Friday, March 29, 2024
Friday, March 29, 2024

HomeFact Checkകോവിഡിന്റെ കാലത്ത് കട തുറക്കാൻ പോവുന്ന വ്യാപാരിയെ ലാത്തിച്ചാർജ്ജ് ചെയ്യുന്ന ദൃശ്യമാണോ പ്രചരിക്കുന്നത്?

കോവിഡിന്റെ കാലത്ത് കട തുറക്കാൻ പോവുന്ന വ്യാപാരിയെ ലാത്തിച്ചാർജ്ജ് ചെയ്യുന്ന ദൃശ്യമാണോ പ്രചരിക്കുന്നത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

കോവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷമുള്ള ലോക്ക്ഡൗൺ തുടരുമ്പോഴും   ചൊവാഴ്ച   14,539 പുതിയ കോവിഡ് -19 കേസുകളും 124 മരണങ്ങളും കേരളത്തിൽ രേഖപ്പെടുത്തി.

കേരളത്തിൽ മൊത്തം അണുബാധിതരുടെ  എണ്ണം 30,87,673 ഉം മരണസംഖ്യ 14,810 ഉം ആയി ഉയർന്നു.  ചൊവാഴ്ച  ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളമാണ്. 

മുഖ്യമന്ത്രി പിണറായി വിജയൻ സൽഹിയിൽ നിന്നും വ്യാപാരി വ്യവസായി ഏകോപന സമിതി  സംസ്ഥന പ്രസിഡണ്ട് ടി.നസീറുദ്ദീൻ നേരിൽ വിളിച്ച് ആവശ്യപ്പെട്ടത് പ്രകാരം നാളെ ആരംഭിക്കാനിരുന്ന കട തുറക്കൽ സമരം മാറ്റി വെച്ചിരിക്കുന്നതായി, നസീറുദ്ദീൻഅറിയിച്ചു.

എങ്കിലും കടകൾ ഉടൻ തുറക്കണം എന്ന ആവശ്യത്തിലാണ് ഒരു വിഭാഗം വ്യപാരികൾ.

ബിവറേജസ് ഔട്ട്‌ലെറ്റുകളടക്കമുള്ള മദ്യശാലകള്‍ സംസ്ഥാനത്ത് ജൂൺ 17നു ലോക്ക്ഡൗണിനു ശേഷം  തുറന്നിരുന്നു. മേയ് എട്ടാം തീയതി ലോക്ക്ഡൗൺ ആരംഭിച്ചപ്പോൾ മദ്യശാലകള്‍ അടച്ചിട്ടതായിരുന്നു.

മദ്യവിൽപ്പനശാലകൾ വീണ്ടും തുറന്നതിന് സർക്കാരിനെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനെ കുറിച്ച്  ധാരാളം വ്യാജ വാർത്തകളും പ്രചരിച്ചിരുന്നു.

അന്ന്  ന്യൂസ് ചെക്കർ സമാനമായ ചില അവകാശവാദങ്ങൾ തെറ്റാണ് എന്ന് കണ്ടെത്തിയിരുന്നു.

ഞങ്ങൾ അന്ന് ചെയ്ത മദ്യശാല തുറന്നതുമായി  ബന്ധപ്പെട്ട അവകാശവാദങ്ങളുടെ വസ്തുത പരിശോധനകൾ ഇവിടെ വായിക്കാം.

ബീവറേജസ്  മതിൽ:  ലോക്ക്ഡൗണിനു  ശേഷം വീണോ?

ബിവറേജസ് തുറന്നതിനു ശേഷം ഉള്ളത് എന്ന രീതിയിൽ  പ്രചരിക്കുന്ന ചിത്രം കേരളത്തിൽ നിന്നുള്ളതോ?

അത്തരത്തിലുള്ള മറ്റൊരു അവകാശവാദം ഇപ്പോൾ വൈറലാകുന്നുണ്ട്. ജെയ്സൺ തോമസ് എന്ന ഐഡിയിൽ നിന്നും പോസ്റ്റിട്ട ഈ അവകാശവാദം  542 പേർ  ഷെയർ ചെയ്തു.

 രണ്ടു പടങ്ങൾ അടുപ്പിച്ചു വെച്ചാണ്  ഷെയർ ചെയ്യപ്പെട്ടുന്നത്.ഒന്ന് : ബീവറേജിൽ പോയി വരുന്ന മലയാളി.രണ്ട് : കട തുറക്കാൻ പോയ വ്യാപാരി.ഇതാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥ ശെരിയല്ല, എന്നാണ് കൂടെയുള്ള വിവരണം.

ആർക്കൈവ്ഡ് ലിങ്ക് 

ആർക്കൈവ്ഡ് ലിങ്ക് 

ആർക്കൈവ്ഡ് ലിങ്ക് 

Fact Check/Verification

ആദ്യത്തെ ഫോട്ടോയിലുള്ളത് അയ്യപ്പനും കോശിയും എന്ന സിനിമയിൽ പൃഥ്വിരാജിനെ അറസ്റ്റ് ചെയുന്ന സീനാണ്.

അത് മിക്ക മലയാളികൾക്കും അറിയാവുന്ന ഒരു കാര്യമാണ്. അത് കൊണ്ട് അതിൽ തെറ്റിദ്ധാരണയ്ക്ക് സാധ്യതയില്ല.

രണ്ടാമത്തെ പടം ശബരിമല പ്രക്ഷോഭ സമയത്ത് പോലീസ് ഒരു പ്രതിഷേധക്കാരനെ ലാത്തിച്ചാർജ്ജ് ചെയ്യുന്ന ചിത്രമാണ്. എഎഫ്പിയുടെ ഫോട്ടോഗ്രാഫര്‍ അരുണ്‍ ശങ്കര്‍  2017 ഒക്ടോബര്‍ 17നു എടുത്ത ചിത്രമാണിത്. 

Conclusion

കട തുറക്കാൻ പോയ വ്യാപാരി എന്ന രണ്ടാമത്തെ ചിത്രം ശബരിമല പ്രക്ഷോഭ കാലത്തുള്ളതാണ്. അത് ആക്ഷേപഹാസ്യമാണ് എന്ന് വാദിക്കാം.എങ്കിലും അത് ഇപ്പോൾ കട തുറക്കാൻ പോയ വ്യാപാരിയെ പോലീസ് ലാത്തിച്ചാർജ്ജ് ചെയ്യുന്നതാണ് എന്ന് തെറ്റിദ്ധരിക്കാൻ സാധ്യത ഉണ്ട്.

Result: Misleading/Satire

Our Sources

https://correspondent.afp.com/barefoot-devout

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular