Wednesday, January 1, 2025
Wednesday, January 1, 2025

HomeFact CheckViralFact Check: ഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെൻ്റ് 1965ൽ നിർത്തലാക്കിയോ?

Fact Check: ഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെൻ്റ് 1965ൽ നിർത്തലാക്കിയോ?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim
ഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെൻ്റ് 1965ൽ നിർത്തലാക്കി.

Fact
ഇന്ത്യൻ സൈന്യത്തിൽ മുസ്ലീം റെജിമെൻ്റ് ഉണ്ടായിരുന്നില്ല.

“ഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെൻ്റ് 1965ൽ  നിർത്തലാക്കി,” എന്നൊരു പ്രചരണം വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്.

“എന്തുകൊണ്ടാണ് സൈന്യത്തിൽ മുസ്ലീം റെജിമെൻ്റ് ഇല്ലാത്തത്?,” എന്ന തലക്കെട്ടിലാണ് പോസ്റ്റ്.

“1965 വരെ ഒരു മുസ്ലീം റെജിമെൻ്റ് ഉണ്ടായിരുന്നു എന്നറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. മുസ്ലീം റെജിമെൻ്റുകളെ സൈന്യത്തിൽ നിന്ന് നീക്കം ചെയ്യാൻ പ്രേരിപ്പിച്ച 3 പ്രധാന സംഭവങ്ങളുണ്ട്,” എന്ന് പോസ്റ്റ് പറയുന്നു.

“ആദ്യം- 1947 ഒക്‌ടോബർ 15 ന്, പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും പത്താൻമാർ ഇന്ത്യയെ ആക്രമിച്ചപ്പോൾ, ഉറങ്ങിക്കിടന്ന മുഴുവൻ ധീരരായ ഗൂർഖ കമ്പനിയെയും അവരുടെ സ്വന്തം ബറ്റാലിയനിലെ മുസ്ലീം സൈനികർ കൊന്നു. കമ്പനി കമാൻഡർ പ്രേം സിംഗ് ആദ്യ ഇരയായി,” പോസ്റ്റ് കൂട്ടിച്ചേർക്കുന്നു.

“2 ഗൂർഖ ജെസിഒയും മറ്റ് 30 റാങ്കുകാരും രക്ഷപ്പെടുകയും സംഭവം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അടുത്ത ദിവസം മേജർ നസ്‌റുല്ല ഖാൻ രാത്രിയിൽ ഭയാനകമായ പ്രതികാരത്തിൽ ഗൂർഖകളെ കൂട്ടക്കൊല ചെയ്തു. അവരുടെ കമാൻഡർ ക്യാപ്റ്റൻ രഘുബീർ സിംഗ് ഥാപ്പയെ “ജീവനോടെ ചുട്ടെരിച്ചു”. പിഎം നെഹ്‌റു വിഷയം അടിച്ചമർത്തി. ദ മിലിട്ടറി പ്ലൈറ്റ് ഓഫ് പാകിസ്ഥാൻ എന്ന പുസ്തകത്തിൽ ഇതെല്ലാം വിവരിച്ചിട്ടുണ്ട്,” പോസ്റ്റ് പറയുന്നു.

“രണ്ടാമത്തേത്- 1947-ലെ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിൽ നെഹ്‌റു മറച്ചുവെച്ച മറ്റൊരു വലിയ കാര്യം, ഇന്ത്യക്കാരോട് യുദ്ധം ചെയ്യാൻ ബ്രിട്ടീഷ് മേജർ ജോൺ ബേർഡിൻ്റെ നേതൃത്വത്തിൽ നിരവധി മുസ്‌ലിംകൾ ആയുധം താഴെ വെച്ച് പാകിസ്താനിൽ ചേർന്നു എന്നതാണ്. എന്നാൽ പിന്നീട് ഒരു ഘട്ടത്തിൽ ബ്രിട്ടീഷ് ഫ്ലാഗ്ഷിപ്പ് താൽക്കാലികമായി നിർത്തിവച്ചു, ഉടൻ തന്നെ അടുത്ത കപ്പലിൽ ഇംഗ്ലണ്ടിലേക്ക് തിരിച്ചുവിളിച്ചു,”പോസ്റ്റ് പറയുന്നു.

പരേതനായ സർദാർ പട്ടേലിന് ഇത് പരസ്യമാക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അത് ചെയ്യരുതെന്ന് ഗാന്ധി ഉത്തരവിട്ടു,” പോസ്റ്റ് കൂട്ടിച്ചേർക്കുന്നു.

