Sunday, April 28, 2024
Sunday, April 28, 2024

HomeFact CheckViralFact Check: സെക്യൂരിറ്റി കമിതാക്കളെ പിടിക്കുന്ന വീഡിയോ ആണോ ഇത്?

Fact Check: സെക്യൂരിറ്റി കമിതാക്കളെ പിടിക്കുന്ന വീഡിയോ ആണോ ഇത്?

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Claim

കെട്ടിടത്തിൽ നിന്നും സെക്യൂരിറ്റി ജീവനനക്കാരൻ കമിതാക്കളെ പിടിക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്.  “കൊല്ലത്ത് പട്ടാപകൽ സുഡാപ്പി മജീദിനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവതിയെ സെക്യൂരിറ്റി പൊക്കി,” എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ.

Babu Ram's Post
Babu Ram’s Post

ഇവിടെ വായിക്കുക:Fact Check: അച്ഛൻ കൊലപ്പെടുത്തിയ നക്ഷത്ര എന്ന കുട്ടിയുടെ നൃത്തമാണോ ഇത്?

Fact

സുഡാപ്പി എന്ന വിശേഷണം സാധാരണ സമൂഹ മാധ്യമങ്ങളിൽ ഉപയോഗിക്കുന്നത് മുസ്ലിം ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് നിരോധിച്ച പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐയുടെ പ്രവർത്തകരെ പരിഹാസപൂർവ്വം വിശേഷിപ്പിക്കാനാണ്. ലൗ ജിഹാദ് ആരോപണങ്ങൾ പല ഭാഗങ്ങളിൽ നിന്നും ഉയരുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ്. പോരെങ്കിൽ  പോപ്പുലർ ഫ്രണ്ട് ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നവെന്ന ആരോപണവും നിലവിലുണ്ട്. ലൗ ജിഹാദിനെ കുറിച്ച് പോസ്റ്റിൽ പ്രത്യക്ഷത്തിൽ സൂചനയൊന്നുമില്ല. എന്നാൽ വിഡിയോയിൽ കാണുന്ന പുരുഷനെ ‘സുഡാപ്പി മജീദ്’ എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് പരോക്ഷമായി ലൗ ജിഹാദിനെ സൂചിപ്പിക്കാനാണ്. ഈ ഒരു സാഹചര്യത്തിൽ ഞങ്ങൾ പോസ്റ്റ് പരിശോധിക്കാൻ തീരുമാനിച്ചു.

വീഡിയോയിൽ Eye Spot എന്ന ഒരു ലോഗോ കണ്ടു. അത് വെച്ച് യൂട്യൂബിൽ തിരഞ്ഞപ്പോൾ, ഫെബ്രുവരി 14,2023ൽ യൂട്യൂബ് ഷോർട്ട്സായി ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് ശ്രദ്ധയിൽ വന്നു. Eye Spot എന്ന ചാനലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. “ഫോർ സോഷ്യൽ അവയർൻസ്”,”തെലുങ്ക് ഷോർട്ട്സ്,” എന്നീ ഹാഷ്ടാഗ് വിഡിയോയിൽ ഉണ്ട്. അതിൽ നിന്നും ഇത് ഒരു ബോധവത്കരണത്തിനായി നിർമ്മിച്ച സ്ക്രിപ്റ്റഡ് വീഡിയോ ആണെന്ന് മനസ്സിലായി.

Youtube shorts from Eye Spot
Youtube shorts from Eye Spot

ധാരാളം സ്ക്രിപ്റ്റഡ് വീഡിയോകൾ ചെയ്യുന്ന ഐഡിയാണ് Eye Spot എന്ന് പ്രൊഫൈൽ പരിശോധിച്ചപ്പോൾ മനസ്സിലായി.

A view of the Profile of Eye Spot's Youtube ID
A view of the Profile of Eye Spot’s Youtube ID

തുടർന്നുള്ള തിരച്ചിലിൽ,”ഫോർ സോഷ്യൽ അവയർൻസ്”,”തെലുങ്ക് ഷോർട്ട്സ്,” എന്നീ ഹാഷ്ടാഗുമായി ഫേസ്ബുക്കിൽ മേയ് 16,2023ൽ Binodon Tv എന്ന ഐഡി റീൽസായി ഷെയർ ചെയ്തേ ഈ വീഡിയോ കിട്ടി.

Facebook reels shared by Binodon  TV
Facebook reels shared by Binodon TV

Binodon Tvയും സ്ക്രിപ്റ്റഡ് വീഡിയോകൾ ചെയ്യുന്ന ഐഡിയാണെന്ന് പ്രൊഫൈൽ പരിശോധിച്ചപ്പോൾ മനസ്സിലായി. ബോധവത്കരണത്തിനുള്ള വീഡിയോയാണ് തെറ്റായ അവകാശവാദത്തോടൊപ്പം പങ്കിടുന്നത് എന്ന് ഇതിൽ നിന്നും ബോധ്യമായി.

From the Facebook Profile of Binodoon TV
From the Facebook Profile of Binodoon TV

Result: Missing Context

ഇവിടെ വായിക്കുക:Fact Check: യോഗി ആദിത്യനാഥ്‌ ഗോമൂത്രം കുടിക്കുന്ന പടം എഡിറ്റഡാണ്

Sources
Youtube Shorts by Eye Spot on February 14,2023
Facebook Reels by Binodon Tv on May 16,2023

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular