Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ആദ്യ പത്രസമ്മേളനത്തിൽ തന്നെ വർഗീയ കക്ഷിയായ ലീഗിനെ ലക്ഷ്യം വെച്ച് പുതിയ പ്രതിപക്ഷ നേതാവ് വിഡി.സതീശൻ എന്ന് വാദിക്കുന്ന ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്.കോൺഗ്രസിനെ ലീഗിന്റെ തടവറയിൽ നിന്നും രക്ഷിക്കുമെന്ന് സതീശൻ പറഞ്ഞതായാണ് ആ പോസ്റ്റിൽ പറയുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനം അറിഞ്ഞ ശേഷം എറണാകുളം ഡി സി സി ആപ്പീസിൽ വെച്ച് പത്രസമ്മേളനം നടത്തി വി ഡി സതീശൻ പറഞ്ഞ കാര്യമാണ് ബഹുകേമം. ആദ്യമായി അദ്ദേഹം പറഞ്ഞത്, യുഡിഎഫിൻറെ പ്രഥമ പരിഗണന വർഗീയതയെ എതിർക്കലാണ്, ഭൂരിപക്ഷ, ന്യൂനപക്ഷ, വർഗീയതയെ എതിർക്കലാണ് എന്നാണ് വി ഡി സതീശൻ പറഞ്ഞിരിക്കുന്നത്, എന്നാണ് പോസ്റ്റ് പറയുന്നത്.പ്രണയം ചുവപ്പിനോട് മാത്രം എന്ന ഐ ഡിയിൽ നിന്നും ഇത് പോസ്റ്റ് ചെയ്തപ്പോൾ ഇതിനു 1.7 K വ്യൂവുകളുണ്ട്. എ കമ്മ്യൂണിസ്റ്റ് സക്സസ് എന്ന ഐ ഡിയിൽ നിന്നും ഇത് പോസ്റ്റ് ചെയ്തപ്പോൾ 4. 3 K വ്യവുകളും ഉണ്ട്.

‘യുഡിഎഫിന്റെ എല്ലാ ഘടക കക്ഷികളുടെയും അനുവാദത്തോടെ ഞാന്‍ പറയുന്നു ഇനി മുതല്‍ കേരളത്തിലെ യുഡിഎഫിന്റെ ഒന്നാമത്തെ പരിഗണന വര്‍ഗീയതയെ പറിച്ചെറിയുക അല്ലെങ്കില്‍ കുഴിച്ചുമൂടുക എന്നതാണ്. അതിന് സംഘപരിവാര്‍ ശക്തികളെ മാത്രമല്ല ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും അതിന്റെ മുന്‍പന്തിയില്‍ നിന്ന് എതിര്‍ക്കുന്ന യുഡിഎഫ് ആയിരിക്കും ഇനിയെന്ന് ഉറപ്പു നല്‍കുന്നു.’വർഗീയ പാർട്ടികളെ കുറിച്ച് പറയുന്ന ഭാഗത്ത് ഇതാണ് സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞത്. അത് മനോരമ ചാനലിന്റെ റിപ്പോർട്ടിൽ അടക്കം വ്യക്തമാണ്. ലീഗ് എന്ന വാക്ക് സതീശൻ പറഞ്ഞില്ലെന്നു മാത്രമല്ല,യുഡിഎഫിന്റെ എല്ലാ ഘടക കക്ഷികളുടെയും അനുവാദത്തോടെ ഞാന്‍ ഇത് പറയുന്നത് എന്ന് സതീശൻ വ്യക്തമാക്കുകയും ചെയ്തു.

ഇതേ കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലും സതീശൻ പറഞ്ഞിട്ടുള്ളതാണ്.സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആണ് കേരളത്തിന്റെ പൊതുബോധം. ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണിൽ വർഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യു.ഡി.എഫിന്റെ പ്രഥമ പരിഗണന. ഞാൻ എന്നും പറഞ്ഞിട്ടുള്ളത് പോലെ വർഗീയതയോടു സന്ധിയില്ലാത്ത സമരം ആണ് എന്റെ രാഷ്ട്രീയം. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയെയും ഒരു പോലെ എതിർത്തു തോൽപ്പിക്കുന്ന പോരാട്ടം ആവണം നമ്മൾ നടത്തേണ്ടത്. ഒരു സമുദായ സംഘടനയ്ക്കും കീഴ്പ്പെട്ടാതെ നെഹ്രുവിയൻ സോഷ്യലിസത്തിൽ അധിഷ്ഠിതമായ കോൺഗ്രസിന്റെ ആശയങ്ങളിൽ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവർത്തനമാവും നമ്മൾ മുന്നോട്ടു കൊണ്ടുപോവുക. ഈ ഫേസ്ബുക്ക് പോസ്റ്റ് കേരള കൗമുദി, മാധ്യമം തുടങ്ങിയ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.

വി ഡി സതീശൻ ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയതകളെ ഒരു പോലെ എതിർക്കും എന്ന് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ആ പ്രസ്താവനയിൽ ഒരിടത്തും മുസ്ലിം ലീഗിനെ പരാമർശിച്ചിട്ടില്ല. മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണ് എന്നും സതീശൻ പറഞ്ഞിട്ടില്ല.
https://www.facebook.com/VDSatheeshanParavur/posts/4151064391619161
https://keralakaumudi.com/news/news.php?id=554500&u=opposition-leader-vd-satheesan-fb-post-2021-may
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
November 18, 2025
Sabloo Thomas
November 17, 2025
Sabloo Thomas
November 15, 2025