ആർ എം പി നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ ആവശ്യപ്പെട്ടതായുള്ള വാർത്തയ്‌ക്കൊപ്പം,ഞാൻ ജയിച്ചത് എന്റെ കഴിവ് കൊണ്ട് എന്ന് ആർ എം പി നേതാവ് കെ കെ രമ പറയുന്നതായി ഒരു പോസ്റ്റ് ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. നിറയെ ചുവന്ന പൂക്കൾ എന്ന ഐ ഡി യിൽ നിന്നും മേയ് 24നു പോസ്റ്റ് ചെയ്ത ഈ അവകാശവാദത്തിന് ഇത് വരെ 3.8 k വ്യൂവുകളുണ്ട്. മലർവാക എന്ന ഐഡിയിൽ നിന്നും അതെ ദിവസം പോസ്റ്റ് ചെയ്ത സമാനമായ പോസ്റ്റിന് 2 .6 k വ്യൂവുകളുണ്ട്.
കൊല്ലപ്പെട്ട ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യയാണ് കെ കെ രമ.റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായിരുന്നു ടി പി ചന്ദ്രശേഖരൻ. സി.പി.എം. നേതാവായിരുന്ന ചന്ദ്രശേഖരനും ചില പ്രവർത്തകരും രാഷ്ട്രീയ വിയോജിപ്പുകളെത്തുടർന്ന് പാർട്ടി വിട്ട് 2009-ൽ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയായിരുന്നു.2012 മെയ് 4 -ന് ടി.പി ചന്ദ്രശേഖരനെ വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികൾ വെട്ടികൊലപ്പെടുത്തുകയായിരുന്നു.

Fact Check/Verification
പോസ്റ്റിനൊപ്പം ഉള്ളത് ന്യൂസ് 24ന്റെ സ്ക്രീൻ ഷോട്ട് ആണ്.എന്നാൽ രമ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ ആവശ്യപ്പെടുന്ന വാർത്ത വന്ന ന്യൂസ് 24ന്റെ വീഡിയോ യുട്യൂബിൽ ഉണ്ട്. അതിൽ ഒരിടത്തും രമ `ഞാൻ ജയിച്ചത് എന്റെ കഴിവ് കൊണ്ട്’ എന്ന് അവകാശപ്പെടുന്നില്ല. ആ വീഡിയോയിൽ ഒരിടത്ത് യു ഡി എഫ് പിന്തുണ കൊണ്ടാണ് താൻ ജയിച്ചത് എന്ന് രമ പറയുന്നുമുണ്ട്. ഇതിൽ നിന്നും മനസിലാവുന്നത് സ്ക്രീൻ ഷോട്ടിൽ ചില മാറ്റങ്ങൾ വരുത്തിയാണ് പോസ്റ്റിലെ ചിത്രം ഉണ്ടാക്കിയത് എന്നാണ്.

പിന്നട്ടുള്ള തിരച്ചിലിൽ യുഡിഎഫിനെ വഞ്ചിച്ച് കെ കെ രമ എന്ന തരത്തിലുള്ള വാർത്ത സി പി എം നിയന്ത്രണത്തിലുള്ള കൈരളി ചാനലിൽ വന്നതായി കണ്ടു. നിയമസഭയിൽ യു ഡി എഫിൻ്റെ എല്ലാ നയങ്ങൾക്കും പിന്തുണയില്ല .പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാൻ രമ സ്പീക്കർക്ക് കത്ത് നൽകി എന്നൊക്കെ വർത്തയിലുണ്ട്. ആ വാർത്തയിലും താൻ ജയിച്ചത് തന്റെ കഴിവ് കൊണ്ടാണ് എന്ന് രമ അവകാശപ്പെട്ടതായുള്ള പരാമർശമില്ല.

നിയമസഭയില്‍ എന്തുകൊണ്ട് പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന കാര്യത്തിന് കെ. കെ രമ യുടെ മറുപടി ഡൂൾ ന്യൂസ് പ്രസിദ്ധികരിച്ചിട്ടുണ്ട്. ഉപാധികളില്ലാതെയാണ് യു.ഡി.എഫ് പിന്തുണച്ചതെന്നും ആ സ്ഥിതിക്ക് ഒരു ദേശീയ പാര്‍ട്ടിയെന്ന നിലയ്ക്ക് ആര്‍ എം പിക്ക് അവരുടെ രാഷ്ട്രീയ തീരുമാനമെടുക്കാം എന്നുമാണ് കെ. കെ രമ പറഞ്ഞത്. ആ വാർത്തയിലും അവർ വ്യക്തമാക്കുന്നത് യു.ഡി.എഫിന്റെ നിരുപാധിക പിന്തുണയോടെ തന്നെയാണ് വിജയമെന്ന കാര്യത്തിൽ തര്‍ക്കമില്ലെന്നാണ്. അതായത് തന്റെ കഴിവ് കൊണ്ടാണ് ജയിച്ചത് എന്ന് അവർ പറയുന്നില്ല.
മംഗളത്തിന്റെ റിപ്പോർട്ട് പ്രകാരവും യു.ഡി.എഫിന്റെ നിരുപാധിക പിന്തുണയോടെയാണ് വിജയിച്ചതെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നാണ് രമ പറയുന്നത്. എന്നാല്‍ ആര്‍എം പി യു.ഡി.എഫ് മുന്നണിയുടെ ഭാഗമല്ലെന്നും കെ. കെ രമ കൂട്ടിച്ചേര്‍ത്തതായി ആ റിപ്പോർട്ടും പറയുന്നു.
Conclusion
ആർ എം പി അസംബ്ലിയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന് രമ പറഞ്ഞിട്ടുണ്ട്. എന്നാൽ അതിൽ ഒരിടത്തും തന്റെ മാത്രം കഴിവ് കൊണ്ടാണ് ജയിച്ചത് എന്ന് രമ അവകാശപ്പെട്ടിട്ടില്ല. പോരെങ്കിൽ യു.ഡി.എഫിന്റെ നിരുപാധിക പിന്തുണയോടെയാണ് വിജയിച്ചതെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നു രമ എടുത്തു പറയുന്നുമുണ്ട്.
Result: Manipulated Media/Partly False
Our Sources
https://www.mangalam.com/news/detail/488006-latest-news-k-k-ramas-new-response.html
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.