Tuesday, December 24, 2024
Tuesday, December 24, 2024

HomeFact Checkഉത്തർപ്രദേശിലെ സമീപ കാല കുടിയൊഴിപ്പിക്കലിന്റെ ചിത്രങ്ങൾ എന്ന പേരിൽ 2016-ലെ ചിത്രങ്ങൾ വൈറലാകുന്നു

ഉത്തർപ്രദേശിലെ സമീപ കാല കുടിയൊഴിപ്പിക്കലിന്റെ ചിത്രങ്ങൾ എന്ന പേരിൽ 2016-ലെ ചിത്രങ്ങൾ വൈറലാകുന്നു

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

യുപിയിലെ ഉന്നാവോയിൽ  ബിജെപി ഭരണത്തിൻ കീൽ  അടുത്തിടെ നടന്ന  കുടിയൊഴിപ്പിക്കലിന്റെ ചിത്രങ്ങൾ എന്ന്   അവകാശപ്പെടുന്ന നാല് ചിത്രങ്ങളുടെ ഒരു കൊളാഷ് സമൂഹ  മാധ്യമങ്ങളിൽ  വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. ചിത്രങ്ങൾ പഴയതാണെന്നും യോഗി സർക്കാരിന്റെ കീഴിലുള്ള സമീപകാല കുടിയൊഴിപ്പികലുമായി  ബന്ധമില്ലാത്തതാണെന്നും ന്യൂസ്‌ചെക്കർ കണ്ടെത്തി.

(ഇത്  ഞങ്ങളുടെ ഇംഗ്ലീഷ്, ഹിന്ദി  ഫാക്ട് ചെക്ക് ടീമുകൾ മുൻപ് ചെയ്തിട്ടുണ്ട്. അത് ഇവിടെയും ഇവിടെയും  വായിക്കാം.)

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദും ‘ബുൾഡോസർലാൻഡിലെ’ അവസ്ഥ കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന നാല് ചിത്രങ്ങളുടെ കൊളാഷ് പങ്കിട്ട നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ഉൾപ്പെടുന്നു.

2022 ജൂൺ 7-ന്, “ഉക്രെയ്‌നല്ല, ബുൾഡോസർലാൻഡിലെ ഉന്നാവോയുടെയും ഫറൂഖാബാദിന്റെയും ഫോട്ടോകളാണ്” എന്ന അടിക്കുറിപ്പോടെ ഖുർഷിദ് നാല് ചിത്രങ്ങൾ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ പോസ്റ്റ് ഇതുവരെ 4,700-ലധികം തവണ റീട്വീറ്റ് ചെയ്യുകയും 14K-ലധികം ഉപയോക്താക്കൾ ലൈക്ക് ചെയ്യുകയും ചെയ്തു. ഇതിന്റെ ആർക്കൈവ് ചെയ്ത പതിപ്പ് ഇവിടെ കാണാം.

സൽമാൻ ഖുർഷിദിന്റെ പോസ്റ്റിൽ നാല് ചിത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും മലയാളത്തിൽ അവയിൽ ഒന്ന് മാത്രമാണ് പോസ്റ്റ് ചെയ്യപ്പെടുന്നത്.

യോഗി സർക്കാരിന്റെ കീഴിൽ  ഉത്തർപ്രദേശിലെ ഉന്നാവോയിലെ  കുടിയൊഴിപ്പിക്കലിന്റെ ചിത്രങ്ങൾ എന്ന പേരിൽ ഇവ മലയാളത്തിൽ ഷെയർ ചെയ്തവരിൽ  മുൻപ് തെഹെൽകയിലെ ജേര്ണലിസ്റ്റും പിന്നീട് നാരദ ന്യൂസിന്റെ എഡിറ്ററുമായിരുന്ന Mathew Samuel  ഉൾപ്പെടുന്നു. ഉത്തർപ്രദേശിലെ സമീപകാല കുടിയൊഴിപ്പിക്കലിന്റെ ചിത്രങ്ങൾ എന്ന പേരിൽ ഷെയർ ചെയ്ത പോസ്റ്റ് Mathew Samuel പിന്നീട് ഡിലീറ്റ്  ചെയ്തു .

 Mathew Samuel ‘s post

Mathew Samuelന്റെ ഐഡിയിൽ നിന്നും ഉത്തർപ്രദേശിലെ സമീപകാല കുടിയൊഴിപ്പിക്കലിന്റെ ചിത്രങ്ങൾ എന്ന പേരിൽ ഷെയർ ചെയ്ത പോസ്റ്റ് 81 പേർ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യും മുൻപ് റീ ഷെയർ ചെയ്തിരുന്നതായി എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഞങ്ങൾ കാണുമ്പോൾ Rasheed Kamali Moloor എന്ന ഐഡിയിൽ നിന്നും 54 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Rasheed Kamali Moloor’s Post

Habeeb Kavanur എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് 124 പേർ ഷെയർ ചെയ്തതായി ഞങ്ങൾ കണ്ടു.

Habeeb Kavanur ‘s Post

ഉത്തർപ്രദേശിലെ സമീപകാല കുടിയൊഴിപ്പിക്കലിന്റെ ചിത്രങ്ങൾ എന്ന പേരിൽ ഷെയർ ചെയ്യുന്ന പടങ്ങൾ ഞങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു.

Fact Check/Verification

ഖുർഷിദിന്റെ ട്വീറ്റ് ഉദ്ധരിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത നടത്തിയ  ട്വീറ്റ് ഞങ്ങൾ കണ്ടെത്തി “അഖിലേഷ് യാദവ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന 2016 ലെ ഫോട്ടോകൾ 2022 ലേത്   എന്ന പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്നു,” എന്ന്  അമർ ഉജാല റിപ്പോർട്ടിൽ നിന്നുള്ള സ്‌ക്രീൻ ഗ്രാബിനൊപ്പം ചെയ്ത ട്വീറ്റിൽ  ഗുപ്ത എഴുതി.

ഇത് സൂചനയാക്കി, പ്രസക്തമായ വാക്കുകൾ ഉപയോഗിച്ച്  ഞങ്ങൾ ഹിന്ദിയിൽ കീവേഡ് സെർച്ചുകൾ  നടത്തി, 2016 മെയ് 1 മുതൽ മെയ് 31, 2016 വരെയുള്ള  ദിവസങ്ങൾ സമയ പരിധിയായി നിശ്ചയിച്ചാണ് സേർച്ച് നടത്തിയത്. അപ്പോൾ  സമാന ചിത്രങ്ങൾ ഉൾക്കൊള്ളുന്ന അമർ ഉജാലയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ കണ്ടെത്താൻ കഴിഞ്ഞു. നിങ്ങൾക്ക് അവ ഇവിടെയും ഇവിടെയും പരിശോധിക്കാം.

Image 1

2016 മെയ് 27 ലെ അമർ ഉജാല റിപ്പോർട്ടിൽ വന്ന  ചിത്രവുമായി വൈറലായ ചിത്രത്തെ താരതമ്യം ചെയ്തപ്പോൾ ഞങ്ങൾക്ക്  നിരവധി സാമ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞു.

(L-R) Viral image and image featured in 2016 Amar Ujala report

റിപ്പോർട്ട് അനുസരിച്ച്, ഉന്നാവോയിലെ ഛോട്ടാ ചൗരാഹ, അതാവുള്ള നാലാ റോഡ് പ്രദേശങ്ങളിൽ  അനധികൃത നിർമാണം പൊളിച്ചുനീക്കാൻ നടപടി സ്വീകരിച്ചു. അക്കാലത്ത്, ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി അധികാരത്തിലായിരുന്നു എന്നത് ശ്രദ്ധേയമാണ്.

കൂടുതൽ തിരയലിൽ, 2016 മെയ് 26-ന് @shubham.nigam.583  എന്ന ഫേസ്ബുക്ക് ഉപയോക്താവ് പോസ്റ്റ് ചെയ്ത നാല് ചിത്രങ്ങളുടെ ഒരു കൊളാഷ് ഞങ്ങൾ കണ്ടെത്തി, ഹിന്ദിയിലെ അടിക്കുറിപ്പ് ഏകദേശം “നാശത്തിന്റെ രംഗം” എന്ന് വിവർത്തനം ചെയ്യാം. ഉന്നാവോ മാപ്പ് മാറ്റി. ഉന്നാവോയിലെ ചെറിയ കവല തകർത്തു,” ചിത്രത്തിലെ  അടിക്കുറിപ്പ് പറയുന്നു.

അടുത്തിടെ  കുടിയൊഴിപ്പിക്കലിന്റെ ചിത്രങ്ങൾ എന്ന അവകാശവാദവുമായി ഉപയോക്താക്കൾ പങ്കിട്ട വൈറലായ ചിത്രങ്ങളിൽ ഒന്ന്  പോസ്റ്റിൽ ഉണ്ടായിരുന്നു.