“മൂന്നാമത് – 1965-ലെ ഇന്ത്യ-പാക് യുദ്ധത്തിൽ, മുസ്ലീം റെജിമെൻ്റിലെ 30,000 ഇന്ത്യൻ സൈനികർ പാകിസ്ഥാനുമായി യുദ്ധം ചെയ്യാൻ വിസമ്മതിക്കുക മാത്രമല്ല, അവരെ പിന്തുണയ്ക്കാൻ ആയുധങ്ങളുമായി പാകിസ്ഥാനിലേക്ക് പോകുകയും ചെയ്തു. അവരെ വിശ്വസിച്ചതിനാൽ ഇത് ഇന്ത്യയെ വലിയ പ്രതിസന്ധിയിലാക്കി. ലാൽ ബഹാദൂർ ശാസ്ത്രി മുസ്ലീം റെജിമെൻ്റ് നിർത്തലാക്കി,” പോസ്റ്റ് തുടരുന്നു.

“നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തെ സ്നേഹിക്കുന്നുവെങ്കിൽ ദയവായി അത് വൈറലാക്കുക. ജയ് ഹിന്ദ്,” എന്ന വിവരണത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Request for Fact check we received in our tipline

പ്രധാനമായും മൂന്ന് അവകാശവാദങ്ങളാണ് പോസ്റ്റിൽ ഉള്ളത്; അവ ഓരോന്നായി പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

ഇവിടെ വായിക്കുക:Fact Check: ₹10 ലക്ഷം രൂപയ്ക്ക് മുകളിൽ നിർമ്മാണ ചിലവുള്ള വീടുകൾക്ക് കേരള സർക്കാർ സെസ്സ് ഏർപ്പെടുത്തിയോ?

Fact Check/Verification

Claim 1: പത്താൻമാർ ഇന്ത്യയെ ആക്രമിച്ചപ്പോൾ ഉറങ്ങിക്കിടന്ന ഗൂർഖ കമ്പനിയെ അവരുടെ സ്വന്തം ബറ്റാലിയനിലെ മുസ്ലീം സൈനികർ കൊന്നു

 1947ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ മരിച്ച രഘുബീർ സിങ്ങ് എന്നൊരു സൈനികൻ ഉണ്ടായിരുന്നുവെന്നത് ശരിയാണ്.

Profile of SEP Raghubir Singh in National War Memorial website
Profile of Raghubir Singh in National War Memorial website

പ്രേം സിങ്ങ് എന്ന സൈനികനും ആ യുദ്ധത്തിലാണ് മരിച്ചത് എന്ന് രേഖകൾ പറയുന്നു. 

Profile of Prem Singh  in the National War Memorial website
Profile of Prem Singh  in the National War Memorial website

എന്നാൽ അവരെ സ്വന്തം ബറ്റാലിയനിലെ മുസ്ലിം സൈനികരാണ് കൊന്നത് എന്ന് വ്യക്തമാക്കുന്ന രേഖകൾ ഒന്നും ഞങ്ങൾക്ക് കണ്ടെത്താനായില്ല. എന്നാൽ,ഈ യുദ്ധത്തിൽ പങ്കെടുത്തത്, ഇന്ത്യൻ സൈന്യമല്ല, കശ്മീർ സംസ്‌ഥാനത്തിന്റെ സൈന്യമാണ്

Result: Partly False

Claim 2: ഇന്ത്യക്കാരോട് യുദ്ധം ചെയ്യാൻ നിരവധി മുസ്‌ലിംകൾ ആയുധം താഴെ വെച്ച് പാകിസ്താനിൽ ചേർന്നു 

 ഒക്ടോബർ 22, 2017ലെ ബിബിസി റിപ്പോർട്ട് പ്രകാരം,1947 “ഒക്ടോബർ 21 ന് 2000-ത്തോളം ഗോത്രവർഗക്കാർ രാവിലെ മുസാഫറാബാദിലേക്ക് ഇരച്ചുകയറുകയും അവിടെ വിന്യസിച്ചിരുന്ന കശ്മീർ സംസ്ഥാന സൈന്യത്തെ എളുപ്പത്തിൽ ചിതറിക്കുകയും ചെയ്തു. സൈനിക ചരിത്രകാരന്മാർ കണക്കാക്കുന്നത് ഇരച്ചു കയറിയഗോത്രവർഗ്ഗക്കാർ വെറും 500 പേർ മാത്രമായിരുന്നുവെന്നും കശ്മീർ സേനയിലെ മുസ്ലീം സൈനികർ കൂറുമാറിയതായും പറയുന്നുണ്ട്.”

ഈ അക്രമത്തെ കുറിച്ച് 2019 ജനുവരി 14നുള്ള സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “1947 ഒക്‌ടോബർ 24-ന് വൈകുന്നേരം ഡൽഹിയിൽ ഒരു അത്താഴ വിരുന്നിൽ വെച്ച് വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ നിന്നുള്ള ഗോത്രവർഗ്ഗക്കാരുടെ കാശ്മീർ അധിനിവേശം നടന്നതായി നെഹ്‌റു മൗണ്ട് ബാറ്റണെ അറിയിച്ചു.”

“ആസന്നമായ അപകടം മനസ്സിലാക്കിയ വൈസ്രോയി അടുത്ത ദിവസം രാവിലെ പ്രതിരോധ സമിതിയുടെ യോഗം വിളിച്ചു. ഇന്ത്യൻ കരസേനയുടെ കമാൻഡർ-ഇൻ-ചീഫ് ജനറൽ ലോക്ഹാർട്ട്, റാവൽപിണ്ടിയിലെ പാകിസ്ഥാൻ സൈനിക ആസ്ഥാനത്ത് നിന്നുള്ള ആശയവിനിമയത്തിൻ്റെ അടിസ്ഥാനത്തിൽ, വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നുള്ള 5000 ഗോത്രക്കാർ കശ്മീരിൽ പ്രവേശിച്ച് ശ്രീനഗറിലേക്കുള്ള യാത്രാമധ്യേ മിസാഫറാബാദ് പട്ടണം നശിപ്പിച്ചതായി റിപ്പോർട്ട് ചെയ്തു,” എന്നും ആ റിപ്പോർട്ട് തുടരുന്നു.

“കാശ്മീർ ഭരണാധികാരിയായിരുന്ന മഹാരാജ ഹരി സിംഗ് ഇന്ത്യയോട് സഹായം അഭ്യർത്ഥിച്ചു. വടക്ക് പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ താൽക്കാലിക ഗവൺമെൻ്റിൻ്റെയും പാകിസ്ഥാൻ ഗവൺമെൻ്റിൻ്റെയും അറിവില്ലാതെ ഗോത്രവർഗക്കാർ മാൻസെറ-മുസാഫറാബാദ് റോഡിലൂടെ ആധുനിക ആയുധങ്ങളുമായി മോട്ടോർ ട്രക്കുകളിൽ വരാൻ കഴിയില്ലെന്ന് അദ്ദേഹം ഒക്ടോബർ 26-ന് മൗണ്ട് ബാറ്റണിന് എഴുതി. ഗോത്രവർഗക്കാർക്ക് പാകിസ്ഥാൻ ലോജിസ്റ്റിക് പിന്തുണ നൽകിയതായി പാകിസ്ഥാൻ ആർമിയിലെ വിരമിച്ച ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു,” റിപ്പോർട്ട് കൂടി ചേർക്കുന്നു.

Report by Statesman
Report by Statesman

എന്നാൽ, ഈ യുദ്ധത്തിൽ പങ്കെടുത്തത്, ഇന്ത്യൻ സൈന്യമല്ല, കശ്മീർ സംസ്‌ഥാനത്തിന്റെ സൈന്യമാണ്. ഒക്ടോബർ 26,1947ൽ മാത്രമാണ് കശ്മീരിലെ ഭരണാധികാരിയായ ഹാരിസിങ്ങ് ഇൻസ്ട്രമെന്റ്  അസ്സഷൻ ഒപ്പിട്ട് ഇന്ത്യയിൽ ചേർന്നത്.

Result: Partly False 

ഇവിടെ വായിക്കുക:Fact Check: ശമ്പളം ചോദിച്ചതിന് ജോലിക്കാരനെ ഉത്തർപ്രദേശിലെ എംഎൽഎ മർദ്ദിക്കുന്ന രംഗമല്ലിത്

Claim 3 ഇന്ത്യൻ സൈന്യത്തിലെ ലാൽ ബഹാദൂർ ശാസ്ത്രി മുസ്ലീം റെജിമെൻ്റ് 1965ൽ നിർത്തലാക്കി.

ഇന്ത്യക്ക് വേണ്ടി പാകിസ്ഥാന് എതിരെ പോരാടാൻ മുസ്ലിം സൈനികർ വിസമ്മതിച്ചുവെന്നതിനും തെളിവുകൾ കണ്ടെത്താൻ ഞങ്ങൾക്ക് ആയില്ല.

മാത്രമല്ല, ആ യുദ്ധത്തിൽ ധീരതയ്ക്കുള്ള പുരസ്‌കാരങ്ങൾ നേടിയ ഇന്ത്യൻ മുസ്‌ലിം സൈനികരുണ്ട്. ക്വാർട്ടർമാസ്റ്റർ ജനറൽ അബ്ദുൾ ഹമീദിന് 1965ലെ യുദ്ധത്തിൽ നൽകിയ സംഭാവനകൾക്ക് മരണാനന്തരം പരമവീരചക്ര നൽകി ആദരിച്ചു. അതേ യുദ്ധത്തിൽ മേജർ (പിന്നീട് ലഫ്റ്റനൻ്റ് ജനറൽ) മുഹമ്മദ് സാക്കി, മേജർ അബ്ദുൾ റാഫി ഖാൻ എന്നിവരും വീർ ചക്ര നേടി. തൻ്റെ അമ്മാവൻ മേജർ ജനറൽ സാഹിബ്‌സാദ യാക്കൂബ് ഖാൻ്റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ ഡിവിഷനോട് പോരാടിയതിനാണ് റാഫി ഖാൻ മരണാനന്തര ബഹുമതി നേടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യയിലെ നവംബർ 21,2017ലെ ലേഖനത്തിൽ പറയുന്നു. ലഫ്റ്റനൻ്റ് ജനറൽ (റിട്ട.) സയ്യിദ് അത് ഹസ്നൈൻ ആണ് ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനം എഴുതിയത്.

