Tuesday, November 5, 2024
Tuesday, November 5, 2024

HomeFact CheckViralFact Check: റെയിൽവേ ട്രാക്കിൽ കുട്ടി കല്ല് വെക്കുന്ന സംഭവം 2018ലേതാണ് 

Fact Check: റെയിൽവേ ട്രാക്കിൽ കുട്ടി കല്ല് വെക്കുന്ന സംഭവം 2018ലേതാണ് 

Authors

Sabloo Thomas
Pankaj Menon

Claim

റെയിൽവേ ട്രാക്കിൽ കല്ല് വെച്ചതിന് റെയിൽവെ തൊഴിലാളികൾ ഒരു ആൺകുട്ടിയെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ

“ട്രയിൻ ട്രാക്കിൽ നിറയെ കല്ലു നിരത്തി ബാലൻ, രാജ്യവ്യാപകമായി ട്രയിനുകൾക്കും ട്രാക്കുകൾക്കും നേരേ നിഗൂഢമായ ആക്രമണം വർദ്ധിക്കുന്നു,” എന്ന വിവരണത്തോടൊപ്പമാണ് ഷെയർ ചെയ്യപ്പെടുന്നത്.

Courtesy: Facebook/Karma News Channel
Courtesy: Facebook/Karma News Channel

ഇവിടെ വായിക്കുക: Fact Check: ഗുസ്തി താരം സാക്ഷി മല്ലിക് സമരത്തില്‍ നിന്നും പിന്മാറിയോ?

Fact

വീഡിയോയിൽ പറയുന്ന സംഭവത്തെ കുറിച്ച്  ഞങ്ങൾ അന്വേഷണം ആരംഭിച്ചു. രണ്ട് റെയിൽവേ ജീവനക്കാർ ഒരു ആൺകുട്ടിയുടെ കൈപിടിച്ച് നിൽക്കുന്നത് വിഡിയോയിൽ കാണിക്കുന്നുണ്ട്. മറ്റു ചിലർ  സംഭവം ചിത്രീകരിക്കുന്നു. ക്യാമറയ്ക്ക് പിന്നിലുള്ള ഒരാൾ ആൺകുട്ടിയോട് “അവിടെ (റെയിൽവേ ട്രാക്കിൽ) കല്ല് ഇട്ടത് ആരാണ്” എന്ന് ചോദിക്കുന്നത് കേൾക്കാം. അതിന് തനിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്ന് കുട്ടി മറുപടി നൽകുന്നു. വീണ്ടും ചോദിച്ചപ്പോൾ, “പപ്പു” എന്ന് വിളിക്കുന്ന ഒരാളാണ് ഇത് ചെയ്തതെന്ന് കുട്ടി അവകാശപ്പെടുന്നു. എവിടെ നിന്നാണ് എന്ന് ചോദിച്ചപ്പോൾ കുട്ടി പറയുന്നു “ദേവനഗർ.”

ആൺകുട്ടിയുടെ കൈയിൽ പിടിച്ചിരിക്കുന്നയാൾ അവന്റെ പിതാവിനെക്കുറിച്ച് അന്വേഷിക്കുന്നു. അച്ഛൻ ഒരു കണ്ടക്ടറാണെന്ന് കുട്ടി പറയുന്നു. ആ മനുഷ്യൻ കുട്ടിയുടെ പിതാവിന്റെ മൊബൈൽ നമ്പർ ചോദിക്കുന്നു.

റെയിൽവേ ട്രാക്കിൽ എത്ര തവണ കല്ല് വെച്ചു എന്ന ചോദ്യത്തിന്, ഇത്  ആദ്യമായാണെന്ന് കുട്ടി പറയുന്നു. ക്യാമറ പിന്നീട് റെയിൽവേ ട്രാക്കുകളിൽ സ്ഥാപിച്ചിരിക്കുന്ന കല്ലുകൾ കാണിക്കുന്നു.

താൻ ദേവനഗർ സ്വദേശിയാണെന്ന് ആൺകുട്ടി പറയുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. കൂടാതെ, വീഡിയോയിൽ കേട്ട കന്നഡ ഉച്ചാരണം കലബുറഗി ഉൾപ്പെടുന്ന കല്യാൺ കർണാടക പ്രദേശത്ത് നിന്നുള്ളതാണെന്നും ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

ഇതിനെത്തുടർന്ന്, ഞങ്ങൾ ഗൂഗിളിൽ “Devanagar, “Kalaburagi,” “Karnataka ” എന്ന വാക്കുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തു. അപ്പോൾ കലബുറഗി റെയിൽവേ സ്റ്റേഷന് സമീപം “ദേവനഗർ” എന്നൊരു സ്ഥലം കണ്ടെത്താൻ കഴിഞ്ഞു. സംഭവം നടന്നത് ആ പ്രദേശത്താണെന്ന് ഇതിൽ നിന്നും സൂചന ലഭിച്ചു.

Courtesy: Google Map
Courtesy: Google Map

എങ്കിലും, സംഭവത്തെക്കുറിച്ചുള്ള വാർത്താ റിപ്പോർട്ടുകളൊന്നും ഞങ്ങൾക്ക് തിരച്ചിലിൽ  കണ്ടെത്താനായില്ല.
തുടർന്ന്, പ്രജാവാണി ഡെയ്‌ലി കലബുറഗിയുടെ മുതിർന്ന ലേഖകൻ മനോജ് കുമാർ ഗുഡ്ഡിയോട് ന്യൂസ്‌ചെക്കർ സംസാരിച്ചു. “2018-ലെ സംഭവമാണ് വീഡിയോ കാണിക്കുന്നത്. ഇക്കാര്യത്തിൽ ഒരു പരാതിയും രജിസ്റ്റർ ചെയ്തിട്ടില്ല” എന്ന്  അദ്ദേഹം പറഞ്ഞു.

കലബുറഗിയിലെ വാഡി റെയിൽവേ സ്‌റ്റേഷനിലെ പോലീസ് സബ് ഇൻസ്‌പെക്ടർ എം പാഷയെ ഞങ്ങൾ ബന്ധപ്പെട്ടു. വീഡിയോ 2018-ലെ സംഭവത്തിൽ നിന്നുള്ളതാണെന്നും ഇക്കാര്യത്തിൽ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.  

 “കുട്ടികൾ കളിയായി റെയിൽവേ ട്രാക്കുകളിൽ കല്ലുകൾ സ്ഥാപിച്ചതായിരുന്നു. അതൊന്നും ഗൗരവമുള്ള സംഭവമായിരുന്നില്ല. ഒഡീഷ ട്രെയിൻ അപകടത്തിന് ശേഷം പഴയ വീഡിയോയ്ക്ക് വൻ സ്വീകാര്യത ലഭിച്ചുവെന്നും റെയിൽവേ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ പോലും സംഭവത്തെ കുറിച്ച് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ടെന്നും,” പാഷ പറഞ്ഞു.

ഇവിടെ വായിക്കുക: Fact Check: സ്വീഡൻ സെക്സിനെ ഒരു കായിക വിനോദമായി അംഗീകരിച്ചോ?

Result: Missing Context

Sources
Conversation With Manoj Kumar Guddi, Senior Correspondent, Prajavani Daily Kalaburagi
Conversation With M. Pasha, Police Sub Inspector of  Wadi Railway Station
Self Analysis


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas
Pankaj Menon

Most Popular