Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്ത് എത്തിയ രാഹുൽ ഗാന്ധി എംപി താമസിച്ച ആഡംബര ഹോട്ടൽ മുറിയുടെ വാടക അടച്ചില്ല എന്ന് പറഞ്ഞ ഒരു പ്രചാരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്. കൊല്ലം ബീച്ചിലെ നക്ഷത്ര ഹോട്ടലിലെ സ്യൂട്ടിൽ ഫെബ്രുവരി 24ന് താമസിച്ച ഇനത്തിൽ ആറുലക്ഷം രൂപയാണ് നൽകാനുള്ളത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വാടകയ്‌ക്കെടുത്ത ബോട്ടിൽ മത്സ്യത്തൊഴിലാളികൾക്കൊപ്പം രാഹുൽ കടലിൽ ചാടിയത് വലിയ വാർത്തയായിരുന്നു. മത്സ്യതൊഴിലാളികളുടെ പ്രശ്‌നം നേരിട്ടറിയാനാണ് കടലിൽ ചാടിയതെന്നായിരുന്നു കോൺഗ്രസ് പ്രചാരണം എന്നൊക്കെ പറയുന്ന സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ വാർത്തയെ തുടർന്നാണ് ഫേസ്ബുക്കിൽ പ്രചാരണം സജീവമായത്..
ദേശാഭിമാനി വാർത്തയെ തുടർന്ന് സിപിഎം മുൻകണ്ണുർ ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി ജയരാജൻ ഇതിനെ കുറിച്ച് പോസ്റ്റിട്ടിരുന്നു.
സിപിഎം സൈബർ വോയിസ്,ചെമ്പട തോട്ടട,രണതാര നാദാപുരം,ചെങ്കൊടിയുടെ കാവൽക്കാർ,ദി കമ്മ്യൂൺ.സഖാവ് അരുൺ പുളിമാത്ത് എന്നിവരൊക്കെ ഇതിനെ കുറിച്ച് പോസ്റ്റിട്ടുണ്ട്.
ഈ വാർത്ത വന്നതിനെ തുടർന്ന് യൂത്ത് കൊണ്ഗ്രെസ്സ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഇത്തരം ആരോപണങ്ങൾ ഖണ്ഡിച്ചു കൊണ്ടുള്ള പോസ്റ്റുമായി വന്നു. രാഹുൽ മാങ്കൂട്ടത്തിൽ പോസ്റ്റിൽ പറയുന്നു: “സംഭവം അറിഞ്ഞ് ഞാൻ കൊല്ലം DCC പ്രസിഡൻ്റ് ശ്രീമതി ബിന്ദു കൃഷ്ണയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത്, ആ പണം അവർ നേരത്തെ തന്നെ നേരിട്ട് ഹോട്ടലുകാർക്ക് കൊടുത്തുവെന്നാണ്. എന്നിട്ട് അതിൻ്റെ ഡീറ്റെയിൽസ് എനിക്ക് അയച്ചു തരുകയും ചെ, എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പോസ്റ്റിൽ പറയുന്നു. മനോരമ ന്യൂസ്, കേരള കൗമുദി തുടങ്ങിയവരെല്ലാം രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ് വാർത്തയാക്കി.തുടർന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും പോസ്റ്റുമായി വന്നു.രാഹുൽജിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊല്ലം ബീച്ച് ഹോട്ടലിൽ ഒരു രൂപയുടെ ഇടപാട് പോലും അവശേഷിക്കുന്നില്ല. അതിൻ്റെ ഇടപാടുകൾ എല്ലാം അന്ന് തന്നെ തീർത്തിരുന്നതാണ്.വ്യാജ കഥകൾ സൃഷ്ടിച്ച് പ്രചരപ്പിക്കുന്നവരെ നിയമപരമായി നേരിടും എന്നൊക്കെ അവർ പോസ്റ്റിൽ വ്യക്തമാക്കി. പോരെങ്കിൽ ഹോട്ടലിന്റെ ഒരു പത്രകുറിപ്പും ബിന്ദു കൃഷ്ണ ഷെയർ ചെയ്തു.
ഞങ്ങൾ ഇതിനെ തുടർന്ന് ഹോട്ടൽ അധികൃതരുമായി ബന്ധപ്പെട്ടു. രാഹുൽ ഗാന്ധിയുടെ ഹോട്ടൽ ബില്ലുമായി ബന്ധപ്പെട്ട പ്രചാരണം കളവാണ് എന്നാണ് അവർ പറഞ്ഞത്. രാഹുൽ ഗാന്ധി ഹോട്ടലിൽ താമസിച്ചതിന്റ അടുത്ത ദിവസങ്ങളിൽ തന്നെ ബിൽ അടച്ചിരുന്നു. മറിച്ചുള്ള പ്രചാരണം കളവാണ്. ഹോട്ടലിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഞങ്ങളോട് പറഞ്ഞു.
ഇത് തെറ്റിദ്ധാരണ പരത്തുന്ന ഒരു പ്രചാരണമാണ്. കോൺഗ്രസ് നേതൃത്വം മുൻപ് തന്നെ പണം കൊടുത്തു തീർത്തതായി ഹോട്ടൽ അധികൃതർ തന്നെ പറയുന്നു.
https://www.deshabhimani.com/news/kerala/rahul-gandhi-kollam/946357
https://www.manoramanews.com/news/kerala/2021/05/29/rahul-fb-post-about-p-jayarajan-post.html
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
February 12, 2025
Sabloo Thomas
February 8, 2025
Sabloo Thomas
February 11, 2025