Saturday, November 16, 2024
Saturday, November 16, 2024

HomeFact CheckViralFact Check: സ്വീഡൻ സെക്സിനെ ഒരു കായിക വിനോദമായി അംഗീകരിച്ചോ?

Fact Check: സ്വീഡൻ സെക്സിനെ ഒരു കായിക വിനോദമായി അംഗീകരിച്ചോ?

Authors

Kushel HM is a mechanical engineer-turned-journalist, who loves all things football, tennis and films. He was with the news desk at the Hindustan Times, Mumbai, before joining Newschecker.

Sabloo Thomas
Pankaj Menon

Claim
സ്വീഡൻ സെക്സിനെ ഒരു കായിക വിനോദമായി അംഗീകരിച്ചു.
Fact
സ്വീഡിഷ് സ്‌പോർട്‌സ് ഫെഡറേഷൻ സെക്‌സിനെ സ്‌പോർട്‌സ് ആയി അംഗീകരിക്കാനുള്ള അപേക്ഷ നിരസിച്ചു.

മാതൃഭൂമിയും കൈരളി ടിവിയും അടക്കമുള്ള മലയാള മാധ്യമങ്ങൾ സ്വീഡൻ സെക്സിനെ ഒരു കായിക വിനോദമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആദ്യത്തെ ലൈംഗിക മത്സരം ഈ ആഴ്ച നടക്കുമെന്നും വാർത്ത പ്രസിദ്ധീകരിച്ചു.

കൈരളിയുടെ വാർത്ത പ്രകാരം,”ജൂണ്‍ എട്ടിന് ഒരു സെക്‌സ് ചാമ്പ്യന്‍ഷിപ്പും നടത്താൻ സ്വീഡൻ തയ്യാറെടുത്തിരിക്കുകയാണ്. സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരില്‍ നടത്തുന്ന മത്സരം ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.”
“യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ ഓരോ ദിവസവും ആറുമണിക്കൂര്‍ മത്സരിക്കും. ദിവസത്തിലെ വ്യത്യസ്ത മത്സരങ്ങളില്‍ ഓരോരുത്തര്‍ക്കും 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം ലഭിക്കും,” വാർത്ത തുടരുന്നു.

ഈ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജിലും ഈ വാർത്ത കൊടുത്തിട്ടുണ്ട്. മാതൃഭൂമിയുടെ ഈ വിഷയത്തിലുള്ള ഫേസ്ബുക്ക് റീൽസിന് ഞങ്ങൾ കാണും വരെ 135 ഷെയറുകൾ ഉണ്ടായിരുന്നു.

Screen shot of the reels from Mathrubhumi
Screen shot of the reels from Mathrubhumi

മാതൃഭൂമി അവരുടെ ഫേസ്ബുക്ക് പേജിൽ കൊടുത്ത വാർത്ത ഞങ്ങൾ കാണും വരെ 114 പേർ ഷെയർ ചെയ്തിട്ടുണ്ട്.

Mathurbhumi's Facebook page
Mathurbhumi’s Facebook page

കൈരളി ടിവിയുടെ ഫേസ്ബുക്ക് പേജിലെ വാർത്തയ്ക്ക് 34 ഷെയറുകളാണ് ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നത്.

Kairail tv's Facebook post
Kairail tv’s Facebook post

ഈ മാധ്യമങ്ങളുടെ ചുവട് പിടിച്ച്,ചില ഫേസ്ബുക്ക് പ്രൊഫൈലുകളും ഈ അവകാശവാദം ഷെയർ ചെയ്തിട്ടുണ്ട്.

ഇവിടെ വായിക്കുക:Fact Check:യോഗേന്ദ്ര യാദവിന്റെ ശരിയായ പേര് സലിം എന്നാണോ?

Fact Check/Verification


ജൂൺ 8ന് ആരംഭിക്കുമെന്ന് പറയുന്ന ഇത്തരമൊരു ടൂർണമെന്റിന് ഇതുവരെ ഔദ്യോഗിക വെബ്‌സൈറ്റ് ഇല്ലെന്ന കാര്യം ഞങ്ങൾ  ശ്രദ്ധിച്ചു. പ്രധാന അന്താരാഷ്ട്ര, യൂറോപ്യൻ വാർത്താ ഔട്ട്‌ലെറ്റുകൾ അത്തരം ഒരു മത്സരത്തെക്കുറിച്ചോ സെക്സിനെ ഒരു കായിക ഇനമായി സ്വീഡൻ അംഗികരിച്ചതിനെ കുറിച്ചോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഞങ്ങൾ ശ്രദ്ധിച്ചു. അത് ഈ പ്രചരണത്തിന്റെ നിജസ്ഥിതിയെ കുറിച്ച് ഞങ്ങളിൽ  സംശയങ്ങൾ ജനിപ്പിച്ചു.

ഞങ്ങൾ പിന്നീട് ഉചിതമായ വാക്കുകൾ  കീവേഡ് സേർച്ച് നടത്തി. അത്‌  സ്വീഡിഷ് വാർത്താ ഔട്ട്‌ലെറ്റായ Goterbergs-Postenന്റെ 2023 ഏപ്രിൽ 26-ലെ ഒരു ലേഖനത്തിലേക്ക് ഞങ്ങളെ നയിച്ചു. സെക്സിനെ കായിക ഇനമായി പരിഗണിക്കാനുള്ള അപേക്ഷ നിരസിക്കപ്പെട്ടുവെന്ന് ആ ലേഖനം പറയുന്നു.

ഈ വിശദീകരണം NDTVയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. “സ്വീഡിഷ് മാധ്യമത്തിന്റെ വാർത്ത അനുസരിച്ച്, സ്വീഡനിൽ ഒരു ഫെഡറേഷൻ ഓഫ് സെക്‌സ് ഉണ്ട്. അതിന്റെ ചീഫ് ഡ്രാഗൻ ബ്രാക്‌റ്റിക് ഒരു ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചു, എന്നാൽ നാഷണൽ സ്‌പോർട്‌സ് കോൺഫെഡറേഷനിൽ അംഗമാകാനുള്ള ഫെഡറേഷന്റെ അപേക്ഷ നിരസിക്കപ്പെട്ടു. ഈ വർഷം ജനുവരിയിൽ മിസ്റ്റർ ബ്രാക്‌റ്റിക് അപേക്ഷ സമർപ്പിച്ചിരുന്നു,” റിപ്പോർട്ട് പറയുന്നു.

Screen shot of Goterbergs-Posten's report
Screen shot of Goterbergs-Posten’s report

2023 ജനുവരി 19 ലെ മറ്റൊരു സ്വീഡിഷ് മാധ്യമമായ TV4-ന്റെ ഒരു റിപ്പോർട്ടും ഞങ്ങൾ കണ്ടു. ദേശീയ സ്‌പോർട്‌സ് ഫെഡറേഷന്റെ ചെയർമാൻ ബിയോൺ എറിക്‌സൺ, ലൈംഗികതയെ ഒരു സ്‌പോർട്‌സായി അംഗീകരില്ലെന്ന്  വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്. സമാനമായ ഒരു ലേഖനം ഇവിടെ കാണാം.

Courtesy: TV4
Courtesy: TV4

തുടർന്ന് ഞങ്ങൾ സ്വീഡിഷ് സ്പോർട്സ് കോൺഫെഡറേഷനെ ബന്ധപ്പെട്ടു. പ്രചരിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് അവർ വ്യക്തമാക്കി.
“ സ്വീഡിഷ് സ്‌പോർട്‌സ് കോൺഫെഡറേഷനിൽ സെക്‌സ് ഫെഡറേഷൻ അംഗമായതായി ചില സ്ഥലങ്ങളിലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സ്വീഡിഷ് സ്‌പോർട്‌സിനെയും സ്വീഡനെയും കളങ്കപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള തെറ്റായ വിവരമാണിത്. സ്വീഡിഷ് സ്‌പോർട്‌സ് കോൺഫെഡറേഷനിൽ സെക്‌സ് ഫെഡറേഷൻ അംഗമല്ല. ഈ വിവരങ്ങളെല്ലാം തെറ്റാണ്,”സ്വീഡിഷ് സ്പോർട്സ് കോൺഫെഡറേഷന്റെ കമ്മ്യൂണിക്കേഷൻ ആൻഡ് പ്രസ് മേധാവി അന്ന സെറ്റ്സ്മാൻ പറഞ്ഞു.

സെക്‌സിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നടക്കുമെന്നും ജൂൺ 8ന് സ്വീഡനിൽ അത് ആരംഭിക്കുമെന്നും സംഘാടകരായ സെക്സ്  ഫെഡറേഷൻ ഞങ്ങളെ അറിയിച്ചു. എന്നാൽ സെക്സ് ഒരു  കായിക വിനോദമായി സ്വീഡൻ  അംഗീകരിച്ചിട്ടില്ലെന്ന് അവർ സ്ഥിരീകരിച്ചു.

“സെക്‌സിനെ ഒരു കായിക ഇനമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. അത് സാമ്പത്തിക കാരണങ്ങളാലാണ്. കായിക വിനോദമായി അംഗീകരിച്ചാൽ പരിശീലന സൗകര്യങ്ങൾ, റഫറിമാർ, റഫറി പരിശീലനം, കോഴ്സുകൾ എന്നിവയ്ക്കായി സ്പോർട്സ് ഫെഡറേഷൻ പണം നൽകേണ്ടിവരും. അതാണ് അവർ ഞങ്ങളെ അംഗീകരിക്കാത്തതിന്റെ കാരണം. ഈ വർഷം അവർ ഇ-സ്‌പോർട്ടിനെ ഒരു കായിക വിനോദമായി അംഗീകരിച്ചിരുന്നു. ആയുസ്സ് വർദ്ധിപ്പിക്കുന്ന ആരോഗ്യകരമായ ശാരീരിക പ്രവർത്തനത്തേക്കാൾ പ്രാധാന്യമുള്ള കായിക വിനോദമാണോ കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നു വീഡിയോ ഗെയിം കളിക്കുന്നത്? യുറോപ്യൻ ചാമ്പ്യൻഷിപ്പ് ഇൻ സെക്‌സ് നിലവിലുണ്ട്. അത് ജൂൺ 8-ന് സ്വീഡനിൽ ആരംഭിക്കുന്നു. ഇതൊരു കായിക വിനോദമാണോ അല്ലയോ എന്നത് അത്ര പ്രധാനമല്ല. യൂറോ-വിഷൻ ഒരു മത്സരമാണ്, പക്ഷേ ഒരു കായിക വിനോദമല്ലല്ലോ. സെക്സിൽ പരിശീലനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കാൻ സർക്കാർ അനുമതിയുള്ള ലോകത്തിലെ ഏക സംഘടന സ്വീഡിഷ് സെക്‌സ് ഫെഡറേഷനാണെന്ന്,” സെക്സ്  ഫെഡറേഷൻ ഇമെയിലിൽ പറയുന്നു.

ഇവിടെ വായിക്കുക: Fact Check: പാർവതി ഷോൺ കേരളത്തിൽ ജീവിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞത് എന്തിന്?

Conclusion

സ്വീഡൻ സെക്സിനെ കായിക വിനോദമായി പ്രഖ്യാപിച്ചുവെന്ന വാർത്തകൾ വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ  കണ്ടെത്തി.

ഇവിടെ വായിക്കുക:Fact Check: ഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി 30 ശതമാനം ഇളവ് അനുവദിക്കുന്നുണ്ടോ?

Result: False

Sources
Email from Swedish Sports Confederation
Goterbergs-Posten report, April 26, 2023
TV4 report, January 19, 2023


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Kushel HM is a mechanical engineer-turned-journalist, who loves all things football, tennis and films. He was with the news desk at the Hindustan Times, Mumbai, before joining Newschecker.

Sabloo Thomas
Pankaj Menon

Most Popular