Image 2

2016-ലെ അമർ ഉജാല റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച ചിത്രവുമായി ഞങ്ങൾ വൈറലായ ചിത്രത്തെ താരതമ്യം ചെയ്തു. വൈദ്യുതത്തൂണിന്റെയും  കെട്ടിടവും സ്ഥാനവും അടക്കം നിരവധി സമാനതകൾ ഞങ്ങൾ കണ്ടെത്തി.

(L-R) Viral image and image featured in 2016 Amar Ujala report

വൈറലായ ചിത്രം  @shubham.nigam.583 എന്ന ഫേസ്ബുക്ക് ഉപയോക്താവും 2016 മെയ് 26-ന് പോസ്റ്റ് ചെയ്തതാണെന്ന് ഞങ്ങൾ കണ്ടെത്തി.

Image 3

2016 മേയ് 28-ലെ അതേ സംഭവത്തെക്കുറിച്ചുള്ള മറ്റൊരു അമർ ഉജാല റിപ്പോർട്ടിൽ, “കുടിയൊഴിപ്പിക്കൽ ഡ്രൈവ്” എന്ന് ഏകദേശം വിവർത്തനം ചെയ്യുന്ന അടിക്കുറിപ്പുള്ള ഒരു ചിത്രം ഉണ്ടായിരുന്നു. വൈറലായ ചിത്രവുമായി ചിത്രത്തെ താരതമ്യം ചെയ്തപ്പോൾ, കെട്ടിടവും പിങ്ക് കെട്ടിടത്തിന് പിന്നിലെ ഒരു മരത്തിന്റെ സാന്നിധ്യവും പോലെ അവ തമ്മിൽ ചില സാമ്യങ്ങൾ ഞങ്ങൾ കണ്ടെത്തി.

(L-R) Viral image and image featured in 2016 Amar Ujala report

 @shubham.nigam.583 എന്ന ഫേസ്ബുക്ക് ഉപയോക്താവും ഈ ചിത്രം 201 മെയ് 26ന് പോസ്റ്റ് ചെയ്തിരുന്നു.

Image 4

ഞങ്ങൾ Google-ലും Yandex-ലും ഒന്നിലധികം കീവേഡുകളും റിവേഴ്‌സ് ഇമേജുകളും ഉപയോഗിച്ച്  സെർച്ചുകൾ  നടത്തി. പക്ഷേ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല.

ഇതിനെ തുടർന്ന് ന്യൂസ്‌ചെക്കർ ഹിന്ദി സംഘം ഉന്നാവോ ആസ്ഥാനമായുള്ള അമർ ഉജാല റിപ്പോർട്ടർ അനുരാഗ് മിശ്രയുമായി ബന്ധപ്പെട്ടു. 2015-16 കാലഘട്ടത്തിൽ നഗരത്തിലെ ഉന്നാവോയിലെ ഛോട്ടാ ചൗരാഹയ്ക്കും, അതാവുള്ള നാലാ റോഡിനും ഇടയിലുള്ള “പ്രദേശത്ത്  ഒരു “കുടിയൊഴിപ്പിക്കൽ ഡ്രൈവ്,” നടത്തിയപ്പോഴുള്ള ചിത്രങ്ങളാണിതെന്ന് അനുരാഗ് ഞങ്ങളോട് സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഞങ്ങൾക്ക് അത് സ്വതന്ത്രമായി പരിശോധിക്കാൻ കഴിഞ്ഞില്ല.

വായിക്കാം: പിണറായി വിജയൻറെ മകളുടെ കല്യാണത്തിന് സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നിൽക്കുന്ന പടം വ്യാജം

Conclusion

യോഗി സർക്കാരിന്റെ കീഴിൽ  ഉത്തർപ്രദേശിലെ ഉന്നാവോയിലെ  കുടിയൊഴിപ്പിക്കലിന്റെ ചിത്രങ്ങൾ എന്ന്  അവകാശപ്പെടുന്ന നാല് പടങ്ങളിൽ മൂന്നെണ്ണം യഥാർത്ഥത്തിൽ 2016 ൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ് പി  സംസ്ഥാനത്ത് അധികാരത്തിലിരുന്ന സമയത്ത് നിന്നുള്ളതാണ്. എന്നിരുന്നാലും, ഖുർഷിദ് പങ്കുവെച്ച നാലാമത്തെ ചിത്രത്തിൻറെ ആധികാരികത പരിശോധിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.

Result: Missing Context/False Context

Sources

Report Published In Amar Ujala On May 27, 2016

Report Published In Amar Ujala On May 28, 2016

Facebook Post By User @shubham.nigam.583 , Dated May 26, 2016

Telephonic Conversation With Unnao-Based Amar Ujala Journalist Anurag Mishra On June 8, 2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.


Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Most Popular