Article in Times of India on November 21,2017
Article in Times of India on November 21,2017

ഒക്ടോബർ 14, 2020ൽ ഡെക്കാൻ ഹെറാൾഡും, ഒക്ടോബർ 19,2020 ൽ ദി ക്വിന്റും, ഒക്ടോബർ 15,2020ൽ എൻഡിടിവിയും ഇന്ത്യൻ മുസ്ലീം സൈനികരെ അപകീർത്തിപ്പെടുത്തുന്ന സോഷ്യൽ മീഡിയയിൽ വൈറലായ വ്യാജ വാർത്ത ശ്രദ്ധയിൽപ്പെടുത്താൻ ഇരുപത് ഇന്ത്യൻ സായുധ സേനാംഗങ്ങൾ ഒക്ടോബർ 14 ബുധനാഴ്ച പ്രധാനമന്ത്രി മോദിക്കും രാഷ്ട്രപതി കോവിന്ദിനും കത്തെഴുതിയതായി റിപ്പോർട്ട് ചെയ്യുന്നു.

1965ൽ പാകിസ്ഥാനെതിരായ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന് വേണ്ടി പോരാടാൻ വിസമ്മതിച്ച നിലവിലില്ലാത്ത “മുസ്ലിം റെജിമെൻ്റിനെ കുറിച്ചുള്ള സമൂഹ മാധ്യമങ്ങളിലെ വ്യാജ വാർത്തകൾക്കെതിരെയായിരുന്നു” അവരുടെ കത്ത്.

നവംബർ 25, 1970ൽ രാജ്യസഭയിൽ, “ഓഗസ്റ്റ് 29, 1970 തീയതിയിലെ ‘കറൻ്റിലെ ഒരു റിപ്പോർട്ടിൽ സൈന്യത്തിൽ മുസ്ലീം റെജിമെൻ്റ് രൂപീകരിക്കണമെന്ന് കേരള മുസ്‌ലിം ലീഗിൻ്റെ അഡ്‌ഹോക്ക് കമ്മിറ്റി ആവശ്യപ്പെട്ട് പ്രമേയം അംഗീകരിച്ചത് സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ഉണ്ടെങ്കിൽ, സർക്കാരിൻ്റെ പ്രതികരണം?” എന്നൊരു ചോദ്യം വന്നു. 

അതിന് മറുപടിയായി, “സർക്കാരിൻ്റെ ഇപ്പോഴത്തെ നയം സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെൻ്റ് വിശാലമാക്കാനാണ്. അതിനാൽ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി ഒരു റെജിമെൻറ് ഉണ്ടാക്കുന്നതിന് സർക്കാർ അനുകൂലമല്ല,” എന്ന് അന്നത്തെ പ്രതിരോധമന്ത്രി ജഗജീവൻ റാം മറുപടി നൽകി.

Answer by Jagajivan Ram, the Defence Minister in Rajya Sabha on November 25,1970
Answer by Jagajivan Ram, the Defence Minister in Rajya Sabha on November 25,1970

Conclusion

ഞങ്ങളുടെ അന്വേഷണത്തിൽ ഇന്ത്യൻ സേനയിൽ ഒരു കാലത്തും മുസ്ലിം റെജിമെൻറ് ഉണ്ടായിരുന്നില്ലെന്നാണ് മനസിലായത്.

Result: False 

ഇവിടെ വായിക്കുക:Fact Check: ജ്യൂസിൽ തുപ്പിയ കടക്കാരനെ സായിപ്പ് തല്ലിയെന്ന വീഡിയോയുടെ വാസ്തവം

Sources
Profile of SEP Raghubir Singh in the National War Memorial website
Profile of Prem Singh  in the National War Memorial website
Report by BBC on October 22, 2017
Report by Statesman on January 14, 2019
Article in Times of India on November 21,2017
Report by Deccan Herald on October 14,2020
Report by The Quint on October 19,2020
YouTube video by NDTV on October 15,2020
Answer by Jagajivan Ram, the Defence Minister in Rajya Sabha on November 25,1970


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular