Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
വെള്ളപ്പൊക്കത്തിന്റെ വീഡിയോ.
വീഡിയോ എഐ ജനറേറ്റഡ് ആണ്.
ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഒരു വീഡിയോ. ട്രെയിൻ വെള്ളപ്പൊക്കത്തിൽ മുങ്ങുന്നതായി കാണിക്കുന്നു. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന മലയാളം ക്യാപ്ഷൻ: “മഴ പ്രകൃതിയുടെ രൗദ്ര ഭാവം,”എന്നാണ്. എവിടെ നിന്നുള്ള വീഡിയോ ആണെന്ന് വിവരണത്തിൽ വ്യക്തമാക്കുന്നില്ല.

ഇവിടെ വായിക്കുക:25kg അരിയാണ് ഇത്തവണ ഓണം കിറ്റായി സ്കൂൾ കുട്ടികൾക്ക് കൊടുക്കുന്നത് എന്ന് ശിവൻകുട്ടി പോസ്റ്റിട്ടോ?
ദൃശ്യം എഐ ജനറേറ്റഡ് എന്നാണ് ആണെന്ന് കണ്ടെത്തി.
AI Or Not (https://www.aiornot.com/dashboard/home) വഴി നടത്തിയ പരിശോധനയിൽ ചിത്രം എഐ ജനറേറ്റഡ് എന്നാണ് സൂചന നൽകിയത്.

Was It AI (https://wasitai.com/) പ്ലാറ്റ്ഫോമും ദൃശ്യം എഐ ജനറേറ്റഡ് ആണെന്ന് തിരിച്ചറിഞ്ഞു.

Decopy AI Image Detector (https://decopy.ai/ai-image-detector/) ഉപയോഗിച്ചും ദൃശ്യം എഐ ജനറേറ്റഡ് ആയി കണ്ടെത്തി.
ദൃശ്യത്തിൽ പല സ്ഥലങ്ങളിലും അസാധാരണമായ വെള്ളത്തിന്റെ ഘടന, പ്രകൃതി ദൃശങ്ങളുടെ അസംബന്ധ അനുപാതങ്ങൾ, ട്രെയിനിന്റെ ഘടനയിലെ കൃത്യതയില്ലായ്മകൾ എന്നിവ കാണാം.
ഇവിടെ വായിക്കുക: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ ഒരു കൂട്ടം കാവി തൊപ്പി ധരിച്ചവർ പൂജിക്കുന്ന പടം എഐ നിർമ്മിതമാണ്
വൈറലായി പ്രചരിക്കുന്ന ട്രെയിൻ വെള്ളപ്പൊക്ക ദൃശ്യം യഥാർത്ഥമല്ല. ഇത് എഐ ടൂളുകൾ ഉപയോഗിച്ച് സൃഷ്ടിച്ചതാണ്.
FAQ
1.Q: ഈ ചിത്രം എവിടെ പ്രചരിച്ചു?
A: ഫേസ്ബുക്ക് റീൽ വഴിയാണ് ചിത്രം പ്രചരിച്ചത്.
2.Q: ചിത്രം എങ്ങനെ പരിശോധിച്ചു?
A: :എഐ ജനറേറ്റഡ് ഉള്ളടക്കം തിരിച്ചറിയുന്ന വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തി.
3.Q: യഥാർത്ഥ വെള്ളപ്പൊക്ക ദൃശ്യങ്ങളാണോ?
A: ഇല്ല. ചിത്രം എഐ ജനറേറ്റഡ് ആണെന്ന് ഉറപ്പായി.
Sources
AI Or Not – AI detection platform
Was It AI – AI detection tool
Decopy AI Image Detector – AI content checker