്ങൾ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്തപ്പോൾ, വീഡിയോയിൽ കെട്ടിടത്തിന് മുകളിൽ പറക്കുന്നത് ഗ്വാട്ടിമാലയുടെ പതാകയാണെന്ന് ഞങ്ങൾ മനസിലാക്കി. തുടർന്ന് ഞങ്ങൾ “Easter procession,” “Guatemala” എന്നീ കീവേഡുകൾ  സേർച്ച് ചെയ്തു. അത്തരം ഘോഷയാത്രകൾ കാണിക്കുന്ന നിരവധി വീഡിയോകൾ ഞങ്ങൾ അപ്പോൾ കണ്ടെത്തി. ഈ പാരമ്പര്യത്തെ സെമാന സാന്താ (Semana Sant) എന്ന് വിളിക്കുന്നുവെന്നും ക്രൂശിക്കപ്പെടുന്നതിന് മുമ്പ് കുരിശുമായുള്ള  ക്രിസ്തുവിന്റെ നടത്തത്തെ പ്രതിനിധീകരിക്കുന്നുവെന്നും ഞങ്ങൾ മനസ്സിലാക്കി. YouTube-ൽ സെമന സാന്ത വീഡിയോകൾ നോക്കിയപ്പോൾ, അതേ ഘോഷയാത്രയുടെ മറ്റൊരു ആംഗിളിലെ മറ്റ് വീഡിയോകൾ ഞങ്ങൾ കണ്ടെത്തി. വീഡിയോ യഥാർത്ഥത്തിൽ ഗ്വാട്ടിമാലയിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കുന്നു.

അതിലൊരു വീഡിയോയിലെ വിവരണം ഞങ്ങൾ ഗൂഗിൾ ട്രാൻസ്‌ലേറ്ററുടെ സഹായത്തോടെ വിവർത്തനം ചെയ്തു. ശവസംസ്കാര മാർച്ച് “കരുണയുടെ കർത്താവിലേക്ക്” ജീസസ് നസറേനോ ഡി ലാ മെഴ്‌സ്ഡ്, ഓശാന ഞായറാഴ്ച 2023 എന്നാണ് Leonardo Villagran ഏപ്രിൽ 3,2023ൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയുടെ വിവരണം.

Screenshot of  Leonardo Villagran's Video
Screenshot of  Leonardo Villagran‘s Video

ആന്റിഗ്വ ഗ്വാട്ടിമാല #guatemala #antiguaguatemala എന്നാണ് LeonelGener യൂട്യൂബ് ഷോർട്സിൽ മാർച്ച്  17,2023ൽ അപ്‌ലോഡ് ചെയ്ത വീഡിയോയുടെ വിവരണം. ഇപ്പോൾ വൈറലായ വീഡിയോ അല്ലെങ്കിലും സമാനമായ ആഘോഷത്തിന്റെ വീഡിയോയാണിത് എന്ന് നമ്മുക്ക് ബോധ്യപ്പെടും.

LeonelGener
Screen shot of LeonelGener‘s video

പോരെങ്കിൽ പരാമർശിക്കപ്പെട്ട രണ്ട് വീഡിയോകളിലും വൈറൽ വിഡിയോയിലേത് പോലെ ഗ്വാട്ടിമാല പതാക കാണാം.

ദുഃഖ വെള്ളിയാഴ്ച അടങ്ങുന്ന വിശുദ്ധ വാരത്തിലെ സെമാന സാന്താ

“സെമാന സാന്താ (വിശുദ്ധ വാരം), രാജ്യത്തുടനീളം ഘോഷയാത്രകളാൽ  അടയാളപ്പെടുത്തുന്നു. നിരവധി ആ നാട്ടുകാർ ഗ്വാട്ടിമാലയിലെ ആന്റിഗ്വയിൽ സ്ഥിതി ചെയ്യുന്ന മഹത്തായ ബറോക്ക് കത്തീഡ്രലിൽ കുർബാനയിൽ  പങ്കെടുക്കാൻ പോകുന്നു,” എന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. സെമാന സാന്താ ഗ്വാട്ടിമാല മുഴുവൻ ആഘോഷിക്കാറുണ്ടെങ്കിലും ആന്റിഗ്വയിലെ ആഘോഷമാണ് മഹത്തരം എന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിലെ വിവരങ്ങളിൽ നിന്നും മനസിലാക്കാം.

ട്രിപ്പ് അഡ്വൈസറിലെ വിവരങ്ങൾ അനുസരിച്ച്, ബറോക്ക് കെട്ടിട മാതൃകയിൽ നിർമ്മിച്ച ആന്റിഗ്വയിലെ കത്തീഡ്രലിന്റെ പേര് ഡി സാൻജോസ് എന്നാണ്. വൈറൽ വിഡിയോയിലും മറ്റ് രണ്ട് വീഡിയോകളിലും കാണുന്നത് ഈ കത്തീഡ്രൽ തന്നെയാണ് എന്ന് ഗൂഗിൾ മാപ്പും സാക്ഷ്യപ്പെടുത്തുന്നു.

Image from Google Map
Image from Google Map

ക്രിസ്ത്യൻ പാരമ്പര്യം അനുസരിച്ച് ഓശാന ഞായറാഴ്ച മുതൽ വലിയ ശനിയാഴ്ച  വരെയുള്ള ദിവസങ്ങളാണ് വിശുദ്ധ വാരം. ഈ കൊല്ലം അത് ഏപ്രിൽ 2,2023 മുതൽ ഏപ്രിൽ 8,2023 വരെയായിരുന്നു.ഈ ദിവസങ്ങളിൽ ആണ് ഗ്വാട്ടിമാലയിലെ സെമാന സാന്താ.വിശുദ്ധ വാരം കഴിഞ്ഞുള്ള അടുത്ത ദിവസം ഈസ്റ്ററാണ്. അത് ഞായറാഴ്ചയാണ്. 


വായിക്കുക:
Fact Check: പെസഹാ വ്യഴാഴ്ച മോദി കാൽ കഴുകൽ ശുശ്രുഷ നടത്തുന്നുവെന്ന പ്രചരണത്തിന്റെ വസ്തുത അറിയുക

Conclusion

ദുബായിലെ ദുഃഖവെള്ളിയാഴ്ച ഘോഷയാത്രയുടെ വിഡിയോയല്ലിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി. ഗ്വാട്ടിമാലയിലെ ആന്റിഗ്വയിൽ നടക്കുന്ന സെമാന സാന്താ ആചരണമാണ് വിഡിയോയിൽ ഉള്ളത്.  

Result: False

Sources
Youtube video by Leonardo Villagran on April 3,2023
Youtube shorts by LeonelGener on March 17,2023
Encyclopaedia Britannica
Trip Advisor
Google Map


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,500

Fact checks done

FOLLOW US
imageimageimageimageimageimageimage