Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
വന്ദേ ഭാരതിലെ മോശം ഭക്ഷണത്തെ കുറിച്ചുള്ളത് എന്ന് അവകാശപ്പെടുന്ന വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “വന്ദേ ഭാരതിൽ നൽകിയ ഭക്ഷണത്തിൽ ഗോമൂത്രം മണക്കുന്നു! ട്രെയിനിലെ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക,” എന്നാണ് വീഡിയോടൊപ്പമുള്ള കുറിപ്പ്.
ഇവിടെ വായിക്കുക: Fact Check:പാലസ്തീനുകാർ പണം പിരിക്കാൻ ശവശരീരമായി അഭിനയിച്ചോ?
ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി വിഭജിച്ചു. എന്നിട്ട്, റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ജൂൺ 28,2023ൽ ട്രെയിനുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന ഐആർടിസി ഒരു ട്വീറ്റിന് കൊടുത്ത മറുപടി ഞങ്ങൾക്ക് ലഭിച്ചു.
“പ്രസ്തുത വീഡിയോ പഴയതാണ്. കമ്മീഷൻ ചെയ്തതിന്റെ ആദ്യ ആഴ്ചയിലെ ‘സായിനഗർ ഷിർദി’ വന്ദേ ഭാരതിൽ നടന്ന സംഭവമാണിത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരമായി ഇടപെട്ടു. ബന്ധപ്പെട്ട അധികാരികൾ വിഷയം ഏറ്റെടുത്തു,” എന്നാണ് ഐആർടിസി കൊടുത്ത മറുപടി.
സന്ദീപ് കുമാർ ഭാരതി എന്ന ഐഡിയിൽ നിന്നും ഫെബ്രുവരി 14,2023ൽ ഷിർദി മുംബൈ വന്ദേ ഭാരത്തിലെ മോശപ്പെട്ട ഭക്ഷണം എന്ന പേരിൽ ചെയ്ത വിഡിയോയിൽ ഈ ദൃശ്യങ്ങൾ അടക്കം ഞങ്ങൾ കണ്ടെത്തി.
മാധ്യമ വാർത്തകളിൽ നിന്നും ഫെബ്രുവരി 10,2023ൽ ആണ് മുംബൈ ഷിർദി വന്ദേ ഭാരത് ഓടി തുടങ്ങിയത് എന്ന് മനസ്സിലായി. ഞങ്ങളുടെ അന്വേഷണത്തിൽ ഫെബ്രുവരി 2023യിൽ വന്ദേ ഭാരതിൽ മോശം ഭക്ഷണം വിതരണം ചെയ്തതിനെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് എന്ന് ബോധ്യപ്പെട്ടു.
ഇവിടെ വായിക്കുക:Fact Check: പർദ്ദയിട്ടാത്തവർ ബസ്സിൽ കയറുന്നത് തടഞ്ഞോ?
Sources
Tweet reply by IRTC on June 28, 2023
Youtube video by Sandeep Kumar Bharti on February 14, 2023
News Report in Hindustan Times on February 10, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.