Monday, December 23, 2024
Monday, December 23, 2024

HomeFact CheckPoliticsശ്രീരാമ വേഷം ധരിച്ച ആൾക്ക് സോണിയ ഗാന്ധി തിലകം ചാർത്തുന്ന ഫോട്ടോ 2018 ലേത്

ശ്രീരാമ വേഷം ധരിച്ച ആൾക്ക് സോണിയ ഗാന്ധി തിലകം ചാർത്തുന്ന ഫോട്ടോ 2018 ലേത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമിലെ സൗരഭ് പാണ്ഡേയാണ്. അത് ഇവിടെ വായിക്കാം.)

”ശ്രീരാമ വേഷം ധരിച്ച ആൾക്ക് സോണിയ ഗാന്ധി തിലകം ചാർത്തുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.”ജൂഡോ യാത്ര കേരളം വിട്ടു. രാമനും സീതയും ഹനുമാനും ഒക്കെ പ്രത്യക്ഷപെട്ടു തുടങ്ങി,” എന്ന വിവരണത്തോടെയാണ് വൈറലാവുന്നത്.

Muhammad Noushad Konickal എന്ന ഐഡിയിൽ നിന്നുള്ള ഫോട്ടോ ഞങ്ങൾ കാണുമ്പോൾ അതിന് 21 ഷെയറുകൾ ഉണ്ടായിരുന്നു.

Muhammad Noushad Konickal ‘s Post

Shibu Tharian എന്ന ഐഡിയിൽ നിന്നും 15 പേർ പോസ്റ്റ് ഷെയർ ചെയ്തതായി ഞങ്ങളുടെ പരിശോധനയിൽ തെളിഞ്ഞു.

Shibu Tharian ‘s post

മുൻപ് മറ്റൊരു അവകാശവാദത്തിനൊപ്പവും ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടിരുന്നു. ”കാലത്തിന്റെ കാവ്യനീതി. ഒന്നും രണ്ടുമല്ല 20 സീനിയർ വക്കിലൻമാരെയാണ് അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിനെതിരെ കേസ് വാദിക്കാൻ ഈ മദാമ്മ അണിനിരത്തിയത്. കാലം പോയ പോക്കേ. ഇതാ ഇപ്പോൾ പൂജ പന്തലിൽ സിന്ദൂരവുമായി എത്തിയിരിക്കുന്നു,” എന്നായിരുന്നു അന്നത്തെ അവകാശവാദം.

ഈ അവകാശവാദത്തോടൊപ്പം Gopa Kumar എന്ന ഐഡി Metroman എന്ന ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പോസ്റ്റിന് 389 ഞങ്ങൾ കാണുമ്പോൾ ഷെയറുകൾ ഉണ്ടായിരുന്നു.

Gopa Kumar‘s Post

ഇതേ അവകാശവാദത്തോടൊപ്പം സ്വയംസേവകൻ എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിന് 97 ഷെയറുകൾ ഉണ്ടായിരുന്നു.

സ്വയംസേവകൻ‘s Post

Fact Check/Verification

ശ്രീ രാമ വേഷത്തിൽ കാണുന്ന കലാകാരന് തിലകം ചാർത്തുന്ന സോണിയാ ഗാന്ധി എന്ന വിവരണത്തോടൊപ്പം ചിത്രം ഗൂഗിളിൽ സേർച്ച് ചെയ്തു. അപ്പോൾ, 2018 ഒക്ടോബർ 19-ന് കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കിട്ട ഒരു ട്വീറ്റ് ഞങ്ങൾക്ക് ലഭിച്ചു. അതിൽ വൈറൽ ചിത്രം ഉണ്ട്.

Result’s of the keyword search

ദസറയോടനുബന്ധിച്ച് രാംലീല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും പങ്കെടുത്തതായി കോൺഗ്രസ് പാർട്ടി പങ്കിട്ട ട്വീറ്റിൽ പറയുന്നു.

മറ്റ് ചില കീവേഡുകളുടെ സഹായത്തോടെ തിരഞ്ഞപ്പോൾ, മറ്റ് നിരവധി ട്വീറ്റുകൾ ഞങ്ങൾ കണ്ടെത്തി. ഇതിൽ നിന്നും വൈറൽ ചിത്രം ഈ വർഷത്തെ ദസറ പരിപാടിയിൽ നിന്നുള്ളതല്ല, 2018 മുതൽ പ്രചാരത്തിലുള്ളതാണ് എന്ന് സ്ഥീരീകരിച്ചു.

NDTVABP News , Zee News എന്നിവ ഉൾപ്പെടെയുള്ള 2018 ഒക്ടോബറിൽ  പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ പ്രസ്തുത പരിപാടിയിൽ  സോണിയാഗാന്ധി, ഡോ. മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധിഎന്നിവർ പങ്കെടുത്തതിനെ കുറിച്ച് വാർത്ത നൽകിയിട്ടുണ്ട്.

കഴിഞ്ഞ കുറേ വർഷങ്ങളായി രാമായണകഥാപാത്രങ്ങളുടെ വേഷം ധരിച്ച കലാകാരന്മാരെ സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ  തിലകം ചാർത്തി അഭിവാദ്യം ചെയ്യാറുണ്ട്. അത്തരംപല ചിത്രങ്ങളും  Getty Imagesലും  India Content ലും ഇത്തരം പടങ്ങൾ കണ്ടെത്താനാവും.

വായിക്കാം: നിരോധിത പാൻ മസാല ഉപയോഗിക്കുന്ന കേരള പൊലീസ്  ഉദ്യോഗസ്ഥൻ അല്ല വീഡിയോയിൽ ഉള്ളത്

Conclusion

ശ്രീരാമ വേഷം ധരിച്ച കലാകാരന് സോണിയ ഗാന്ധി തിലകം ചാർത്തുന്ന ഈ ചിത്രത്തിന് ഏകദേശം 4 വർഷം പഴക്കമുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ കുറേ വർഷങ്ങളായി ദസറയോടനുബന്ധിച്ച് വിവിധ പരിപാടികളിൽ പങ്കെടുത്ത് രാമായണ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കലാകാരന്മാരെ ആദരിക്കാറുണ്ട്.

Result: False

Our Sources

Tweet shared by Congress on 19 October, 2018

Tweet shared by Rachit Seth on 19 October 2018

Reports of NDTV on October 19,2018

Report of ABP News on October 19,2018

Report of  Zee News on October 19,2018

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular