Monday, December 23, 2024
Monday, December 23, 2024

HomeFact CheckReligionFact Check: 102 ശബരിമല തീർത്ഥാടകർ മരിച്ചത് ആരുടെ ഭരണകാലത്ത്?

Fact Check: 102 ശബരിമല തീർത്ഥാടകർ മരിച്ചത് ആരുടെ ഭരണകാലത്ത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim: ഉമ്മൻ ചാണ്ടി ഭരണ കാലത്ത് തിരക്കിൽ 102 ശബരിമല തീർത്ഥാടകർ മരിച്ചു.
Fact: സംഭവം നടക്കുമ്പോൾ വി എസ് അച്യുതാനന്ദനാണ് മുഖ്യമന്ത്രി.

ഉമ്മൻ ചാണ്ടി ഭരണകാലത്ത് തിരക്കിൽ 102 ശബരിമല തീർത്ഥാടകർ മരിച്ചപ്പോൾ ഇടത് പക്ഷം വർഗീയ മുതലെടുപ്പിന് ശ്രമിച്ചില്ല എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. ചില പോസ്റ്റുകൾക്കൊപ്പം 102 അയ്യപ്പ ഭക്തരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തത്തിന് ഇന്ന് 10 വയസ് എന്ന 24 ന്യൂസ് കൊടുത്ത  വാർത്തയുടെ സ്ക്രീൻഷോട്ടും കൊടുത്തിട്ടുണ്ട്. 
Left Cyber Wing എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 121 ഷെയറുകൾ ഉണ്ടായിരുന്നു.

Left Cyber Wing's Post 
Left Cyber Wing’s Post 


ഞങ്ങൾ കാണും വരെ നെച്ചു മുനക്കകടവ് എന്ന ഐഡിയിൽ നിന്നും 65 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

നെച്ചു മുനക്കകടവ്'s Post
നെച്ചു മുനക്കകടവ്’s Post

Rajesh M എന്ന ഐഡിയിൽ നിന്നും ഇതേ പോസ്റ്റ് 29 പേർ ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

Rajesh M's Post
Rajesh M’s Post

“ഉമ്മൻ ചാണ്ടി ഭരണകാലത്ത് തിക്കിലും തിരക്കിലും പെട്ട് ഒന്നും രണ്ടുമല്ല 102 ശബരിമല തീർത്ഥാടകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.അന്നു പോലും ഇടത് പക്ഷത്ത് നിന്ന് വർഗീയ മുതലെടുപ്പിന് ആരും ശ്രമിച്ചില്ല,” എന്നാണ് പോസ്റ്റ് പറയുന്നത്.

“ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത് അഭൂതപൂർവ്വമായ തിരക്കാണ്. ഭൂപ്രകൃതി ദുഷ്കരമാണ്. വളരെ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വന്നു എന്നത് തീർത്ഥാടകരെ സംബന്ധിച്ചു വിഷമകരമാണ്. പക്ഷെ അതാരുടെയും കുറ്റമല്ലല്ലോ,” പോസ്റ്റ് തുടരുന്നു.

“ചരിത്രത്തിലെ ഏറ്റവും മോശമായ മുന്നൊരുക്കം എന്നൊക്കെ പറഞ്ഞ് മാധ്യമങ്ങളും കോൺഗ്രസ് – സംഘി സഖ്യവും കുത്തിത്തിരിക്കുമ്പോൾ ചാണ്ടി സാർ കാലത്തെ കൂട്ടമരണങ്ങളിൽ പോലും മുതലെടുപ്പ് നടത്താൻ നോക്കാത്തവരാണ് ഇടത്പക്ഷം എന്നത് ചരിത്രമാണ്,” എന്നും പോസ്റ്റ് പറയുന്നു.

ഇവിടെ വായിക്കുക: Fact Check: ശബരിമലയിലെ തിരക്ക് കാണിക്കുന്ന വിവിധ ദൃശ്യങ്ങൾ

Fact Check/Verification

 ചില പോസ്റ്റുകൾക്കൊപ്പം 102 അയ്യപ്പ ഭക്തരുടെ മരണത്തിനിടയാക്കിയ പുല്ലുമേട് ദുരന്തത്തിന് ഇന്ന് 10 വയസ് എന്ന 24 ന്യൂസ് കൊടുത്ത വാർത്തയുടെ സ്ക്രീൻഷോട്ട് കൊടുത്തിരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. അത് ഒരു സൂചനയായി എടുത്ത്  24 ന്യൂസ് വെബ്സൈറ്റിൽ ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ 2021 ജനുവരി 14 ലെ വാർത്ത കണ്ടു. 

News report by 24 news
News report by 24 news

“പുല്ലുമേട് ദുരന്തത്തിന് ഇന്ന് 10 വയസ്. 2011 ജനുവരി 14നാണ് 102 അയ്യപ്പ ഭക്തരുടെ മരണത്തിനിടയാക്കിയ അപകടം സംഭവിച്ചത്. പുല്ലുമേട്ടില്‍ നിന്നും മകരവിളക്ക് കണ്ട് മടങ്ങിയ ഭക്തരാണ് തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞത്. ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞ്, അടുത്തവണ അയ്യനെ കാണാന്‍ വരുമെന്ന് ഉറപ്പ് നല്‍കി ഇറങ്ങിയ നൂറ്റി രണ്ടു അയ്യപ്പന്മാരുടെ ജീവനുകളാണ് പുല്ലുമേടില്‍ പൊലിഞ്ഞത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു ഇത്,” എന്നാണ് വാർത്ത പറയുന്നത്.

ഈ സൂചന വെച്ച് തിരഞ്ഞപ്പോൾ പുല്ലുമേട് ദുരന്തം നടന്ന വാർത്ത കൊടുത്ത മാതൃഭൂമി പത്രത്തിന്റെ ആർക്കൈവ് ചെയ്ത ലിങ്ക് കിട്ടി. 2011 ജനുവരി 15 ലെ പത്രത്തിൽ വി.ആര്‍. ഷിജു എന്ന റിപ്പോർട്ടറുടെ ബൈലൈനിൽ ഉള്ള വാർത്തയുടെ തലക്കെട്ട്, “ശബരിമലയ്ക്കടുത്ത് വന്‍ ദുരന്തം: 96 മരണം,” എന്നാണ്. “മരിച്ചത് മകരജ്യോതി കണ്ട് മടങ്ങിയ അയ്യപ്പ ഭക്തര്‍,” എന്ന ഉപശീർഷകവും വർത്തയ്‌ക്കൊപ്പമുണ്ട്. 

“മകരജ്യോതിദര്‍ശനംകഴിഞ്ഞ് പുല്ലുമേട്-വള്ളക്കടവ് കാനനപാതയിലൂടെ ശബരിമലത്തീര്‍ഥാടകര്‍ മടങ്ങുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 96 പേര്‍ മരിച്ചതായി ഇടുക്കി ജില്ലാ കളക്ടര്‍ അശോക്കുമാര്‍ സിംഗ് പുലര്‍ച്ചെ 2.35ഓടെ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രി 8.15-ഓടെയായിരുന്നു അപകടം. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. 60 മൃതദേഹങ്ങള്‍ കണ്ടെടുത്തു,” വാർത്ത പറയുന്നു.

“മരിച്ചവരില്‍ മലപ്പുറം വേങ്ങര സ്വദേശി പട്ടേല്‍ കോരുക്കുട്ടി (60), മൈസൂര്‍ സ്വദേശി സുരേഷ് (19) എന്നിവരെ തിരിച്ചറിഞ്ഞു,” വാർത്ത തുടരുന്നു.
“മകരജ്യോതികാണുന്നതിനായി അയ്യപ്പന്‍മാര്‍ കയറി നിന്ന വാഹനം തീര്‍ത്ഥാടകര്‍ക്കിടയിലേക്ക് മറിയുകയായിരുന്നു. ഇതു മൂന്നുവട്ടം കരണംമറിഞ്ഞു. ഇതിനിടെ, ചിലര്‍ മറിഞ്ഞുവീണു. അവരുടെ മുകളിലേയ്ക്കായി പുറകില്‍നിന്നിരുന്നവരും വീണു. അഭൂതപൂര്‍വമായ തിരക്കില്‍ നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഒന്നും തന്നെയില്ല,” വാർത്ത കൂടി ചേർത്തു.

Archived version of News report in Mathrubhumi on January 15,2011
Archived version of News report in Mathrubhumi on January 15,2011

2011 ജനുവരി 18 ലെ മാതൃഭൂമി പത്രത്തിന്റെ ആർക്കൈവ് ചെയ്ത ലിങ്കും ഞങ്ങളുടെ ശ്രദ്ധയിൽ വന്നു.ആ ലിങ്കിലെ വാർത്ത ഇങ്ങനെ പറയുന്നു: “പുല്ലുമേട് ദുരന്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം വേഗം പൂര്‍ത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 102 അയ്യപ്പന്മാര്‍ മരിച്ച പുല്ലുമേട്ടിലെ ദുരന്തസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.ഇതിൽ നിന്നും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രിയെന്നും അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്തായിരുന്നു അപകടം എന്നും മനസ്സിലായി.

News report in Mathrubhumi on January 18,2011
Archived version of News report in Mathrubhumi on January 18,2011

2015 ജനുവരി 15;ലെ ഇന്ത്യൻ എക്സ്പ്രസ്സ് പത്രം പറയുന്നത് ശബരിമല ദുരന്തത്തിൽ മരണം 104ലായി ഉയർന്നുവെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നുമാണ്.  

News report in the Indian Express
News report in the Indian Express

കേരള നിയമ സഭയുടെയും സംസ്‌ഥാന സർക്കാരിന്റെ പൊതു ഭരണ വകുപ്പിൻെറയും വെബ്‌സൈറ്റുകൾ പ്രകാരം 2006 മേയ് 18 മുതൽ 2011 മേയ് 14 വരെ സിപിഎം നേതാവ് വി എസ് അച്യുതാനന്ദൻ ആയിരുന്നു മുഖ്യമന്ത്രി എന്നാണ്.

ഇവിടെ വായിക്കുക: Fact Check: മുസ്ലീം യുവാവിന് തോക്ക് നൽകി യുപി പോലീസ് തീവ്രവാദിയായി ചിത്രീകരിച്ചോ?

Conclusion

ഉമ്മൻ ചാണ്ടിയുടെ ഭരണ കാലത്തല്ല, വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2011 ജനുവരിയിലാണ് പുല്ലുമേട് ദുരന്തം ഉണ്ടായത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result:  Partly False

ഇവിടെ വായിക്കുക: Fact Check: ശബരിമലയിൽ ഹിന്ദു ബാലനായ ഭക്തനോട് മോശമായി പെരുമാറിയോ?

Sources
Report by 24 News on January 14, 2021
Report in Mathrubhumi on January 15, 2011
Report in Mathrubhumi on January 18, 2011
Report in the New Indian Express on January 15, 2011
Information on the Niyamasabha website
Information in General Administration Department, Government of Kerala website


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular