Saturday, November 16, 2024
Saturday, November 16, 2024

HomeFact CheckViralExplainer: യുഎഇയിലെ വിസ നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ അറിയുക 

Explainer: യുഎഇയിലെ വിസ നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ അറിയുക 

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

 യുഎഇയിലെ വിസ നിയമത്തിൽ മാറ്റം കേരളത്തിൽ നിന്നുള്ള പ്രവാസികളെ സംബന്ധിച്ച് വളരെ പ്രധാനമാണ്.  കേരളത്തിൽ നിന്ന് ധാരാളം പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. അവർ അവിടെ നിന്നും അയക്കുന്ന പണം കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ കെട്ടുറപ്പിനെ സഹായിക്കുന്നു. വിസ നിയമത്തിൽ മാറ്റം എമിറേറ്റ്സ് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സെറ്റിൽ ലഭ്യമാണ്. അതിനെ കുറിച്ചുള്ള വാർത്തകൾ മിക്കവാറും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ വിവരിക്കാം.

Screen shot of the UAE Government website
Screen shot of the UAE Government website

ഹ്രസ്വകാല വിസകൾക്ക് നിയന്ത്രണം

യുഎഇയിലെ വിസ നിയമത്തിൽ 2023 മുതൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളിൽ പ്രധാനമായ ഒന്ന്, മൂന്ന് മാസത്തേക്ക് നൽകിയിരുന്ന സന്ദർശക വിസ നിർത്തലാക്കിയ തീരുമാനമാണ്. ഇനി മുതൽ  സന്ദർശ വിസയിൽ രണ്ടു മാസം മാത്രമേ യുഎഇയിൽ പ്രവേശനം അനുവദിക്കൂ. വി​ദ്യാ​ർ​ഥി​ക​ൾക്ക് ​ ക​ടു​ത്ത നി​ബ​ന്ധ​ന​ക​ളോ​ടെ മൂ​ന്ന്​ മാ​സ​ത്തെ വി​സ ന​ൽ​കും.

രാ​ജ്യ​ത്തി​നു​ള്ളി​ൽ താമസിച്ചു കൊ​ണ്ടു ത​ന്നെ വി​സ മാ​റാ​നു​ള്ള സൗ​ക​ര്യം ഒ​ഴി​വാ​ക്കി. പുതിയ വിസ വേണ്ടവർ ​ ഒ​മാ​നി​ലോ മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലോ പോ​യി പു​തി​യ വി​സ​ എടുത്തിട്ട് വേണം യുഎയിൽ തിരിച്ച് വന്ന് താമസിക്കാൻ. ഫ്രീ ​സോ​ണു​ക​ളി​ൽ ഇ​ഷ്യൂ ചെ​യ്യു​ന്ന വി​സ​ക​ളു​ടെ കാ​ലാ​വ​ധിയും  മൂ​ന്ന് വ​ർ​ഷ​ത്തി​ൽ നി​ന്ന് ര​ണ്ടാ​യി കു​റ​ച്ചിട്ടുണ്ട്. നേ​ര​ത്തെ മെ​യി​ൻ ​ലാ​ൻ​ഡു​ക​ളി​ൽ ര​ണ്ട്​ വ​ർ​ഷ​വും ഫ്രീ ​സോ​ണു​കളിൽ മൂ​ന്ന്​ വ​ർ​ഷ​വു​മാ​യി​രു​ന്നു വി​സ കാ​ലാ​വ​ധി. ഇ​പ്പോ​ൾ രാജ്യത്തിൻറെ എ​ല്ലാ ഭാഗത്തും ര​ണ്ട്​ വ​ർ​ഷ​മാ​യി വിസ കാലാവധി നിജപ്പെടുത്തി.

സ​ന്ദ​ർ​ശ​ക വി​സ​യു​ടെ പി​ഴ ഒ​രു ദി​വ​സം 100 ദി​ർ​ഹം എ​ന്ന​തി​ൽ നി​ന്ന്​ 50 ദി​ർ​ഹ​മാ​യി കു​റ​ച്ചപ്പോൾ, റെ​സി​ഡ​ന്‍റ്​ വി​സ​ക്കാ​രു​ടെ പി​ഴ ദി​വ​സം 25 ദി​ർ​ഹം  നി​ന്ന്​ 50 ദി​ർ​ഹ​മാ​യി ഉ​യ​ർ​ത്തി.

വി​സ ഫീസ് വര്‍ധിപ്പിച്ചു

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ICP) നല്‍കുന്ന എല്ലാ സേവനങ്ങളും ലഭിക്കുന്നതിനുള്ള ഫീസ് 100 ദിര്‍ഹം വര്‍ധിപ്പിച്ചു. അധിക ഫീസ് എമിറേറ്റ്സ് ഐഡിക്കും റസിഡന്‍സി വിസകള്‍ക്കും ബാധകമാക്കിയിട്ടുണ്ട്.

ഗ്രേ​സ് പി​രീ​ഡ് വ​ർ​ധി​പ്പി​ച്ചു

വി​സാ കാ​ലാവ​ധി ക​ഴി​ഞ്ഞ ശേ​ഷം യുഎഇ​യി​ൽ നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​നു​ള്ള ഗ്രേ​സ് പി​രീ​ഡ്  മി​ക്ക കേ​സു​ക​ളി​ലും  60 മു​ത​ൽ 180 ദി​വ​സം വ​രെ​യാ​യി വ​ർ​ധി​പ്പി​ച്ചു. ടൂറിസവുമായി ബന്ധപ്പെട്ട ഒരാൾക്കോ ഒന്നിലധികം ആളുകൾക്കോ ഉള്ള ഗ്രൂപ്പ് വിസ, ചികിത്സയ്ക്കുള്ള വിസ, ചികിത്സയ്ക്ക് വരുന്നവർക്ക് കൂട്ട് വരുന്നവർക്കുള്ള വിസ എന്നിവയ്ക്കൊക്കെ ഇത് ബാധകമായിരിക്കും.

റീ-​എൻ​ട്രി പെ​ർ​മി​റ്റ് സം​വി​ധാ​നം കൊ​ണ്ടു വ​ന്നു

ആ​റ്​ മാ​സ​ത്തി​ന് മുകളിൽ വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് റീ-​എൻ​ട്രി പെ​ർ​മി​റ്റ് സം​വി​ധാ​നം കൊ​ണ്ടു വ​ന്നു. ഇവർക്ക്  കാ​ര​ണം വ്യ​ക്ത​മാ​ക്കി റീ​എ​ൻ​ട്രി പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ അം​ഗീ​ക​രി​ച്ചാൽ ആ തീ​യ​തി മു​ത​ൽ 30 ദി​വ​സ​ത്തി​ന​കം രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്ക​ണം,യുഎഇയിലെ വിസ നിയമത്തിൽ പറയുന്നു.

സ്‌പോണ്‍സര്‍ ഷിപ്പ് നിബന്ധനകളിൽ മാറ്റം  

അവിവാഹിതരായ പെണ്‍മക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ പ്രായപരിധിയില്ല. ഗോള്‍ഡന്‍ വിസ ഉടമയാണെങ്കില്‍ 10 വര്‍ഷത്തെ വിസയിലും നിങ്ങളുടെ മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാം എന്നതാണ് മറ്റൊരു തീരുമാനം. മുൻപ് ദീര്‍ഘകാല റസിഡന്‍സി സ്‌കീം ഗുണഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാമായിരുന്നു.

പാ​സ്‌​പോ​ർ​ട്ടി​ലെ വി​സ സ്റ്റാ​മ്പി​ങ് നി​ർ​ത്ത​ലാ​ക്കി. പ​ക​ര​മാ​യി എ​മി​റേ​റ്റ്‌​സ് ഐഡി റെ​സി​ഡ​ൻ​സി രേ​ഖ​ക​ളാ​യി ഔ​ദ്യോ​ഗി​ക​മാ​യി പ​രി​ഗ​ണി​ക്കും. കു​ട്ടി​ക​ളെ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ചു. ആ​ൺ​കു​ട്ടി​ക​ൾ​ക്ക് 25 വ​യ​സ്സ് തി​ക​യു​ന്ന​ത് വ​രെ​യും അ​വി​വാ​ഹി​ത​രാ​യ പെ​ൺ​മ​ക്ക​ളെ പ്രാ​യ​പ​രി​ധി​യി​ല്ലാ​തെ​യും സ്പോ​ൺ​സ​ർ ചെ​യ്യാം. ഗോ​ൾ​ഡ​ൻ വി​സ ഉ​ട​മ​ക​ൾ​ക്ക് 10 വ​ർ​ഷ​ത്തെ വി​സ​യി​ൽ മാ​താ​പി​താ​ക്ക​ളെ​യും സ്പോ​ൺ​സ​ർ ചെ​യ്യാമെന്നും പുതുക്കിയ യുഎഇയിലെ വിസ നിയമത്തിൽ പറയുന്നു.

വായിക്കാം:Fact Check: മുഖ്യമന്ത്രിയുടെ സുരക്ഷക്ക് അമ്പെയ്ത്തുക്കാരെയും പട്ടി പിടുത്തക്കാരേയും ഉൾപ്പെടുത്താൻ തീരുമാനമെന്ന റിപ്പോർട്ടർ ടിവിയുടെ ന്യൂസ് കാർഡ് വ്യാജമാണ്

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular